Latest News

IFFK 2018: ‘പ്രതിഭാസ’ത്തെക്കുറിച്ച് വിപിന്‍ വിജയ്‌

IFFK 2018: മലയാളം സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ‘പ്രതിഭാസ’ത്തിന്റെ സംവിധായകന്‍ വിപിന്‍ വിജയ്‌ സംസാരിക്കുന്നു

vipin vijay, vipin vijay films, prathibasam, prathibhasam movie review വിപിന്‍ വിജയ്‌, വിപിന്‍ വിജയ്‌ ചിത്രങ്ങള്‍, പ്രതിഭാസം, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Kerala Film Festival IFFK Malayalam Cinema Vipin Vijay Prathibhasam Interview

പെറുവിലെ നാസ്‌ക എന്ന സ്ഥലത്ത് പെട്ടൊന്നൊരു നാൾ രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിലുള്ള ഭീമാകാരമായൊരു ത്രികോണ പിരമിഡ് പ്രത്യക്ഷപ്പെടുന്നു. ഭൂമിയില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി വന്ന ആ പിരമിഡ് ഉയർത്തിയ ഒരു പ്രതിഭാസത്തിന്റെ തരംഗങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള കേരളത്തിലെ ഒരു ഗ്രാമത്തിലെ പെൺകുട്ടിയുടെ ജീവിതത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയാണ്. സങ്കീർണ്ണതകളും സമസ്യയുമൊക്കെയായി സിനിമയ്ക്ക് പുതിയൊരു ആഖ്യാനരീതി സമ്മാനിക്കുകയാണ് ‘പ്രതിഭാസം’ എന്ന സിനിമയുടെ സംവിധായകനായ വിപിൻ വിജയ്.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 23-ാം പതിപ്പിൽ ‘മലയാള സിനിമ ഇന്ന്’ എന്ന കാറ്റഗറിയിൽ ഇടം നേടിയിരിക്കുകയാണ് വിപിൻ വിജയിന്റെ ‘പ്രതിഭാസം’ എന്ന ചിത്രം. നാളെ ‘പ്രതിഭാസം’ ഐഎഫ്എഫ്കെയിൽ പ്രദർശിക്കാൻ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് വിപിൻ വിജയ്.

vipin vijay, vipin vijay films, prathibasam, prathibhasam movie review വിപിന്‍ വിജയ്‌, വിപിന്‍ വിജയ്‌ ചിത്രങ്ങള്‍, പ്രതിഭാസം, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
വിപിന്‍ വിജയ്‌

എന്താണ് ‘പ്രതിഭാസ’ത്തിന്റെ കഥാപരിസരം?

മായ എന്ന പെൺകുട്ടി കോളേജിലേക്കുള്ള യാത്രാമധ്യേ ഒരു വിചിത്രമായ റേഡിയോ വാർത്ത കേൾക്കുകയാണ്, ത്രികോണാകൃതിയുള്ള ഒരു വലിയ ജ്യാമിതീയരൂപം (ടെട്രാഹിഡ്രന്‍) പെറുവിലെ നാസ്കയിൽ ഉയർന്നു വന്നിരിക്കുന്നു. അതേ സമയം തന്നെ മായയുടെ കൂട്ടുകാരിയായ ദിവ്യയുടെ അച്ഛൻ നീലനും അപ്രത്യക്ഷനാവുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം നീലനെ ചരിത്ര പ്രാധാന്യമുള്ള ആവാസ വ്യവസ്ഥയുടെ തിരുശേഷിപ്പുകൾ അവസാനിക്കുന്ന വിദൂരമായൊരിടത്തു നിന്നും കണ്ടെത്തുകയാണ്.

രണ്ടു സംഭവങ്ങളെയും ചേർത്തു വായിക്കുന്ന മായ ഒടുവിൽ തകർന്നടിഞ്ഞ ഒരു ആർക്കിടെക്ചർ സമുച്ചയത്തിനു ചുറ്റും ചുറ്റി കറങ്ങുന്ന വിദൂര ദേശങ്ങളിൽ നിന്നുള്ള, വ്യത്യസ്ത ഗോത്രങ്ങളിൽ നിന്നുള്ള ഏതാനും പേരെ കണ്ടുമുട്ടുകയാണ്. അവർ യഥാര്‍ത്ഥ മനുഷ്യരാണോ അതോ മനുഷ്യ നിർമ്മിതമായ ജീവികളാണോ? എന്ന സംശയത്തിലാണ് മായ എത്തുന്നത്. ഒടുവിൽ, സിനിമയുടെ അവസാനത്തിൽ ദിവ്യയെയും മായയേയും ബന്ധിപ്പിക്കുന്ന ഒരു സ്വപ്നത്തിലൂടെ മായയും അപ്രത്യക്ഷമായതായി നമ്മളറിയുകയാണ്. ഇതാണ് ‘പ്രതിഭാസ’ത്തിന്റെ കഥാപരിസരം.

Read More: പ്രതിഭാസം: ഒരു ജ്യാമിതീയ രൂപത്തിന്റെ ഇടപെടലുകള്‍

ടെട്രേഹെഡ്രൺ ആകൃതിയിലുള്ള ആ നിഗൂഢ വസ്തു ഭൂമിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ അത് കഥയിലെ ഓരോ കഥാപാത്രത്തിന്റെയും ജീവിതത്തിൽ വ്യത്യസ്തമായ സ്വാധീനങ്ങളാണ് ഉണ്ടാക്കുന്നത്. ആ ‘പ്രതിഭാസം’ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് മായയുടെ ജീവിതത്തിൽ തന്നെയാണ്.

പ്രതിഭാസം/സംവിധാനം വിപിന്‍ വിജയ്‌

എന്തൊക്കെ പുതുമകളാണ് ട്രീറ്റ്മെന്റിൽ കൊണ്ടു വന്നിരിക്കുന്നത്?

കേന്ദ്ര കഥാപാത്രത്തെ മാത്രം ഫോക്കസ് ചെയ്ത് വികസിക്കുന്നൊരു സിനിമയല്ല ‘പ്രതിഭാസം’. കഥാപാത്രങ്ങൾക്ക് തമ്മിൽ തമ്മിൽ ഒരു പ്രീഒക്കിപ്പേഷനുണ്ട്. എന്നാൽ അങ്ങോട്ടു-മിങ്ങോട്ടുമുള്ള ഈ പ്രീ ഒക്കിപ്പേഷനെ കുറിച്ച് കഥാപാത്രങ്ങൾക്ക് പരസ്പരം അറിയില്ല താനും. സെൻട്രൽ കഥാപാത്രം ഉണ്ടെങ്കിലും ആ ഫോക്കസിനെ ദൃഢപ്പെടുത്തുന്നത് അനുബന്ധമായി വരുന്ന കഥാപാത്രങ്ങളാണ്.

രാഷ്ട്രീയമായും പുരാവസ്‌തു ശാസ്‌ത്രപരമായും ചില മാനങ്ങൾ കൂടി ചിത്രത്തിനുണ്ട്. സിനിമയ്ക്ക് നിരവധി ലെയറുകളും വീക്ഷണകോണുകളുമുണ്ട്. അത് റിവീൽ ചെയ്യപ്പെടുന്നത് പല തലത്തിലാണ്. ‘പ്രതിഭാസ’ത്തെ ഒരു സ്പെക്കുലേറ്റീവ് ഫിക്ഷൻ എന്നു വിളിക്കാം. സ്പെക്കുലേറ്റീവ് ഫിക്ഷനിൽ സയൻസ് ഫിക്ഷനും പെടുമല്ലോ, എല്ലാ തരം ഴോണറുകളും അതിൽ വരും.

Get the latest Malayalam news and Iffk news here. You can also read all the Iffk news by following us on Twitter, Facebook and Telegram.

Web Title: Kerala film festival iffk malayalam cinema vipin vijay prathibhasam interview

The moderation of comments is automated and not cleared manually by malayalam.indianexpress.com