Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ചലച്ചിത്രമേള പകുതി ചെലവില്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ അനുവാദം തേടുമെന്ന് എ.കെ.ബാലന്‍

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഇരുപത്തിമൂന്നാം പതിപ്പ് റദ്ദു ചെയ്യാന്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കണം എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍, കിം കി ഡുക് എന്നിവര്‍ ഉള്‍പ്പടെയുള്ള സിനിമയിലെ പ്രഗല്‍ഭര്‍ ആവശ്യപ്പെട്ടിരുന്നു

കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
IFFK 2018 films film list dates entries

രാജ്യാന്തര ചലച്ചിത്രോത്സവം (ഐഎഫ്എഫ്കെ) മുൻ വർഷത്തേതിന്റെ പകുതി ചെലവിൽ നടത്താൻ കഴിയുമോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി എ.കെ.ബാലൻ. ഇതിനായി ചലച്ചിത്ര അക്കാദമി തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചതിനു ശേഷമാവും ഈ വിഷയത്തിലുള്ള അന്തിമ നടപടികൾ കൈകൊള്ളുക.

കഴിഞ്ഞ വർഷം ആറു കോടി രൂപയായിരുന്നു ചലച്ചിത്രമേളയുടെ ചെലവ്. ഇത്തവണ, മൂന്നു കോടി രൂപയ്ക്ക് ഫെസ്റ്റിവൽ നടത്താനുള്ള നിർദേശങ്ങളാവും അക്കാദമി മുന്നോട്ട് വയ്ക്കുക. ഒരു കോടി മാത്രം പദ്ധതി വിഹിതത്തിൽ നിന്നും എടുത്ത് ബാക്കി രണ്ട് കോടി ലഭിക്കുന്ന രീതിയിൽ ഡെലിഗേറ്റ് ഫീസ് ഉയർത്തുക, അവാർഡിനൊപ്പം പണം നൽകുന്നത് ഒഴിവാക്കുക, എന്നിങ്ങനെ ആർഭാടം കുറച്ച്, ഉള്ളടക്കത്തിൽ വ്യത്യാസമില്ലാതെ മേള നടത്താനുള്ള നിർദേശങ്ങളാവും അക്കാദമി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിക്കുക.

പ്രളയക്കെടുതിയുടെ പേരിൽ ചലച്ചിത്രോത്സവം മാറ്റിവച്ച സർക്കാർ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഏറെപ്പേർ രംഗത്തുവന്നിരുന്നു. അടൂർ ഗോപാലകൃഷ്ണനും ഡോ.ബിജുവും കൊറിയൻ സംവിധായകൻ കിം കി ഡുക്കുമെല്ലാം ചലച്ചിത്രോത്സവം റദ്ദാക്കരുത് എന്ന അഭിപ്രായവുമായി മുന്നോട്ടുവന്നിരുന്നു.

പ്രളയത്തെ തുടർന്ന് കേരളത്തിലെ എല്ലാ സർക്കാർ ആഘോഷങ്ങളും ഒഴിവാക്കാനും ഇതിനായി വകയിരുത്തിയ തുക പൂർണ്ണമായും പ്രളയദുരന്ത നിവാരണ, കേരള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നൽകാനും സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ഉത്തരവ് ഇറക്കുകയും ചെയ്തു. ഇത് പ്രകാരം എല്ലാ വർഷവും നടത്തുന്ന  ചലച്ചിത്രോത്സവം, സ്കൂൾ കലോത്സവം, വിനോദ സഞ്ചാര വകുപ്പിന്റെ പരിപാടികൾ എന്നിവ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. തുടർന്ന്​ ഈ നിലപാടിനെതിരെ ശക്തമായ വിമർശനം ഉയർന്നു വന്നു. അമേരിക്കയിൽ ചികിത്സയിലായിരിക്കെ മുഖ്യമന്ത്രി ഇടപെട്ട് സ്കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചു.  ദിവസവും ആഘോഷങ്ങളും കുറച്ച് നടത്താൻ സർക്കാർ തീരുമാനം എടുത്തു. അതിന് പിന്നാലെയാണ് ചലച്ചിത്രോത്സവവും ചെലവ് കുറച്ച് നടത്താൻ അക്കാദമിയും സാംസ്കാരിക വകുപ്പും ആലോചിക്കുന്നത്.

”തൊട്ടു മുൻപത്തെ വർഷത്തിലിറങ്ങിയ സിനിമകൾ സ്ക്രീൻ ചെയ്യുന്ന ഒരു വാർഷിക ഇവന്റാണ് ഐഎഫ്​എഫ്കെ. ഒരു വർഷം ചലച്ചിത്രോത്സവം റദ്ദാക്കപ്പെടുമ്പോൾ, ആ സിനിമകൾ പിന്നീട് ഒരു ചലച്ചിത്രോത്സവത്തിന്റെ ഫ്രെയിം വർക്കിന് അകത്തേക്ക് കൊണ്ടുവരിക ബുദ്ധിമുട്ടാകും. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ, ലളിതമായ രീതിയിൽ ചലച്ചിത്രോത്സവം നടത്താനാവുമോ എന്നാണ് ആലോചിക്കേണ്ടത്. ചെലവു കുറയ്ക്കാനായി, സിനിമകളുടെയും അതിഥികളുടെയും ഇവന്ററുകളുടെയും എണ്ണം കുറയ്ക്കാം.​ അതുപോലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പോലുള്ളവയും ഈ വർഷം മാറ്റിവയ്ക്കാം. അല്ലാതെ ഐഎഫ്എഫ്കെ റദ്ദാക്കുക എന്നത് മണ്ടത്തരമാണ്. ചലച്ചിത്രോത്സവത്തിന്റെ തുടർച്ചയെ അത് മോശമായി ബാധിക്കും. ഒരു തവണ ചലച്ചിത്രോത്സവം റദ്ദാക്കിയാൽ, അടുത്ത വർഷത്തെ സംഘാടനത്തെയും അതു ബാധിക്കും, പ്രായോഗികമായി ബുദ്ധിമുട്ടുകൾ കൂടുതൽ അഭിമുഖീകരിക്കേണ്ടിയും വരും” എന്നായിരുന്നു ഈ വിഷയത്തിൽ അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം.

ഐഎഫ്എഫ്കെ റദ്ദാക്കുന്നത് മണ്ടത്തരം: അടൂർ ഗോപാലകൃഷ്ണൻ

“കേരള ചലച്ചിത്രമേള നമ്മുടെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ നിർത്തലാക്കുകയല്ല വേണ്ടത്, മറിച്ചു ഈ മേളയെ പ്രളയ അതിജീവനത്തിന് കല ഉപയോഗിച്ചുള്ള ഒരു പൊട്ടെൻഷ്യൽ ഇവന്റ് ആക്കി ഉയർത്തുവാൻ നമുക്ക് കഴിയും. ചലച്ചിത്ര മേള ഈ പ്രത്യേക സാഹചര്യത്തിൽ അതിജീവനത്തിന്റെ പതാക വാഹകമായി എങ്ങനെ മാറ്റി മറിക്കാം എന്നാണ് നമ്മൾ ആലോചിക്കേണ്ടതെന്നും ഡോ.ബിജു അഭിപ്രായപ്പെട്ടിരുന്നു.

ചലച്ചിത്രോത്സവം ഒഴിവാക്കുകയല്ല, അതിജീവനത്തിന്റെ പതാകയായി ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്: ഡോ. ബിജു

“കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികൾ നോക്കി കാണുന്ന ഒന്നാണെന്നും അത് നിർത്തിവയ്ക്കരുത് എന്ന് സർക്കാരിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. അതിജീവനത്തിൽ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ട്. അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വയ്ക്കരുത്,” എന്ന അഭിപ്രായവുമായി പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്കും സർക്കാരിന് കത്തയച്ചിരുന്നു.

ചലച്ചിത്രമേള നടത്താതിരിക്കരുത്; സർക്കാരിനോട് കിം കി ഡുക്ക്

രാജ്യാന്തര ചലച്ചിത്ര മേളയുടെ ചെലവ് ചുരുക്കി നടത്താൻ കഴിയുമോ എന്ന് ചലച്ചിത്ര അക്കാദമിയും സാംസ്കാരിക വകുപ്പും മുഖ്യമന്ത്രിയുമായി ചർച്ച നടത്താനിരിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്ര മേളയുടെ ചെലവ് കുറയ്ക്കാൻ സഹായകമാവുന്ന ചില നിർദ്ദേശങ്ങൾ സർക്കാരിനും ചലച്ചിത്ര അക്കാദമിയ്ക്കും മുന്നിൽ വെച്ചുകൊണ്ട് ഡോ. ബിജു വീണ്ടും മുന്നോട്ടുവന്നിരിക്കുകയാണ്.

ബിജുവിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് കാണാം:

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Iffk2018 with budget scaled down culture minister a k balan to discuss with chief minister

Next Story
പല വഴികളിലൂടെ ഒറ്റ ലക്ഷ്യം തേടി വന്നവർ: കെ പി കുമാരന്‍K P Kumaran
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express