scorecardresearch

IFFK 2018: ത്രീ ഫേസസ്: ജാഫര്‍ പനാഹിയുടെ ചലച്ചിത്ര യാത്രകള്‍

IFFK 2018: "വിലങ്ങു വെയ്ക്കപ്പെട്ട കല അതിന്‍റെ അസ്വസ്ഥമായ ജീവിതം കൊണ്ട് പുതിയ ആഖ്യായികകള്‍ സൃഷ്ടിക്കുകയാണ്," ജാഫര്‍ പനാഹിയുടെ 'ത്രീ ഫേസസ് എന്ന ചിത്രത്തെക്കുറിച്ച്

IFFK 2018: "വിലങ്ങു വെയ്ക്കപ്പെട്ട കല അതിന്‍റെ അസ്വസ്ഥമായ ജീവിതം കൊണ്ട് പുതിയ ആഖ്യായികകള്‍ സൃഷ്ടിക്കുകയാണ്," ജാഫര്‍ പനാഹിയുടെ 'ത്രീ ഫേസസ് എന്ന ചിത്രത്തെക്കുറിച്ച്

author-image
Akhil S Muraleedharan
New Update
iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, jafar panahi, jafar panahi three faces, ജാഫര്‍ പനാഹി, ജാഫര്‍ പനാഹി ത്രീ ഫേസസ്, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Kerala Film Festival IFFK 2018 Jafar Panahi Three Faces Movie Review

രാഷ്ട്രീയത്തെയും ഭരണകൂടത്തെയും സിനിമകള്‍ കൊണ്ട് പ്രതിരോധിക്കുന്നുവരാണ് ഇറാനിയന്‍ ചലച്ചിത്രകാരന്മാര്‍. അത് കൊണ്ട് തന്നെ സിനിമകള്‍ നിര്‍മിക്കാനുള്ള ജാഫര്‍ പനാഹിയുടെ അവകാശത്തെ ഭരണകൂടം വീണ്ടും വീണ്ടും നിഷേധിച്ചു കൊണ്ടിരിക്കുന്നു. രണ്ടായിരത്തി പത്തിനു ശേഷം സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തില്‍ കൊണ്ടു വന്നു.ഒരുവേള തടവു ശിക്ഷ പോലും വിധിക്കപ്പെട്ടു.

Advertisment

പനാഹി വിലക്കുകളെ തന്‍റെ പ്രതിഭ കൊണ്ട് മറികടക്കുന്നു. അപാരമായ അര്‍ത്ഥതലങ്ങളിലേക്ക് സഞ്ചരിക്കുന്ന ആഴത്തിലുള്ള തിരക്കഥകള്‍ ആ ചെറുചിത്രങ്ങളെ വിശ്വവിഖ്യാതമായ ചലച്ചിത്രങ്ങളുടെ നിരയിലേക്ക് ഉയര്‍ത്തുന്നു. പ്രത്യേകിച്ചൊന്നുമില്ലാത്ത മൗനങ്ങള്‍ക്കും മനുഷ്യരുടെ രൂപങ്ങള്‍ക്കും, ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന നാടകീയതകള്‍ക്കും അപ്പുറം അതുണ്ടാക്കുന്ന ആശയങ്ങള്‍ ആഴത്തില്‍ സംവേദനം ചെയ്യപ്പെടുന്നു.

നിറഞ്ഞ സദസ്സില്‍ തിരശ്ശീലയിലൂടെ ഓടുന്ന ഒരു മഞ്ഞ നിറമുള്ള ടാക്സി ഞാന്‍ ഓര്‍മിക്കുന്നു. ഇന്ത്യയിലെ കൊല്‍ക്കത്ത തെരുവുകളെ നിറയ്ക്കുന്ന ചെറിയ മഞ്ഞ ടാക്സികള്‍ പോലുള്ള ഒന്ന്. അത് ടെഹ്റാനിലെ തെരുവിലൂടെ ഭരണകൂടത്തെ ആക്ഷേപഹാസ്യം കൊണ്ട് തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. ജാഫര്‍ പനാഹിയെ അന്നാണ് ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. അയാളുടെ ചലച്ചിത്രങ്ങളില്‍, സിനിമ എന്ന കലയെ അതിരറ്റു സ്നേഹിക്കുന്ന സ്ത്രീകളെ കാണാം. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി അയാള്‍ തനിക്കു പറയാനുള്ളതെല്ലാം മറ്റൊരു രീതിയില്‍ പറയുന്നുണ്ട്.

നരച്ച മൊട്ടക്കുന്നുകളും പൊടി പറക്കുന്ന നാട്ടുപാതകളും പിന്നിട്ട് ബഹനാസ് ജഫാരിയും ജാഫര്‍ പനാഹിയും പേര്‍ഷ്യന്‍ ഗ്രാമാന്തരത്തിലേക്ക് യാത്ര ചെയ്യുന്നു. ടെഹ്‌റാന്‍ നാടക കേന്ദ്രത്തില്‍ പഠിക്കാനുള്ള തന്‍റെ ആഗ്രഹം നടക്കാത്തതില്‍ പ്രതിക്ഷേധിച്ച് ആത്മഹത്യ പ്രതിരോധമായി സ്വീകരിച്ച ഒരു പെണ്‍കുട്ടിയെ തേടിയാണ് അവരുടെ യാത്ര.

Advertisment

ഇറാനിയന്‍ ഗ്രാമങ്ങളുടെ നിഷ്കളങ്കത. അവര്‍ സ്വന്തം ജീവിതത്തില്‍ നിര്‍മിച്ച ചെറിയ നിയമങ്ങള്‍, സ്നേഹം, അതിനുമപ്പുറം ഏറ്റവും ആഴത്തില്‍ വേരോടിയ യാഥാസ്ഥിതിക ബോധം. യാഥാസ്ഥിതിക ജീവിതത്തില്‍ നിന്നും പനാഹി ചിത്രങ്ങള്‍ കാറ്റും വെളിച്ചവും കണ്ടെത്തുന്നു. അവ സ്വയം ശ്വസിക്കാന്‍ തുടങ്ങുന്നു.

iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, jafar panahi, jafar panahi three faces, ജാഫര്‍ പനാഹി, ജാഫര്‍ പനാഹി ത്രീ ഫേസസ്, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

വിലങ്ങു വെയ്ക്കപ്പെട്ട കല അതിന്‍റെ അസ്വസ്ഥമായ ജീവിതം കൊണ്ട് പുതിയ ആഖ്യായികകള്‍ സൃഷ്ടിക്കുകയാണ്. ശൈലിയുടെ സാധ്യതകളെ ലോകസിനിമയ്ക്ക് മുന്നില്‍ തുറന്നിടുകയാണ് പനാഹിയുടെ സൃഷ്ടികള്‍. സാധാരണ ജീവിത സന്ദര്‍ഭങ്ങളുടെ ആഴത്തിലുള്ള ആവിഷ്കാരമാണ് ഇറാനിയന്‍ സിനിമകളുടെ മുഖമുദ്രകള്‍. പനാഹിയുടെ ചിത്രങ്ങളും അതിനെത്തന്നെ പിന്തുടരുന്നു. പക്ഷേ അതൊരു പ്രതിരോധമാര്‍ഗം പരോക്ഷമായി തുറന്നിടുന്നുണ്ട്.

മതവും പാരമ്പര്യവും കലയെ ലോകത്തെല്ലായിടത്തും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. പരമാവധി മനുഷ്യാവിഷ്കാരങ്ങളെ തടയാനും നിരോധനം കൊണ്ട് കലാകാരനെ തന്നെ ഇല്ലാതാക്കാനും അവര്‍ ശ്രമിക്കുന്നു കല അവിടെ പ്രതിരോധമാര്‍ഗം തുറന്നിടുന്നത് പ്രതിഭകളുടെ സര്‍ഗാത്മക ജീവിതം കൊണ്ടാണ്.

സാങ്കേതികമായി പനാഹിയുടെ ചലച്ചിത്രങ്ങള്‍ മികച്ചു നില്‍ക്കുന്നില്ല എന്നൊരു വാദം ഉയര്‍ന്നേക്കാം. അതിന്‍റെ ദൃശ്യഭാഷക്ക് സ്വാഭാവികമായ പരിമിതികളുമുണ്ട്. പക്ഷേ മനുഷ്യനോട് ആഴത്തില്‍ സംവദിക്കുന്നുണ്ട് അവ. ലോകത്തെവിടെയുമുള്ള അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരോട് ആ ചലച്ചിത്രങ്ങള്‍ എന്തൊക്കെയോ പറയാതെ പറയുന്നുണ്ട്.

3 Faces / Se rokh, iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, jafar panahi, jafar panahi three faces, ജാഫര്‍ പനാഹി, ജാഫര്‍ പനാഹി ത്രീ ഫേസസ്, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

നീണ്ടു പോകുന്ന പൊടിമണ്ണു നിറഞ്ഞ പാതയിലൂടെ ബഹനാസ് ജഫാരി നടന്നു പോകുന്നു... ആ നീണ്ട പാത പൂര്‍ത്തിയാക്കി അവര്‍ ആര്‍ക്കോ വേണ്ടി കാത്തു നില്‍ക്കുന്നുണ്ട്... ഒടുവില്‍ നമുക്ക് മനസ്സിലാകുന്നു അതാ പെണ്‍കുട്ടിക്ക് വേണ്ടിയാണ്... മലകളുടെ താഴ്വാരത്തില്‍ വെട്ടിയുണ്ടാക്കിയ വഴിയിലൂടെ ആ പെണ്‍കുട്ടി കൂടുതല്‍ വേഗത്തില്‍ ഓടുകയാണ്... വഴിയുടെ അവസാനം ട്രക്കുകള്‍ പശുക്കളെയും കയറ്റി വരുന്നു... ബഹനാസ് ജഫാരി അവള്‍ക്കു വേണ്ടി അവിടെത്തന്നെ കാത്തു നില്‍ക്കുകയാണ്.

Review Film Festival Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: