IFFK 2018:  മലയാളത്തിലെ മധ്യവർത്തി സിനിമയുടെ ശക്തനായ പ്രയോക്താക്കളിൽ ഒരാളാണ് ലെനിൻ രാജേന്ദ്രൻ. സിനിമകൾക്കു വേണ്ടി തെരെഞ്ഞെടുത്ത പ്രമേയങ്ങളുടെ വൈവിധ്യവും ശക്തമായ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളും സമകാലികരിൽ നിന്നും ലെനിൻ രാജേന്ദ്രനെ വ്യത്യസ്തനാക്കുന്നു. കലാമൂല്യവും കച്ചവടചേരുവകളും സമന്വയിപ്പിച്ചുകൊണ്ട് ജനകീയ സിനിമകളുടെ പന്ഥാവ് വെട്ടിത്തെളിച്ചു മുന്നോട്ടു പോയ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായ ലെനിൻ രാജേന്ദ്രനെ ആദരിക്കുകയാണ് 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള.

‘ലെനിൻ രാജേന്ദ്രൻ: ക്രോണിക്ക്‌ളർ ഓഫ് ഔർ ടൈംസ്’ എന്നു പേരിട്ടിരിക്കുന്ന റെട്രോസ്‌പെക്റ്റീവ് സെക്ഷനിൽ ദൈവത്തിന്റെ വികൃതികൾ’, ‘മീനമാസത്തിലെ സൂര്യൻ’, ‘സ്വാതിതിരുനാൾ’, ‘ചില്ല്’, ‘മഴ’ തുടങ്ങിയ ലെനിൻ രാജേന്ദ്രന്റെ ശ്രദ്ധേയമായ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കപ്പെടുകയാണ്. ഒപ്പം മൂന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന ലെനിൻ രാജേന്ദ്രനെന്ന സർഗ്ഗപ്രതിഭയ്ക്കുള്ള സമർപ്പണമെന്നവണ്ണം ‘സിനിമയുടെ വേനലും മഴയും: ലെനിൻ രാജേന്ദ്രൻ ഒരു പഠനം’ എന്നൊരു പുസ്തകം കൂടി പ്രകാശനം ചെയ്തിരിക്കുകയാണ് കേരള ചലച്ചിത്ര അക്കാദമി.

iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, lenin rajendran, lenin rajendran films, lenin rajendran movies, ലെനിന്‍ രാജേന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ സിനിമകള്‍, ലെനിന്‍ രാജേന്ദ്രന്‍ ചിത്രങ്ങള്‍. കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മലയാളത്തിലെ മധ്യവർത്തി സിനിമയുടെ ശക്തനായ പ്രയോക്താക്കളിൽ ഒരാളാണ് ലെനിൻ രാജേന്ദ്രൻ

 

പുസ്തകത്തെ കുറിച്ചും ലെനിൻ രാജേന്ദ്രന്റെ സമഗ്രസംഭാവനകളെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ‘സിനിമയുടെ വേനലും മഴയും: ലെനിൻ രാജേന്ദ്രൻ ഒരു പഠനം’ എന്ന പുസ്തകത്തിന്റെ എഡിറ്ററും മുൻ മാധ്യമപ്രവർത്തകനുമായ കെ പി ജയകുമാർ.

“ലെനിൻ രാജേന്ദ്രന്റെ സിനിമകളെ കുറിച്ചുള്ള ഒരു പഠനമാണ് ഈ പുസ്തകം. കഴിഞ്ഞ 35 വർഷത്തിലേറെയായി മധ്യവർത്തി സിനിമാ മേഖലയിൽ സജീവമാണ് അദ്ദേഹം. അറുപതുകളിൽ ആരംഭിക്കുന്ന സമാന്തര സിനിമകളുടെ ഒരു ധാരയുണ്ട്. അക്കാലത്തു തന്നെ എംടി വാസുദേവരുടെയൊക്കെ നേതൃത്വത്തിൽ ആരംഭിക്കുന്ന പോപ്പുലർ സിനിമയുടെ /ജനകീയ സിനിമയുടെ/ കച്ചവടസിനിമയുടെ ഒരു ധാരയും നമുക്കുണ്ട്.

ഈ രണ്ടു ധാരകളും സമാന്തരമായി പോയികൊണ്ടിരിക്കുന്ന ഒരു കാലത്താണ് എൺപതുകളിൽ ഒരു കൂട്ടം യുവസംവിധായകർ കടന്നു വരുന്നത്. ഭരതൻ, കെജി ജോർജ്, പത്മരാജൻ, ലെനിൻ രാജേന്ദ്രൻ എന്നിവരൊക്കെ അക്കാലത്ത് വന്നവരാണ്. കലയ്ക്കും കച്ചവടസിനിമയ്ക്കുമിടയിൽ മൂന്നാമതൊരു ധാര കൂടി സൃഷ്ടിക്കുകയായിരുന്നു ഇവർ. ആ മൂന്നാം ധാരയുടെ ശക്തമായ പ്രയോക്താക്കളിൽ ഒരാളായിരുന്നു ലെനിൻ രാജേന്ദ്രൻ.

ലെനിൻ രാജേന്ദ്രന്റെ ആദ്യ സിനിമയായ ‘വെയിൽ’ നൂറു ദിവസം ഓടിയ സിനിമയാണ്. കലയിൽ കോംപ്രമൈസസ് ചെയ്യാതെ കച്ചവടത്തിന്റെ സാധ്യതകൾ എല്ലാം ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരുന്നു അത്. രണ്ടാം സിനിമയായ ‘ചില്ലും’ തിയേറ്ററിൽ ശക്തമായ വിജയം നേടിയ ചിത്രമാണ്. ആ തരത്തിൽ നോക്കുമ്പോൾ കലയുടെയും കച്ചവടത്തിന്റെയും ഒരു സമന്വയം സാധ്യമാക്കിയ സംവിധായകനായി കൂടിയാണ് ലെനിൻ രാജേന്ദ്രൻ സിനിമാചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്.

‘വേനലും’ ‘ചില്ലു’മൊക്കെ സ്ത്രീ പ്രധാനമായ സിനിമകളാണ് എന്നു പറയാം. സ്ത്രീകളുടെ വിചാരവികാരങ്ങൾക്ക്, വൈകാരിക ലോകങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ചിത്രങ്ങളാണ് ഇവ രണ്ടും. അദ്ദേഹത്തിന്റെ മറ്റൊരു ഏരിയ ചരിത്രപരമായ സിനിമകളായിരുന്നു. കേരള ചരിത്രത്തിലെ വ്യത്യസ്തമായ ഘട്ടങ്ങളെ പുനർവായനയ്ക്ക് വിധേയമാക്കുന്ന തരത്തിലുള്ള ചലച്ചിത്രങ്ങളും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘സ്വാതി തിരുനാൾ’. ഒരു വ്യക്തി എന്ന നിലയ്ക്ക് , ഒരു കലാകാരനായ ഭരണാധികാരിയുടെ വ്യക്തിജീവിതമെന്ന നിലയ്ക്ക് പുതിയ മാനങ്ങൾ കണ്ടെത്തിയ, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയായിരുന്നു ‘സ്വാതി തിരുനാൾ’.

ചരിത്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട സിനിമ, കയ്യൂർ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മീനമാസത്തിലെ സൂര്യനാ’ണ്. സ്വാതന്ത്ര്യസമരത്തിനു മുൻപ് മലബാറിലെ കയ്യൂരിലെ കാർഷിക മേഖലയിൽ നടന്നിട്ടുള്ള സമരം മുഖ്യധാര ചരിത്രത്തിൽ എവിടെയും രേഖപ്പെടാതെ പോയ, സ്വാതന്ത്യസമരത്തിന്റെ ഭാഗമായി കണക്കു കൂട്ടാതെ പോയ ഒന്നായിരുന്നു. എന്നാൽ ആ സമരത്തെ സിനിമയെന്ന മാധ്യമത്തിലൂടെ അവതരിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും പ്രൗഢോജ്ജ്വലമായൊരു ഏടായി മാറുന്ന വിധം അവതരിപ്പിക്കുകയാണ് ‘മീനമാസത്തിലെ സൂര്യനി’ൽ അദ്ദേഹം ചെയ്തത്.

 

അതെല്ലാം ചരിത്രത്തോടുള്ള അദ്ദേഹത്തിന്റെ ഒരു സമീപനത്തെയാണ് കാണിക്കുന്നത്. അതു പോലെ, ‘കുലം’ എന്ന സിനിമ. മാർത്താണ്ഡവർമ്മയിലെ സുഭദ്ര എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള സിനിമയാണത്. സാധാരണ കുലം, കുലമഹിമ എന്നതൊക്കെ നമ്മളെപ്പോഴും പറയുന്നത് പുരുഷനെ കുറിച്ചാണെങ്കിൽ, കുലവും കുലമഹിമയുമെല്ലാം ഒരു സ്ത്രീയെ കേന്ദ്രീകരിച്ചും ആവാമെന്നും തിരുവിതാംകൂറിന്റെ ചരിത്രമെന്നത് ഒരു സ്ത്രീയുടെ ചരിത്രമാണെന്നും തിരുത്തി എഴുതാൻ ശ്രമിക്കുന്ന ഒരു ചിത്രമായി ‘കുല’ത്തെ വേണമെങ്കിൽ വിശേഷിപ്പിക്കാവുന്നതാണ്.

സാഹിത്യത്തെ മുൻനിർത്തി ചെയ്ത അദ്ദേഹത്തിന്റെ സിനിമകളും ഏറെ ശ്രദ്ധേയമായവ ആയിരുന്നു. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയെ ആസ്പദമാക്കിയ ‘മഴ’ എന്ന ചിത്രം, മുകുന്ദന്റെ നോവലിന്റെ ആവിഷ്കാരമായ ‘ദൈവത്തിന്റെ വികൃതികൾ’- ഇവയെല്ലാം തന്നെ മറ്റൊരു തലത്തിൽ നിന്ന് പ്രേക്ഷകരുമായി സംവദിക്കുന്ന ചിത്രങ്ങളാണ്. ഇതിൽ കുറച്ചുകൂടി സങ്കീർണ്ണമായത് ‘ദൈവത്തിന്റെ വികൃതികൾ’ ആയിരുന്നു. ദേശം, ദേശീയത തുടങ്ങിയ ഒരുപാട് കോൺഫ്ളിക്റ്റുകൾ ചർച്ചചെയ്യുന്ന ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ ഒരു നോവലാണ് ‘ദൈവത്തിന്റെ വികൃതികൾ’. ആ സങ്കീർണ്ണതകൾ അതു പോലെ നിലനിർത്തി കൊണ്ടു തന്നെ, എന്നാൽ പ്രേക്ഷകർക്ക് വളരെ എളുപ്പം മനസ്സിലാവുന്ന രീതിയിലാണ് അദ്ദേഹം ആ സിനിമ ഒരുക്കിയത്. ദേശമെന്ന ഒരു വികാരം നമ്മൾ ജനിച്ചു ജീവിച്ച സ്ഥലത്തെ കുറിച്ചാണ് അല്ലാതെ ദേശീയതയെ കുറിച്ചല്ല എന്നു പറയുന്ന ഒരു ചിത്രമാണത്. ദേശമെത്രത്തോളം നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നു എന്നു കൂടി സംസാരിക്കുന്നുണ്ട് ‘ദൈവത്തിന്റെ വികൃതികൾ’. അങ്ങനെ വ്യത്യസ്തമായ നിരവധി പ്രമേയങ്ങൾ അദ്ദേഹം സിനിമകളിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

 

അദ്ദേഹത്തിന്റെ എല്ലാ സിനിമകളെ കുറിച്ചും വളരെ വിശദമായി പരിശോധിക്കുന്ന ലേഖനങ്ങൾ ‘സിനിമയുടെ വേനലും മഴയും’ എന്ന പുസ്തകത്തിലുണ്ട്. വികെ ജോസഫ്, പിപി രാമചന്ദ്രൻ, സി എസ് വെങ്കിടേശ്വരൻ, അൻവർ അബ്ദുള്ള തുടങ്ങിയ പ്രമുഖരായിട്ടുള്ള ചലച്ചിത്ര പഠിതാക്കളുടെ ലെനിൻ രാജേന്ദ്രൻ സിനിമകളുടെ വിവിധ ആസ്‌പെക്റ്റുകളെ കുറിച്ചിട്ടുള്ള നിരീക്ഷണങ്ങളും പുസ്തകത്തിലുണ്ട്. ഒപ്പം, ലെനിൻ രാജേന്ദ്രൻ സിനിമകളിലെ സംഗീതത്തെ കുറിച്ച് രവി മേനോൻ എഴുതിയ സുദീർഘമായൊരു ലേഖനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാള സിനിമാ സംഗീത ആസ്വാദനത്തിന്റെ ഒരു ചരിത്രം എടുത്തു നോക്കിയാൽ ചിലപ്പോൾ നമുക്ക് ഇഷ്ടപ്പെട്ട നാലു പാട്ടുകളെങ്കിലും ലെനിൻ രാജേന്ദ്രന്റെ സിനിമയിലെ പാട്ടുകളായിരിക്കും. ‘ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന..’ എന്നു തുടങ്ങുന്ന ചില്ലിലെ ഗാനമൊക്കെ അത്രയേറെ മലയാളികളെ സ്വാധീനിച്ചവയാണ്. പലപ്പോഴും പ്രമുഖരായ കവികളുടെ കവിതകൾ അദ്ദേഹം കണ്ടെത്തുകയാണ്. ചെറിയൊരു പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്ന ഒ എൻ വിയുടെ ഒരു കവിതയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒവി ഉഷയുടെ ‘ആരാദ്യം പറയും’ എന്ന കവിതയും ലെനിൻ രാജേന്ദ്രൻ ഇതുപോലെ കണ്ടെത്തി സിനിമയിലേക്ക് എടുത്തതായിരുന്നു. ആ ഗാനത്തിന് ആ വർഷം നല്ല ഗാനരചനയ്ക്കും ഗായികയ്ക്കുമുള്ള അവാർഡുകളും ലഭിച്ചിരുന്നു.

അതുപോലെ ലെനിൻ രാജേന്ദ്രനും എം ബി ശ്രീനിവാസനുമായുള്ള ഒരു കോമ്പിനേഷനിൽ നിന്നും അതിമനോഹരമായ പാട്ടുകളാണ് പിറന്നിട്ടുള്ളത്. അത്ഭുതകരമായൊരു കോമ്പിനേഷൻ ആണ് അവർ തമ്മിലുള്ളത്. ലെനിൻ രാജേന്ദ്രന്റെ സിനിമകളിൽ കർണാടിക് സംഗീതത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിനുമൊക്കെ ഏറെ പ്രാധാന്യമുണ്ടാവാറുണ്ട്. ആത്യന്തികമായി, സംഗീതം നന്നായി അറിയുന്ന ഒരാൾ എന്നതു തന്നെയാണ് ലെനിൻ രാജേന്ദ്രൻ സിനിമകളിലെ ഈ സംഗീതപ്രാതിനിധ്യത്തിനു കാരണം.

iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, lenin rajendran, lenin rajendran films, lenin rajendran movies, ലെനിന്‍ രാജേന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ സിനിമകള്‍, ലെനിന്‍ രാജേന്ദ്രന്‍ ചിത്രങ്ങള്‍. കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ലെനിന്‍ രാജേന്ദ്രനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍

സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകളാലും ശ്രദ്ധേയനായ വ്യക്തിത്വമാണ് ലെനിൻ രാജേന്ദ്രൻ. 70 കളിൽ കേരളത്തിൽ സജീവമായിരുന്ന ഇടതു പക്ഷ പ്രസ്ഥാനവുമായി ചേർന്നു വന്ന യൗവ്വനമാണ് അദ്ദേഹത്തിന്റേത്. അക്കാലത്തെ എസ് എഫ് ഐ പ്രസിദ്ധീകരണമായ സ്റ്റുഡന്റ് മാഗസിന്റെ സംഘാടനവുമായി ബന്ധപ്പെട്ടൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജോലി കിട്ടിയ ലെനിൻ രാജേന്ദ്രൻ അവിടെ ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിലൊക്കെ മുൻനിരയിലുണ്ടായിരുന്നു. അങ്ങനെ വളരെ സജീവമായ ഒരു ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. രണ്ടു തവണ കെ ആർ നാരായണന് എതിരായി ഒറ്റപ്പാലത്തുനിന്നും അദ്ദേഹം ലോകസഭയിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്, രണ്ടു തവണയും പരാജയപ്പെട്ടുകയും ചെയ്തു.

ഇതെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിൽ സമാന്തരമായി കടന്നുപോയ കാര്യങ്ങളാണ്. ഒരു തരത്തിലും അദ്ദേഹം കോംപ്രമൈസ് ചെയ്യാതിരുന്നത് സിനിമ എന്ന മാധ്യമത്തിലാണ്. തന്റെ പ്രധാനപ്പെട്ട മാധ്യമം സിനിമയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിലൂടെ തന്റെ ആവിഷ്കാരങ്ങളെല്ലാം സാധ്യമാക്കുകയും ചെയ്തു. ഇക്കാലം വരെയും കോംപ്രമൈസ് ചെയ്യാതെ നിലനിൽക്കാൻ കഴിഞ്ഞു എന്നതും ലെനിൻ രാജേന്ദ്രൻ എന്ന സംവിധായകന്റെ പ്രത്യേകതയാണ്. ഇത്തരം വ്യത്യസ്തമായ ആസ്പെക്റ്റുകളെ മുഴുവൻ പല ആളുകൾ പരിശോധിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” കെ പി ജയകുമാർ പറയുന്നു.

ലെനിന്‍ രാജേന്ദ്രനെക്കുറിച്ചുള്ള പുസ്തകത്തിന്റെ ആദ്യ ആധ്യായം ഇവിടെ വായിക്കാം.
Read More: ഓര്‍മ്മയുടെ വേനലും മഴയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook