തിരുവനന്തപുരം: സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററില്‍ നിറുത്തി വച്ചിരുന്ന സ്ക്രീനിംഗുകള്‍ നാളെ (ഡിസംബര്‍ 10, തിങ്കള്‍) പുനരാരംഭിക്കും. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം. സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതിനെ തുടര്‍ന്ന് സ്ക്രീനിംഗ് ഷെഡ്യൂള്‍ മാറ്റിയിട്ടുണ്ട്.

നാളെ വൈകുന്നേരം 6ന് ടാഗോറില്‍ പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കും. ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ //www.iffk.in/schedulechanges/ എന്ന പേജില്‍ നിന്നും പുനക്രമീകരിച്ച സമയം അറിയാം. ഇതു സംബന്ധിച്ച മാറ്റങ്ങളുടെ അറിയിപ്പ് പ്രതിനിധികള്‍ക്ക് മൊബൈലുകളില്‍ ലഭ്യമാക്കിയിട്ടുമുണ്ട്.

Image may contain: 2 people, people standing, beard and outdoor

നാളെ (ഡിസംബര്‍ 10, തിങ്കള്‍) ഉച്ചയ്ക്ക് 3ന് ധന്യ തിയേറ്ററില്‍ ‘ദി ബെഡ്’, രാത്രി 10.15ന് ‘പിറ്റി’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 11ന് രാത്രി 8ന് ടാഗോര്‍ ‘തിയേറ്ററില്‍ ദി ഗ്രേവ്‌ലെസും’ 9.30ന് ‘ലെമണെയ്ഡും’ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 12ന് ടാഗോര്‍ തിയേറ്ററില്‍ രാത്രി 8ന് ‘എല്‍ എയ്ഞ്ചലും’ രാത്രി 10.30ന് ‘ദി ഇമേജ് ബുക്കും’ പ്രദര്‍ശിപ്പിക്കും.

ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ മൂന്നില്‍ ഡിസംബര്‍ 12ന് 3.15 ന് ‘ദി റെഡ് ഫല്ലാസും’ സ്‌ക്രീന്‍ രണ്ടില്‍ 6ന് ‘ഡാര്‍ക്ക് റൂമും’ ശ്രീപത്മനാഭയില്‍ വൈകിട്ട് 6ന് ‘ദി പോയ്‌സനസ് റോസും’ രാത്രി 10.15ന് ‘എ ട്രാം വേ ടു ജറുസലേമും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 13ന് 3.15 ന് കലാഭവനില്‍ മത്സര ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’യുടെ പ്രദര്‍ശനമുണ്ടാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Iffk news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ