മുംബൈ: ഇരുപതാമത് ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് 2019 പുരസ്കാരങ്ങൾ സമർപ്പിച്ചു. മികച്ച നടിയ്ക്കുള്ള പുരസ്കാരം ആലിയ ഭട്ടും മികച്ച നടനുള്ള അവാർഡ് രൺവീർ സിങ്ങും സ്വന്തമാക്കി. പദ്മാവതിലെ അഭിനയമാണ് മികച്ച നടനുള്ള പുരസ്കാരം രൺവീറിനു നേടി കൊടുത്തത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ‘റാസി’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ ചിത്രത്തിലെ പ്രകടനം ആലിയയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരവും നേടി കൊടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരം ശ്രീറാം രാഘവൻ (അന്ധാധൂൻ) നേടി.

ബുധനാഴ്ച രാത്രി മുംബൈയിൽ സംഘടിപ്പിക്കപ്പെട്ട അവാർഡ് ദാനചടങ്ങിന്റെ അവതാരകൻ ആയുഷ്മാൻ ഖുറാനയായിരുന്നു. സൽമാൻ ഖാൻ, കത്രീന കൈഫ്, വിക്കി കൗശൽ, സാറാ അലി ഖാൻ, മാധുരി ദീക്ഷിത് തുടങ്ങിയ താരങ്ങളുടെ ഗംഭീരപ്രകടനങ്ങൾക്കും പുരസ്കാരവേദി സാക്ഷിയായി. പ്രീതി സിന്റ, ഉർവശി റൂതെല, സ്വര ഭാസ്കർ, ജെനീലിയ ഡിസൂസ, റിതേഷ് ദേശ്‌മുഖ് എന്നിവരും പങ്കെടുത്തു.

Read more: വിവാഹം കഴിഞ്ഞ കാര്യം മറന്ന് ദീപിക; ഓർമിപ്പിച്ച് അവതാരക

IIFA Awards 2019 winners list: പുരസ്കാര ജേതാക്കൾ

മികച്ച ഗായകൻ: അർജിത് സിംഹ് (Ae Watan)
മികച്ച ഗായിക: ഹർഷ്ദീപ് കൗർ, വിഭ സറഫ് (Dilbaro)
ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് പുരസ്കാരം: ജഗ്‌ദീപ്
മികച്ച ഗാനരചയിതാവ്: അമിതാബ് ഭട്ടാചാര്യ (ധടക്)
ബെസ്റ്റ് മ്യൂസിക് അവാർഡ്: സോനു കെ ടിറ്റു കി സ്വീറ്റി (Sonu Ke Titu Ki Sweety)
ബെസ്റ്റ് സ്റ്റോറി: ശ്രീരാം രാഘവൻ, പൂജ ലധ സുർതി, അർജിത് ബിശ്വാസ്, യോഗേഷ് ചന്ദേക്കർ, ഹേമന്ത് റാവു (അന്ധാധൂൻ)
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച സംഗീത സംവിധാനം: പ്രീതം
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച സംവിധായകൻ: രാജ്കുമാർ ഹിരാനി
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച ചിത്രം: കഹോ നാ പ്യാർ ഹെ
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച നടൻ: രൺബീർ കപൂർ
കഴിഞ്ഞ 20 വർഷത്തിനിടയിലെ മികച്ച നടി: ദീപിക പദുക്കോൺ
മികച്ച നവാഗതൻ: ഇഷാൻ ഖട്ടർ ( ധഡക്, ബിയോണ്ട് ദി ക്ലൗഡ്സ്)
മികച്ച നവാഗത: സാറാ അലി ഖാൻ (കേദാർനാഥ്)
മികച്ച സഹനടൻ: വിക്കി കൗശൽ (സഞ്ജു)
മികച്ച സഹനടി: അദിതി റാവു ഹൈദാരി (പദ്മാവത്)
മികച്ച സംവിധായകൻ: ശ്രീറാം രാഘവൻ (അന്ധാധൂൻ)
മികച്ച നടൻ: രൺവീർ സിംഗ് (പദ്മാവത്)
മികച്ച നടി: ആലിയ ഭട്ട് (റാസി)
മികച്ച ചിത്രം: റാസി

ഹിന്ദി സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് സരോജ് ഖാനെയും പുരസ്കാരം നൽകി ആദരിച്ചു.

Read more: വധുവാകാൻ ആലിയ, വിവാഹ വസ്ത്രത്തിന് ഓർഡർ നൽകി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook