തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ചു പൊതു വിഭാഗത്തിനായി ആയിരം ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയേറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

പൊതു വിഭാഗത്തിലുള്ളവര്‍ക്ക് നാളെ രാവിലെ 11 മണി മുതല്‍ റജിസ്ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ 2700 ലേറെ വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും ഇതിനു സൗകര്യമുണ്ടാകും.

ഈ വര്‍ഷം ആദ്യ ഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട്‌ തുടങ്ങിയവര്‍ക്ക് അതേ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയും ഇ – കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം. ഇതിനായുള്ള ഫീസ്‌ അടയ്ക്കുമ്പോള്‍ മാത്രമേ റജിസ്ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ. പൊതു വിഭാഗത്തിന് 650 രൂപ, വിദ്യാര്‍ഥികള്‍ക്ക് 350 എന്നിങ്ങനെയാണ് ഫീസ്‌.

മേളയുടെ ഡെലിഗേറ്റ് സെല്‍ നാളെ രാവിലെ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും.  നടന്‍ കുഞ്ചാക്കോ ബോബന്‍ ആദ്യ പാസ് കൈപ്പറ്റും.  നടന്‍ അലന്‍സിയര്‍ മുഖ്യാഥിതിയാകും.

കൂടുതല്‍ വായിക്കാം: 1000 പുതിയ പാസുകളും ഡെലിഗേറ്റ് സെല്‍ ഉത്ഘാടനവും നാളെ ഇല്ല

റജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

//registration.iffk.in എന്ന സൈറ്റിലാണ് ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തേണ്ടത്.

പഴയ ഇമെയിൽ/പാസ്സ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, “Forgot Password?” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ മുൻപ് റജിസ്റ്റർ ചെയ്തിരുന്ന മൊബൈലിലേക്ക് OTP ആയും, മുൻപ് റജിസ്റ്റർ ചെയ്തിരുന്ന ഇ-മെയിൽ ഐഡിയിലേക്ക് ഇ-മെയിലായും പുതിയ പാസ്‌വേഡ് ലഭിക്കുന്നതുമാണ്.

ലോഗിൻ/റജിസ്ട്രേഷൻ ചെയ്ത ശേഷം  Nationality, State, District, Post Office, Pincode, Profession, Whatsapp Number തുടങ്ങിയ വിവരങ്ങൾ update ചെയ്യുക. ഒപ്പം തന്നെ നിങ്ങളുടെ പുതിയ ഫോട്ടോഗ്രാഫ് upload ചെയ്യുക.

ഫോട്ടോ upload ചെയ്യുമ്പോൾ ചുവടെ ചേർത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ഫോട്ടോയുടെ ഫോർമാറ്റ് JPG ആയിരിക്കണം.
ഫോട്ടോയുടെ സൈസ് 200Kb-യിൽ താഴെ മാത്രം ആയിരിക്കണം.
ഫോട്ടോയുടെ resolution (Height x Width) ഏറ്റവും ചുരുങ്ങിയത് 150 x 150 അല്ലെങ്കിൽ ഏറ്റവും കൂടിയത് 350 x 350 മാത്രമായി നിജപ്പെടുത്തുക. |ഫോട്ടോയുടെ resolution (Height x Width) സമാനമായിരിക്കണം (1:1).

നിങ്ങളുടെ കൈവശമുള്ള ഫോട്ടോ ഈ രീതിയിലേക്ക് മാറ്റാൻ, ഓൺലൈനിൽ ലഭ്യമായ സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. അത്തരം ചില സൈറ്റുകൾ ചുവടെ.
i. //resizeimage.net
ii. //imagesplitter.net
iii. //www166.lunapic.com/editor/
iv. //resizeyourimage.com
ഇത്തരം സൈറ്റുകളിൽ നിന്ന് ക്രമപ്പെടുത്തിയ ഫോട്ടോകൾ നിങ്ങളുടെ മൊബൈൽ/ലാപ്പ്ടോപ്പ്/പിസി തുടങ്ങിയവയിൽ സേവ് ചെയ്തതിന് ശേഷം, ലോഗിൻ/റജിസ്റ്റർ ചെയ്യുമ്പോൾ ഈ ഫോട്ടോഗ്രാഫ് upload ചെയ്യുക.

റജിസ്ട്രേഷൻ തുടങ്ങുന്ന സമയത്തുള്ള തിരക്ക് ഒഴിവാക്കാനും, പാസുകൾ കാലതാമസം കൂടാതെ ബുക്ക് ചെയ്യുവാനും ഫോട്ടോകൾ മുൻകൂട്ടി മുകളിൽ നിർദ്ദേശിച്ച സൈറ്റുകൾ ഉപയോഗിച്ച് ഇത്തരത്തിൽ ക്രമപ്പെടുത്തി തങ്ങളുടെ മൊബൈൽ/ലാപ്ടോപ്പ്/പിസി എന്നിവയിൽ ലഭ്യമാക്കുന്നത് ഡെലിഗേറ്റുകൾക്ക് ഗുണകരമായിരിക്കും.

ഇതിനായുള്ള ഹെൽപ്‌ലൈന്‍ നമ്പറുകള്‍ ഇവയൊക്കെയാണ് : +91 (471) 4100320, 2310323.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ