/indian-express-malayalam/media/media_files/uploads/2018/12/Kerala-Film-Festival-IFFK-2018-Movie-Screenings-cancelled-at-Tagore-Theatre.jpg)
Kerala Film Festival IFFK 2018 Movie Screenings cancelled at Tagore Theatre
തിരുവനന്തപുരത്ത് നടക്കുന്ന 23ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍, പ്രധാന വേദിയായ ടാഗോര്‍ തിയറ്ററിലെ സിനിമാ പ്രദര്‍ശനം പാതിവഴിയില്‍ മുടങ്ങി. പ്രൊജക്ടറിന് തകരാറ് സംഭവിച്ചതാണെന്ന് പ്രദര്‍ശനം മുടങ്ങാന്‍ കാരണമായതെന്ന് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പ്രദര്‍ശനം ആരംഭിച്ച രാജ്യാന്തര മത്സര വിഭാഗത്തിലെ 'ദി ബെഡ്' എന്ന ചിത്രമാണ് പ്രൊജക്ടര്‍ തകരാറായതിനെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവച്ചത്. പിന്നീട് ആറ് മണിയ്ക്കും, ഒന്‍പതു മണിയ്ക്കും നടക്കേണ്ടിയിരുന്ന പ്രദര്‍ശനങ്ങളും മുടങ്ങി. രാജ്യാന്തര മത്സര വിഭാഗത്തിലെ ക്രിഗിസ്ഥാന്‍ ചിത്രമായ 'നൈറ്റ് ആക്സിഡന്റ്റ്', ലോക സിനിമാ വിഭാഗത്തിലെ ലാര്‍സ് വോണ്‍ ട്രയര്‍ ചിത്രമായ 'ദി ഹൌസ് ദാറ്റ് ജാക്ക് ബില്‍റ്റ്' എന്നീ ചിത്രങ്ങളായിരുന്നു ഇന്ന് ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്.
മൂന്നാം ദിനമായ ഞായറാഴ്ച ടാഗോറില്‍ നടക്കേണ്ട എല്ലാ പ്രദര്‍ശനങ്ങളും മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
We deeply regret the inconvenience caused to the delegates and guests.
— 23rd IFFK (@KeralaFilmFest) December 8, 2018
പ്രൊജക്ടര്‍ തകരാറിലായ സാഹചര്യത്തില്‍ മുംബൈയില്‍ നിന്നും സാങ്കേതിക വിദഗ്ദ്ധർ എത്തി അത് പരിഹരിച്ചതിനു ശേഷം മാത്രമേ ഇനി ടാഗോര്‍ തിയേറ്ററില്‍ സ്ക്രീനിംഗ് നടക്കുകയുള്ളൂ. നാളെ ആളെത്തി തകരാറുകള്‍ പരിഹരിക്കാന്‍ സാധിക്കും എന്നാണു അക്കാദമി പ്രതീക്ഷിക്കുന്നത്.
അപ്രതീക്ഷിതമായി പ്രദര്‍ശനം മുടങ്ങിയതും മാറ്റിവച്ചതും, മേളയ്‌ക്കെത്തിയവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. കൂപ്പണെടുത്തും ടിക്കറ്റ് റിസര്‍വ് ചെയ്തും തിയേറ്ററില്‍ കയറിയവരില്‍ ഭൂരിഭാഗം പ്രേക്ഷകരും നിരാശരായാണ് ഇന്ന് മടങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us