IFFK 2018: ജീവിതത്തിനും തിരസ്കരണത്തിനും ഇടയിലെ യാത്രകള്‍: ‘യോമദൈന്‍’

IFFK 2018: “മാറ്റി നിര്‍ത്തപ്പെട്ട ഓരോ മനുഷ്യനും മുഖത്തു നോക്കിപ്പറയുന്നു ഞങ്ങളും മനുഷ്യരാണ്,” ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘യോമദൈന്‍’ എന്ന ചിത്രത്തെക്കുറിച്ച്

iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, YOMEDDINE, YOMEDDINE Movie Review, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
Kerala Film Festival IFFK 2018 films YOMEDDINE Movie Review

IFFK 2018: ആക്രികള്‍ക്കിടയില്‍ നിന്നും ബാഷെയ് അതു കണ്ടെത്തി. അതില്‍ സംഗീതം അയാള്‍ക്കു വേണ്ടി അല്‍പം അവശേഷിച്ചിരുന്നു. ബാഷെയ് ടേപ്പ് ചെവിയോട് ചേര്‍ത്തു പിടിക്കുന്നു . അയാളുടെ മുഖം രോഗം കൊണ്ടു വികൃതമായിരുന്നു. ബാഷെയ് ചിരിക്കുവാന്‍ ശ്രമിക്കുന്നുണ്ട് .മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും തിരസ്കരിക്കപ്പെട്ട ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൊണ്ട് അയാള്‍ ജീവിതം കണ്ടെത്തുന്നു.

കുട്ടിയായിരുന്നപ്പോള്‍ നഗരത്തിലേക്കുള്ള യാത്രകളില്‍ ഞാന്‍ ചെറിയ ആക്രിക്കുന്നുകള്‍ കണ്ടിട്ടുണ്ട്. കാക്കകളും നായ്ക്കളും ആവണക്ക് എന്ന സസ്യത്തിന്‍റെ പൊന്തകളും, അതിന്‍റെ ഉണക്കക്കായുടെ കിലുക്കവും, ചുണ്ട ഉപ്പനച്ചം ഇത്യാദി ചെടികളുടെ പൂക്കളും, വള്ളിയും പടര്‍പ്പും… പെരുച്ചാഴികളും നിറഞ്ഞ ഒരത്ഭുത ലോകം. പൊട്ടിയും പൊളിഞ്ഞും വ്യക്തിത്വം നഷ്ടപ്പെട്ട അനേകം വസ്തുവകകള്‍ അവിടെ കെട്ടിക്കിടക്കുന്നു.

ഒരുപക്ഷേ അച്ഛന്റെ രൂക്ഷമായുള്ള നോട്ടം എന്നെ ഭയപ്പെടുത്തിയിരുന്നില്ലെങ്കില്‍ ഞാനും ബഷെയേപ്പോലെ ,കുഞ്ഞ് ഒബാമയെ പോലെ അവിടെയൊക്കെ തെണ്ടി തിരിയുമായിരുന്നു .
എസ് കെയെ വായിക്കുമ്പോള്‍ ഓര്‍ക്കുന്ന വിശാലമായ മരുഭൂപ്രദേശങ്ങളും ഈന്തപ്പനത്തോട്ടങ്ങളും നിറഞ്ഞ വളക്കൂറുള്ള ഈജിപ്ഷ്യന്‍ പ്രദേശങ്ങള്‍ കാണാതായിരിക്കുന്നു.

മതവും രാഷ്ട്രീയവും ദൈവവും അധികാരിയായും മാറ്റപ്പെട്ടിരിക്കുന്നു. അരക്ഷിതമായ ഈജിപ്ഷ്യന്‍ ജീവിതത്തില്‍ സ്വസ്ഥതയുള്ളവര്‍ മമ്മികള്‍ മാത്രമാകണം. കൈറോയിലെ മ്യൂസിയങ്ങളില്‍ അവര്‍ അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നുണ്ടാകും.
അതാ അതു നൈലാണ്…
ഇതാണോ പിരമിഡ് ?
ഒബാമയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം നല്‍കാന്‍ കഴിയാത്ത ബാഷെയ് പരുങ്ങുന്നുണ്ട് .
ബാഷെയ് പഠിച്ചിട്ടില്ല… പഠിച്ചിട്ട് എന്തിനാണ്, അയാളെ അവര്‍ ചീത്ത പറയുന്നു അപമാനിക്കുന്നു… വീണ്ടും വീണ്ടും ദ്രോഹിക്കുന്നു. ഒരു ദൈവവും അവരുടെ അസ്തിത്വം  വെളിവാക്കി അയാളെ രക്ഷിക്കുന്നില്ല. പ്രിയപ്പെട്ട കുതിര വിശന്നു മരിക്കുന്നത് രണ്ടു പേരും കണ്ടു നില്‍ക്കുന്നു.

ദൈവം എന്നൊന്നില്ല, എന്നിട്ടും പ്രാര്‍ഥനകള്‍. ഭരണ കൂടത്തിന്റെ വേട്ടയാടലുകള്‍. ജീവിതം എത്ര ബുദ്ധിമുട്ടി ഒഴുകുന്നു…

എവിടെയൊക്കെയോ കണ്ടു മറന്ന മനുഷ്യര്‍ വീണ്ടും ഓര്‍മയിലേക്ക് വരുമ്പോലെ. നാട്ടിലെ ഇടവഴികളില്‍ നിഷ്കളങ്കതയോടെ ആരാലും അറിയപ്പെടാതെ മരിച്ചു പോയവര്‍, നിരക്ഷരര്‍, ലോകത്തെപ്പറ്റി ഒന്നും ചിന്തിക്കാത്തവര്‍, ഓരോരുത്തരും വന്നു മുന്നില്‍ നില്‍ക്കുന്നു.

iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, YOMEDDINE, YOMEDDINE Movie Review, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
IFFK 2018: ‘യോമദൈന്‍’

മാറ്റി നിര്‍ത്തപ്പെട്ട ഓരോ മനുഷ്യനും മുഖത്തു നോക്കിപ്പറയുന്നു ഞങ്ങളും മനുഷ്യരാണ്.
ബാഷെയ് പലപ്പോഴും അതാവര്‍ത്തിക്കുന്നു. നഗരത്തില്‍ നീലയായ് ഒഴുകുന്ന പ്രാചീനമായ നൈല്‍ നദി, കരയില്‍ അസ്വസ്ഥമായ ജനാധിപത്യം. എന്നോ അവിടം ഭരിച്ചിരുന്നവര്‍ മണല്‍ കൂനകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പിരമിഡുകളില്‍ ഒളിഞ്ഞിരിക്കുന്നു.

യാത്രക്കൊടുവില്‍ അയാള്‍ അയാളുടെ അസ്ഥിത്വം തിരിച്ചറിയുന്നുണ്ട്. അപ്പോള്‍ അയാള്‍ എല്ലാം തന്നിലേക്ക് പ്രകാശിപ്പിക്കുന്നു… മനോഹരമായ നീല ആകാശത്തിന് കീഴില്‍ അയാള്‍ മുഖത്തെ മറച്ചിരുന്ന ആവരണം കാറ്റില്‍ പറത്തുന്നു…
അയാള്‍ പറയുന്നു, ആക്രികളുടെ ആ പര്‍വതം…
തെരുവിലെ കോളനി ജീവിതം…
അതാണ്‌ എനിക്കിഷ്ടം…
ഇതെന്‍റെ സ്ഥലമല്ല…
ഒടുവില്‍ നഗരത്തെ അവര്‍ ഉപേക്ഷിച്ചു മടങ്ങുകയാണ്, ആക്രികളുടെ മഹാ പര്‍വതത്തിലേക്ക്.

ഓരോ മനുഷ്യനും തന്‍റെ ദേശവുമായും രക്തബന്ധങ്ങളൂമായും അത്രമേല്‍ ചേര്‍ന്നു കിടക്കുന്നു.., മറ്റെന്തു പറയാനാണ്.  ജീവിതത്തില്‍ മനുഷ്യന്‍ മനുഷ്യനെ എന്നെന്നേക്കുമായി പുറത്താക്കുന്ന സമയങ്ങളുണ്ട്‌. രോഗവും വാര്‍ദ്ധക്യവും പലപ്പോഴും മനുഷ്യന്‍ മനുഷ്യനെ തന്നെ മറന്നു കളയാന്‍ കാരണമാകുന്നു. രോഗിയും വൃദ്ധരും ഉപേക്ഷിക്കപ്പെടുന്ന പാഴ്വസ്തുക്കള്‍പോലെ തെരുവില്‍ അഗതി മന്ദിരങ്ങളില്‍ കെട്ടിക്കിടക്കുന്നു.

ചലച്ചിത്രം ജീവിതമാണ്. ജീവിതം പഠിപ്പിക്കുകയാണ് എന്നു വേണമെങ്കില്‍ പറയാം. അനുഭവിക്കാത്ത നമ്മുടെ ചിന്തയുടെ പരിധിക്കും അപ്പുറമായ യാഥാര്‍ത്ഥ്യങ്ങളുടെ സര്‍വകലാശാലയാണ്.

iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, YOMEDDINE, YOMEDDINE Movie Review, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
IFFK 2018: ‘യോമദൈന്‍’

ഒബാമ വീണ്ടും ആ പാട്ടു കേള്‍പ്പിക്കുന്നു.  അവന്‍ മനോഹരമായി നൃത്തം ചെയ്യുകയും ചെയ്യുന്നു.

ഞാനാ സംഗീതം എവിടെയോ കേട്ടതു പോലെ. ഓരോ മനുഷ്യനും ഉള്ളിന്‍റെയുള്ളില്‍ ജന്മ പരമ്പരകളായി, കോശങ്ങളില്‍ എവിടെയോ സൂക്ഷിച്ചു വെച്ചതെന്തോ, അതുണര്‍ന്നു വരുന്നതു പോലെ.

മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ മനുഷ്യര്‍ ബാഷെയ് എന്ന ഈജിപ്ഷ്യന്‍ കഥാപാത്രമായി മുന്നില്‍ നില്‍ക്കുമ്പോലെ തോന്നി. മരിച്ചു പോയവര്‍ ക്ഷമിക്കട്ടെ.

Get the latest Malayalam news and Iffk news here. You can also read all the Iffk news by following us on Twitter, Facebook and Telegram.

Web Title: Kerala film festival iffk 2018 films yomeddine movie review

Next Story
IFFK 2018: കറുപ്പിലും വെളുപ്പിലും തെളിയുന്ന മനുഷ്യത്വത്തിന്റെ മുഖങ്ങള്‍: അൽഫോൺസോ കുവറോണിന്റെ ‘റോമ’iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, roma, roma film review, roma movie review, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com