തിരുവനന്തപുരം: ബര്‍ലിന്‍ ചലച്ചിത്രമേള ഉള്‍പ്പടെ നിരവധി രാജ്യാന്തര മേളകളില്‍ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ‘ദ യങ് കാള്‍ മാര്‍ക്സ് ‘ കേരളത്തിലെത്തുന്നു. ഒപ്പം അഭയാർത്ഥി ജീവിതത്തിന്‍റെ ദുരന്തങ്ങളുടെ ആഴവും വ്യാപ്തിയും അന്വേഷിക്കുന്ന ‘ഇൻസൾട്ട്’ കേരളത്തിൽ പ്രദർശിപ്പിക്കും. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാണ് ഇൻസൾട്ട്.  രാജ്യാന്തര പുരസ്ക്കാരങ്ങൾ നേടിയ ‘ഇൻസൾട്ട്’ അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥി ജനതയുടെ സമകാല കാഴ്ചകളാണ് അവതരിപ്പിക്കുന്നത്. ഡിസംബര്‍ എട്ടിന് നിശാഗന്ധി ഓഡിറ്റോറിത്തിലാണ് ‘ഇൻസൾട്ടിന്‍റെ’ ആദ്യ പ്രദര്‍ശനം.

‘ദ യങ് കാള്‍ മാര്‍ക്സ്’ സില്‍ നിന്ന്

ലോക സിനിമാ വിഭാഗത്തിലാണ് ‘ദ യങ് കാള്‍ മാര്‍ക്സ് ‘ പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ക്സിന്‍റെ ജീവിതത്തില്‍ ഫ്രഡറിക് ഏംഗല്‍സുമായുള്ള കൂടിക്കാഴ്ച മുതല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചന വരെയുള്ള യൗവ്വന കാലമാണ് ചിത്രത്തിന്‍റെ പ്രമേയം.  ഹൈതിയന്‍ ചലച്ചിത്രകാരന്‍ റൗൾ പെക്കാണ്  ഈ  ചിത്രത്തിന്‍റെ സംവിധായകൻ.

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലെ അധ്വാനവര്‍ഗം നേരിട്ട നരകയാതനകള്‍ക്കാണ്  റൗള്‍ പെക്ക് അഭ്ര കാഴ്ചയൊരുക്കുന്നത്. ദാരിദ്ര്യവും മുതലാളി വര്‍ഗ്ഗ ചൂഷണവും ഇരകളാക്കിയ തൊഴിലാളികളുടെ ജീവിതം 1842 മുതല്‍ 1847 വരെയുള്ള മാര്‍ക്‌സിന്‍റെ ജീവിതകഥയ്ക്ക് സമാന്തരമായി സംവിധായകന്‍ അനാവരണം ചെയ്യുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ ഓഗസ്റ്റ് ഡയലും നായികയെ വിക്കി ക്രിബ്‌സും അവതരിപ്പിക്കുന്നു.

റൌള്‍ പെക്ക്

26 കാരനായ മാര്‍ക്സും ഭാര്യ ജെന്നിയുമായുള്ള കുടുബജീവിതവും മാര്‍ക്സും ഏംഗല്‍സും തമ്മിലുള്ള വ്യക്തിബന്ധവും സൂഷ്മതയോടെയാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.ലോകത്തെ അധ്വാനവര്‍ഗ സിദ്ധാന്തം പഠിപ്പിച്ച കാഴ്ചപ്പാടുകളെയും കമ്മ്യൂണിസം പിറവിയെടുത്ത സാഹചര്യങ്ങളെയും അതിശയോക്തികളില്ലാതെ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘ദ യങ് കാള്‍ മാര്‍ക്സ്’ ചിത്രീകരിക്കുന്നു. പാസ്‌കല്‍ ബോണിറ്റ്സര്‍ തിരക്കഥയൊരുക്കിയ ഈ ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

 

ലെബനന്‍ സംവിധായകനായ സിയാദ് ദൗയിരി സംവിധാനം ചെയ്ത ‘ദി ഇന്‍സള്‍ട്ട്’ വ്യക്തികള്‍ക്കിടയിലെ ചെറിയ സംഘര്‍ഷങ്ങള്‍ രാഷ്ട്രത്തിന്‍റെ നിയമ വ്യവസ്ഥയെ എങ്ങനെ ചോദ്യം ചെയ്യുന്നുവെന്ന് ചിത്രീകരിക്കുന്നു. അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലേക്ക് അത് എങ്ങനെ രൂപാന്തരപ്പെടുന്നുവെന്ന് ചിത്രം അന്വേഷിക്കുന്നു.

കൂടുതല്‍ വായിക്കാം: മേളയുടെ ഉത്ഘാടന ചിത്രം സിയാദ് ദുയെരിയുടെ ‘ഇന്‍സള്‍ട്ട്’

മതപരവും പ്രാദേശികവുമായ സമകാലിക വിഷയങ്ങളും ‘ദി ഇന്‍സള്‍ട്ട്’ അനാവരണം ചെയ്യുന്നു. വെനീസ് രാജ്യന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമയിലെ അഭിനയത്തിന് കമേല്‍ എല്‍ ബാഷയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഓസ്‌കര്‍ നോമിനേഷനും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.

The Insult – قضية رقم ٢٣

Watch the trailer now for The Insult – قضية رقم ٢٣ by director Ziad Doueiri , written by Ziad Doueiri and Joëlle Touma in cinemas on September 14!Starring Adel Karam , Rita Hayek , Kamel Elbasha , Camille Salameh , Diamand Bou Abboud , Talal Jurdi / طلال الجُردي , Julia Kassar , Christine Choueiri and Refaat Torbey.In today’s Beirut, an insult blown out of proportions finds Toni, a Lebanese Christian, and Yasser, a Palestinian refugee, in court. From secret wounds to traumatic revelations, the media circus surrounding the case puts Lebanon through a social explosion, forcing Toni and Yasser to reconsider their lives and prejudices.في أحد أحياء بيروت، تحصل مشادة بين طوني، وهو مسيحي لبناني، وياسر، وهو لاجىء فلسطيني، وتأخذ الشتيمة أبعاداً أكبر من حجمها، مما يقود الرجلين إلى مواجهة في المحكمة. وفيما تنكأ وقائع المحاكمة جراح الرجلين وتكشف الصدمات التي تعرضا لها، يؤدي التضخيم الإعلامي للقضية إلى وضع لبنان على شفير انفجار اجتماعي، مما يدفع بطوني وياسر إلى إعادة النظر في أفكارهما المسبقة ومسيرة حياتهما#TheInsult #قضية_رقم_٢٣ #ZiadDoueiri

Posted by ‎The Insult – قضية رقم ٢٣‎ on 9 ऑगस्ट 2017

കാന്‍ ചലച്ചിത്ര മേളയില്‍ ചാലൈസ് പുരസ്‌കാരം നേടിയ ‘വെസ്റ്റ് ബെയ്റൂട്ട്’, ‘ലൈല സെയ്സ് ‘, ‘സ്ലീപ്പര്‍ സെല്‍ ‘, ‘ദി അറ്റാക്ക് ‘, ‘റിപ്പബ്ലിക്കന്‍ ഗാംഗ്‌സ്റ്റേര്‍സ് ‘ തുടങ്ങിയവയാണ് സിയാദ് ദൗയിരിയുടെ മറ്റു ചിത്രങ്ങള്‍.

കേരള രാജ്യാന്തര ചലച്ചിത്രമേള 36 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ നാല് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. നാല് ചിത്രങ്ങളിൽ മൂന്നെണ്ണം മലയാള സിനിമയാണ്.

ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഇന്‍സള്‍ട്ട് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ എട്ട് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നടക്കുന്നത്. മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യമായ “രണ്ടു പേര്‍”, “ഏദന്‍” എന്നീ ചിത്രങ്ങളുടെ ആഗോള റീലിസിന് ചലച്ചിത്രമേള വേദിയാകും. തായ് ചിത്രം “മലില-ദ ഫെയര്‍വെല്‍ ഫ്‌ളവര്‍”, കസാഖ് ചിത്രം “റിട്ടേണി”, സ്പാനിഷ് ചിത്രം “സിംഫണി ഓഫ് അന”, മംഗോളിയയില്‍ നിന്നുള്ള “ദ വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡസ് നോട്ട് എക്‌സിസ്റ്റ്”, ഇറാന്‍ ചിത്രം “വൈറ്റ് ബ്രിഡ്ജ്”, ഇംഗ്ലീഷ് ചിത്രം “ഗ്രെയ്ന്‍” എന്നിവയാണ് മത്സരവിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്നവ.

മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ശ്രീകൃഷ്ണന്‍ കെ.പി സംവിധാനം ചെയ്ത “നായിന്റെ ഹൃദയ”ത്തിന്റെയും ആദ്യപ്രദര്‍ശനവേദി കൂടിയാകും മേള. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇരുപതോളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയായും ഇത്തവണത്തെ ചലച്ചിത്രമേള മാറും.

ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ നിഖില്‍ അലൂഗ് ചിത്രം ഷെയ്ഡ്, സഞ്ജീവ് ധേ ചിത്രം ത്രീ സ്‌മോക്കിംഗ് ബാരല്‍സ്, ഫോക്കസ് ഓണ്‍ ബ്രസീല്‍ വിഭാഗത്തില്‍ സ്‌റ്റോറീസ് ദാറ്റ് അവര്‍ സിനിമ ഡിഡ് നോട്ട് ടെല്‍, ഫിലിംസ് ഓണ്‍ ഐഡന്റിറ്റി ആന്റ് സ്‌പെയ്‌സ് വിഭാഗത്തിലെ മലേഷ്യന്‍ ചിത്രം അക്വിരാത്, ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തിലെ സീസണ്‍ ഇന്‍ ഫ്രാന്‍സ്, ജൂറി ചിത്രം സ്വായിങ് വാട്ടര്‍ലില്ലി എന്നിവയാണ് ആദ്യ പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook