scorecardresearch
Latest News

ഇവള്‍ക്കൊപ്പം, ഞങ്ങളുടെ സുരഭിയ്ക്കൊപ്പം

മലബാറുകാരിയായ കറുത്തവളായ നാടകക്കാരിയായ ദേശീയ പുരസ്ക്കാര ജേതാവിന് ഉൽഘാടന വേദിയിൽ കയ്റാൻ പാടുണ്ടോ എന്ന് ആർക്കും അറിയില്ല എന്ന്….’ ഹരീഷ് പെരാടി

ഇവള്‍ക്കൊപ്പം, ഞങ്ങളുടെ സുരഭിയ്ക്കൊപ്പം

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് നടന്മാരായ ജോയ് മാത്യു, ഹരീഷ് പെരാടി എന്നിവര്‍ രംഗത്ത് വന്നു.

‘”വർത്തമാനം” എന്ന നാടകത്തിൽ മധുമാസ്റ്ററുടെ ഒരു കഥാപാത്രം ഇങ്ങിനെ പറയുന്നുണ്ട്…. രക്തസാക്ഷിയായ ഒരു സഖാവിന്റെ മകന് തറവാടിയായ ഒരു കമ്മ്യൂണിസ്റ്റക്കാരന്റെ മകളെ സ്നേഹിക്കാൻ പാടുണ്ടോ എന്നനിക്കറിയില്ലാ എന്ന് …. അതു തന്നെയലെ ഇവിടെ മറ്റൊരു രൂപത്തിൽ സംഭവിച്ചത്… മലബാറുകാരിയായ കറുത്തവളായ നാടകക്കാരിയായ ദേശീയ പുരസ്ക്കാര ജേതാവിന് ഉൽഘാടന വേദിയിൽ കയ്റാൻ പാടുണ്ടോ എന്ന് ആർക്കും അറിയില്ല എന്ന്….’ ഹരീഷ് പെരാടിയും,

‘നിലപാടുകൾ: ദേശീയ അവാർഡ്‌ നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായെ സുരഭിയെ വേണ്ടാത്ത ചലച്ചിത്രോൽസവത്തെ എനിക്കും വേണ്ട’ എന്ന് ജോയ് മാത്യുവും ഫേസ് ബുക്കില്‍ കുറിച്ചു.

എഴുത്തുകാരികളായ ശാരദക്കുട്ടി, ഇ കെ ഷാഹിന എന്നിവരും സുരഭിയ്ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

‘ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിക്ക് IFFK യിൽ മാന്യമായ പരിഗണന നൽകേണ്ടതു തന്നെയായിരുന്നു. സംശയമില്ല. News 18 ചാനലിൽ ശരത് നയിച്ച ചർച്ചയിൽ എത്ര അന്തസ്സോടെയും സമചിത്തതയോടെയും വിവേകത്തോടെയുമാണ് ആ കലാകാരി പ്രതികരിച്ചത്. എത്ര സൂക്ഷ്മതയായിരുന്നു വാക്കുകളിലും ഭാഷയിലും. വൈകാരികമാകാനിടയുണ്ടായിരുന്ന മുഹൂർത്തങ്ങളെയും ചോദ്യങ്ങളെയും പരാമർശങ്ങളെയും വേദന മറച്ചുവെച്ച് അവർ നേരിട്ട ആ രീതി അവരോടുള്ള ആദരവ് ഇരട്ടിയാക്കി. അക്കാദമിക്കു വേണ്ടി സംസാരിക്കേണ്ടി വരുമ്പോഴും സംഭവിച്ചു പോയ തെറ്റിനെ ന്യായീകരിക്കേണ്ടി വരുന്ന ധർമ്മസങ്കടം ജി.പി.രാമചന്ദ്രനിലും പ്രകടമായിരുന്നു. താരപ്പൊലിമയുള്ള നടിമാരായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ എന്ന് എല്ലാവരും പറയാതെ പറഞ്ഞു. സുരഭിക്കുവേണ്ടി സംസാരിക്കുവാൻ സിനിമയിൽ നിന്ന് ഒരൊറ്റ സ്ത്രീ സുരഭി മാത്രമായതെന്തു കൊണ്ട് എന്നും ശരത് പറഞ്ഞു. പ്രിയപ്പെട്ട സുരഭീ, നിങ്ങൾക്കൊപ്പം നിൽക്കുന്നത് ഒരഭിമാനമായി ഞാൻ കരുതുന്നു.’, എന്ന് ശാരദക്കുട്ടി കുറിച്ചപ്പോള്‍ ഷാഹിന പറഞ്ഞതിങ്ങനെ.

‘കഴിവുള്ളവരെ ഭയപ്പെടുന്നവരുടെ കയ്യിൽ എല്ലാകാലത്തും വില കെട്ട രണ്ട് ആയുധങ്ങളുണ്ടാവാറുണ്ട് ; _അവഗണനയും പരദൂഷണവും_ അവ നിരന്തരം,മാറിമാറി പ്രയോഗിച്ചു കൊണ്ടിരിക്കും സാഹചര്യമനുസരിച്ച്‌.._അത്രേയുള്ളൂ. മുറിപ്പെടുന്നുണ്ടെന്നു തോന്നിയാൽ ആയുധങ്ങൾക്ക് മൂർച്ച കൂടുമെന്നേയുള്ളൂ. മറുപടിയായി ഒരു ചിരി അത്രയേറെ നിസ്സാരവൽക്കരിക്കുന്ന ചിരി, അത് ധാരാളം.”

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Kerala film festival joy mathew harish peradi saradakkuty e k shahina support surabhi lakshmi iffk