Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

IFFK 2018: അതു കൊണ്ട് ഞാന്‍ നിങ്ങളെ വിട്ടു പോകാന്‍ ആഗ്രഹിക്കുന്നതേയില്ല

“ഈ തെരുവ്, ഗന്ധങ്ങള്‍, ഓട്ടോക്കാരുടെ രാഷ്ട്രീയം, തോല്‍പ്പാവയുടെ അടയാളം, നിങ്ങളുടെ ചിരി, നഗരത്തിന്‍റെ രുചി. മനുഷ്യര്‍… ഞാനീ മേളയെ എന്നെന്നേക്കുമായി പ്രണയിക്കുന്നു,” ഒരു ഐ എഫ് എഫ് കെയ്ക്ക് കൂടി കൊടിയിറങ്ങുമ്പോള്‍…

iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, ലെനിന്‍ രാജേന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ സിനിമകള്‍, ലെനിന്‍ രാജേന്ദ്രന്‍ ചിത്രങ്ങള്‍. കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഈ തെരുവ് വീണ്ടും ആരവങ്ങള്‍ അവസാനിപ്പിക്കുകയാണ്. ഒരുപക്ഷേ മറ്റേതെങ്കിലും ഒരു രാത്രി ഫുട്പാത്തിലെ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഞാന്‍ ഒപ്പമുണ്ടായിരുന്ന മനുഷ്യരെ ഓര്‍ക്കും. ആവി പറക്കുന്ന കട്ടന്‍ ചായ ഊതിയാറ്റി, പഴയ ബ്രിട്ടീഷ് റസിഡന്റിന്റെ വസതിക്ക് ചുറ്റും നടക്കുക, പണ്ടുകണ്ട ഒരു ചലച്ചിത്രത്തെ വര്‍ണിക്കുക.

നിങ്ങള്‍ വിദേശികളുടെ കണ്ണുകളെ നോക്കി രസിക്കുക. അവരുടെ കണ്ണുകളെ നമ്മുടെ മനുഷ്യര്‍ അത്ഭുതപ്പെടുത്തുന്നുണ്ടോ? തിരുവനന്തപുരത്തെ കാക്കകള്‍, വിചിത്ര ഗന്ധങ്ങള്‍ ശബ്ദങ്ങള്‍, അവക്കിടയിലൂടെ ദേശാന്തരങ്ങള്‍ കടന്നെത്തിയ മനുഷ്യര്‍ അത്ഭുതപ്പെട്ടു നില്‍ക്കുകയാണോ? ഇന്ത്യന്‍ ആകാശം, ഇന്ത്യന്‍ രുചികള്‍, ആസ്വാദനത്തിന്റെ മുപ്പത്തി മുക്കോട് ദൈവങ്ങളെയും ആവാഹിച്ച നിരൂപകര്‍, അവരെ പിന്നിട്ട് നിമിഷങ്ങളെ, കാഴ്ചകളെ ആസ്വദിക്കാനുള്ള ശ്രമങ്ങള്‍…

ചലച്ചിത്രങ്ങളില്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍, ഗായത്രി ചേച്ചി ‘Capernaum’ കണ്ടിട്ട് വാട്ട്സ് ആപ്പില്‍ ഇങ്ങനെ എഴുതി…

”My main takeway from IFFK 2018 ‘Capernaum’. ‘ Zain,my dear wise beyond; thy years child
I’ll hope to never forget you my entire life. Let your smile always remind me to be a sensible mother worthy of he child <3 ”

ഇതു മാത്രമാണ് ചലച്ചിത്ര മുക്തി…ഒരു വിദേശ സിനിമയാല്‍ മനുഷ്യര്‍ അനുഗ്രഹിക്കപ്പെടുന്ന നിമിഷം. ജീവിതം രസകരമാണ്. കണ്ണുകള്‍ അടച്ചുപിടിച്ചു ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ ശബ്ദ മഹാപ്രപഞ്ചം പോലും ഒരു കലയെ നിര്‍മിച്ചു മുന്നിലിടുന്നു.

ജീവിതം സന്തോഷിക്കാനുള്ളതാണ്. നോക്കൂ, ചിലര്‍ പറയുന്നു സിനിമയെ ഗൗരവമായി കാണുന്നവര്‍ മാത്രം ഇങ്ങോട്ട് വന്നാല്‍ മതിയെന്ന്. സ്വകാര്യമായി അവര്‍ അതില്‍ ആഹ്ളാദിക്കുന്നു. ഇതെത്ര വിഡ്ഢിത്തരം. ആള്‍ക്കൂട്ടം, അതിനുള്ളിലെ വ്യത്യസ്തരായ മനുഷ്യര്‍, അവര്‍ക്ക് സന്തോഷം കണ്ടെത്താനുള്ള അനേകം വഴികള്‍. നൃത്തം ചെയ്യുന്ന, ചുറ്റുമുള്ള മനുഷ്യരെ നോക്കിയിരുന്നിരുന്ന, ചലച്ചിത്രങ്ങളെക്കാള്‍ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ അലിഞ്ഞു ചേരാന്‍ ശ്രമിച്ചിരുന്ന കുറേ മനുഷ്യരെ നഷ്ടപ്പെട്ട മേള. ഒരു മനുഷ്യനെ നഷ്ടപ്പെടുക എന്നാല്‍ ഒരനുഭവം നഷ്ടമാകുക കൂടിയാണ്.

iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, ലെനിന്‍ രാജേന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ സിനിമകള്‍, ലെനിന്‍ രാജേന്ദ്രന്‍ ചിത്രങ്ങള്‍. കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
വര: വിഷ്ണുറാം

ചുറ്റുമുള്ള ആയിരക്കണക്കിന് മനുഷ്യരുടെ ഇടയിലിരുന്ന് സിനിമ കാണുമ്പോള്‍ അനുഭവിക്കുന്ന സുരക്ഷിതത്വ ബോധം. രാത്രിയില്‍ നിശാഗന്ധിയില്‍ നിറഞ്ഞിരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഇതെന്‍റെ കുടുംബമാണ് എന്നൊക്കെ ചിന്തിക്കുന്നു. ഇത്രയും മനുഷ്യര്‍ ഒരുമിച്ച് പുലരുവോളം അങ്ങനെ തന്നെയിരിക്കുവാന്‍ തോന്നുന്ന വല്ലാത്ത കൊതി.
കടുപ്പം കൂടിയ ചായയും ഉഴുന്നു വടയും മാത്രം ജീവിതത്തെ നിലനിര്‍ത്തുന്ന കാലം, അവിടെ സമയം നിശ്ചലമാകുന്നു. സംഭവിക്കുന്നത്‌ ഭൂലോകയാത്രകള്‍ മാത്രം.

കിംകി ഡുക്കിന്‍റെ സിനിമക്ക് മുന്‍പ് സനൂപ് മാഷിന്‍റെ വക മൃദുല്‍ വാങ്ങി വന്ന ഐസ്ക്രീം, അടുത്തിരിക്കുന്ന കൃഷ്ണദാസ്… അടുത്ത അരമണിക്കൂറിനുള്ളില്‍ സിനിമക്കുള്ളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ഊഹം നടത്തുന്ന മാഷ്‌, മഞ്ഞവെയില്‍. കിം കി സിനിമയുടെ നിമിഷങ്ങള്‍ കാണാതെ തല താഴ്ത്തിയിരിക്കുന്ന സുമംഗല ദേവി എന്ന പെണ്‍കുട്ടി. സിനിമാ നിമിഷങ്ങളില്‍ നിങ്ങള്‍ പൊട്ടിച്ചിരിക്കുന്നത്‌, അടുത്ത ഒരു തമാശ നിമിഷത്തെ നോക്കി നിങ്ങള്‍ ഒന്നുറക്കെ ചിരിച്ചെങ്കില്‍ എന്നാഗ്രഹിക്കുന്ന ഞാന്‍.

രണ്ടായിരത്തി പതിനാലിലെ മേളയില്‍ ശ്രീവിശാഖില്‍ എട്ടു മണിക്ക് നഗരത്തിലെ ചെറിയ മഞ്ഞിലൂടെ ഒരു സിനിമ കാണാന്‍ പോയത് വീണ്ടും ആവര്‍ത്തിക്കാന്‍ കൊതിക്കുന്ന ഞാന്‍,
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നിശബ്ദതയുമായി ബ്രേക്ക്‌ അപ്പ്‌ നടത്തി തിരികെ പോകുന്ന ഞാനും ജയകൃഷ്ണനും.

സിനിമയോ പഠനങ്ങളോ അല്ല,  ഞാന്‍ നിങ്ങളുടെ തീഷ്ണമായ ആലിംഗനങ്ങളെ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ പൊട്ടിച്ചിരികള്‍, നിറങ്ങള്‍, ചര്‍ച്ചകള്‍ എല്ലാമിഷ്ടപ്പെടുന്നു. ‘ഷോപ്പ് ലിഫ്റ്റെഴ്സി’ലെ ഒസാമു ബസ്സിനു പിറകേ ഓടുന്നത് കണ്ട് തൂവാല കൊണ്ട്‌ നിറഞ്ഞ കണ്ണുകള്‍ ഭാവമില്ലാതെ രഹസ്യമായി കണ്ണുനീര്‍ തുടക്കുന്നു. ഇവിടെ നല്ല മനുഷ്യര്‍ മാത്രമേയുള്ളൂ, അവരെ ലോക സിനിമ ചേര്‍ത്തു നിര്‍ത്തുന്നു. വിഖ്യാതമായ തലച്ചോറുകള്‍ മാന്ത്രികരാകുന്നു, അവരുടെ സിനിമ നമ്മുടെ ജീവിതമാകുന്നു.

ഒസാമു, ജോര്‍ജി, കഥാപാത്രങ്ങളിലൂടെ സ്നേഹം പഠിക്കുന്നു… ജീവിതവും രാഷ്ട്രീയവും പഠിക്കുന്നു. പഠിക്കുകയും മരിക്കുകയും ചെയ്യുന്നു , ചിലപ്പോള്‍ അതിരാവിലെകളില്‍ ഉയിര്‍ത്തു പോകുകയും ചെയ്യുന്നു.  പേരറിയാത്ത അജ്ഞാതരായ മനുഷ്യരേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടന്നു പോകുന്നു. ഞാന്‍ രണ്ടോ അതിലധികമോ വര്‍ഷമായി നിങ്ങളെ കാണുന്നു .നിശബ്ദമായി സുഖവിവരങ്ങള്‍ കാഴ്ചയിലൂടെ അനുഭവിച്ചു കൊണ്ട്‌ നിങ്ങള്‍ യാതൊന്നും അറിയാതെ പിന്മാറുന്നു.. ജീവനുള്ള നിഗൂഢമായ മനുഷ്യന്‍ എന്ന കലാസൃഷ്ടി ഓരോ ചലച്ചിത്രമായി നടന്നും ഇരുന്നും ചിരിച്ചും പുകച്ചും നടക്കുന്നത് കാണുന്നു.

പലരും ഫോണില്‍ വിളിക്കുന്നു, അവര്‍ക്ക് ചിത്രങ്ങള്‍ വേണം വിഡിയോകള്‍ വേണം, നീണ്ട വരികളില്‍ നിന്നും വീണു കിട്ടുന്ന സൗഹൃദങ്ങള്‍ സമയത്തെ രസിപ്പിക്കുന്നു. ഇതാണ് ലഹരി, ഇതു മാത്രമാണ് ആനന്ദ ലഹരി.  ഈ തെരുവ്, ഗന്ധങ്ങള്‍, ഓട്ടോക്കാരുടെ രാഷ്ട്രീയം, തോല്‍പ്പാവയുടെ അടയാളം, നിങ്ങളുടെ ചിരി, നഗരത്തിന്‍റെ രുചി… മനുഷ്യര്‍, മനുഷ്യര്‍
അതു കൊണ്ട് ഞാനീ മേളയെ എന്നെന്നേക്കുമായി പ്രണയിക്കുന്നു.

Get the latest Malayalam news and Iffk news here. You can also read all the Iffk news by following us on Twitter, Facebook and Telegram.

Web Title: Kerala film festival iffk 2018 movies films awards wrap up

Next Story
IFFK 2018: പ്രണയത്താല്‍ പരാജയപ്പെടുമ്പോള്‍iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, horizon, horizon film review, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com