അലക്സാണ്ടർ സകുറോവ്‌ കേരളത്തില്‍ എത്തുന്നത്‌ സമഗ്ര സംഭാവനയ്ക്കുള്ള മറ്റൊരു പുരസ്കാരത്തിന്റെ മധുരവുമായി. ബെര്‍ലിനില്‍ നടന്ന മുപ്പതാമത് യൂറോപ്യൻ ഫിലിം അവാർഡ്‌സിലാണ് അദ്ദേഹം ഈ പുരസ്കാരത്തിന് അര്‍ഹനായത്. ഡിസംബര്‍ 9 ന് നടന്ന ചടങ്ങില്‍ ഈ അവാര്‍ഡ്‌ ഏറ്റു വാങ്ങിയ ശേഷമാണ് ഇന്നലെ രാത്രി അദ്ദേഹം കേരളത്തില്‍ എത്തിയത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം മേളയുടെ അവസാന ദിനമായ ഡിസംബര്‍ 15 ന് നല്‍കി ആദരിക്കും.

സ്വാതന്ത്ര്യമില്ലയ്മയാണ് ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അവസ്ഥയെന്ന് ബെര്‍ലിനില്‍ അവാര്‍ഡ്‌ സ്വീകരിച്ച സകുറോവ് പറഞ്ഞു.

 

‘യുദ്ധങ്ങൾ ഞാനിഷ്ടപ്പെടുന്നില്ല, മനുഷ്യരെ ജയിലിൽ തടവിലിടുന്നതും എനിക്കിഷ്ടമല്ല, എന്റെ മുന്പിലിരിക്കുന്നവർക്ക്‌ അറിയാം അസ്വതന്ത്രരായിക്കുന്ന അവസ്ഥ എന്തായിരിക്കും എന്ന്. മനുഷ്യ രാശി കാലാകാലങ്ങളായി പോരാടുന്നതും പാരതന്ത്ര്യത്തെ മറി കടക്കാനാണ്. ഈ അവാർഡ് ലഭിച്ചവരെയും ഇനി ലഭിക്കാനിരിക്കുന്നവരെയും ഞാൻ അഭിനന്ദിക്കുന്നു .വര്‍ഷങ്ങൾക്ക് മുൻപ് ഇത്തരം ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തവർക്കു മഹത്തായ ഒരു ദർശനമുണ്ടായിരുന്നു. ഒരു മഹനീയ പ്രവൃത്തി തന്നെയാണത്. യൂറോപ്പിലെ മികച്ച ചലച്ചിത്രകാരന്മാർ പ്രതിനിധീകരിക്കുന്ന ഒരിടം കൂടിയാണിത്. ഇത്തരുണത്തിൽ നമ്മുടെ ഇടയിൽ ഇല്ലാത്ത ഒരു വ്യക്തിത്വത്തെ – എന്റെ ഉത്തമ സുഹൃത്തും വഴികാട്ടിയുമാണദ്ദേഹം, ഞാൻ സ്മരിക്കുന്നു…ആൻഡ്രയ് വൈദ’

Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ