scorecardresearch
Latest News

IIFA Awards 2018: ഐഐഎഫ്എ അവാർഡ് നിശയ്‌ക്ക് ഇന്ന് തിരി തെളിയും

IIFA Awards 2018 Date: ജൂൺ 22 ന് തുടങ്ങുന്ന ആഘോഷ രാവിന് ജൂൺ 24 നാണ് സമാപനം കുറിക്കുക

IIFA Awards 2018: ഐഐഎഫ്എ അവാർഡ് നിശയ്‌ക്ക് ഇന്ന് തിരി തെളിയും

IIFA Awards 2018 Date: ഐഐഎഫ്എ (ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്) അവാർഡ് നിശയ്‌ക്ക് ഇന്നു തിരി തെളിയും. ബോളിവുഡിലെ ഏറ്റവും വലിയ പുരസ്കാര നിശയാണ് ഐഐഎഫ്എ. മൂന്നു ദിവസത്തെ ആഘോഷ രാവിനുശേഷമാണ് അവാർഡ് നിശയ്‌ക്ക് സമാപനം കുറിക്കുക.

ബാങ്കോക്കിലെ സിയാം നിരാമിത് തിയേറ്ററിലാണ് ഇത്തവണത്തെ അവാർഡ് നിശ. ബോളിവുഡിലെ യുവതാരങ്ങളായ ആയുഷ്‌മാൻ ഖുറാനയും കാർത്തിക് ആര്യനുമാണ് താരനിശയുടെ അവതാരകർ. ചടുലൻ നൃത്തച്ചുവടുകളുമായി ബോളിവുഡ് താരങ്ങൾ വേദിയിലെത്തും.

ജൊഹന്നാസ്ബർഗ്, ആംസ്റ്റർഡാം, ദുബായ്, കൊളംബോ, ടൊറന്റോ, സിംഗപ്പൂർ, ക്വാലാലംപൂർ, ന്യൂയോർക്ക് എന്നിവിടങ്ങൾക്കുശേഷമാണ് ഐഐഎഫ്എ ഇത്തവണ തായ്‌ലൻഡിലെ ബാങ്കോക്കിൽ എത്തുന്നത്. ഏകദേശം 10 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ബാങ്കോക്ക് ഐഐഎഫ്എ അവാർഡ് നിശയ്‌ക്ക് വേദിയാകുന്നത്. ജൂൺ 22 ന് തുടങ്ങുന്ന ആഘോഷ രാവിന് ജൂൺ 24 നാണ് സമാപനം കുറിക്കുക.

ജൂൺ 22ന് മ്യൂസിക്കൽ ഷോയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന സ്റ്റേജ് പ്രകടനങ്ങൾ അവസാന ദിനമായ ജൂൺ 24 നാണ് നടക്കുക. അന്നേ ദിവസത്തെ പരിപാടിയുടെ അവതാരകർ കരൺ ജോഹറും റിതേഷ് ദേശ്‌മുഖുമാണ്. രൺബീർ കപൂർ, രേഖ, അർജുൻ കപൂർ, വരുൺ ധവാൻ, ഷാഹിദ് കപൂർ, ശ്രദ്ധ കപൂർ, ബോബി ഡിയോൾ തുടങ്ങിയവർ സ്റ്റേജ് കീഴടക്കാനെത്തും.

ബോളിവുഡിലെ താരങ്ങൾ ഒന്നിക്കുന്ന ആഘോഷ രാവിനായി ആരാധകരും കാത്തിരിക്കുന്നുണ്ട്. ഇത്തവണത്തെ പുരസ്‌കാര ജേതാക്കൾ ആരൊക്കെയാണെന്ന് അറിയാനുളള ആകാംക്ഷയും ആരാധകർക്കുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Iifa 2018 venue date performances nominations

Best of Express