IFFK 2018:  രണ്ടു ചെറുപ്പക്കാര്‍.  ഉറങ്ങുമ്പോഴും അല്ലാത്തപ്പോഴും എല്ലാം അവര്‍ സ്വപ്നം കണ്ടത് സിനിമയാണ്.  അങ്ങനെയിരിക്കേ, ഉറക്കത്തെക്കുറിച്ച് ഒരു സിനിമ എടുക്കാന്‍ തോന്നി അവര്‍ക്ക്.  പതിനഞ്ചു ദിവസം കൊണ്ട് എഴുതി ചിത്രീകരിച്ചു അവരാ ചിത്രം.  ഇപ്പോള്‍ നടക്കുന്ന ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ‘സ്ലീപ്‌ലെസ്സ്ലി യുവര്‍സ്’ എന്ന സിനിമ വന്ന വഴികളെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ പറയാം.  ‘സ്ലീപ്ലെസ്സ്‌ലി യുവേഴ്‌സ്’ എന്ന ചിത്രത്തിന്റെ സംവിധായകരായ ഗൗതം സൂര്യയ്ക്കും, സുദീപ് ഇളമണിനും എല്ലാം ഒരു സ്വപ്‌നം പോലെയാണ് ഇപ്പോളും.

“സിനിമ തന്നെയായിരുന്നു എന്നത്തേയും സ്വപ്‌നം. ഹ്രസ്വചിത്രങ്ങളും പരസ്യങ്ങളുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങിനെയാണ് സ്ലീപ്ലെസ്സ്‌ലി യുവേഴ്‌സിലേക്ക് എത്തുന്നത്,” ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകരില്‍ ഒരാളുമായ ഗൗതം പറയുന്നു.

സംസ്ഥാന പുരസ്കാര ജേതാവ് കൂടിയായ സുദേവ് നായരും ഡാൻസറും തിയേറ്റർ ആർട്ടിസ്റ്റുമായ ദേവകി രാജേന്ദ്രനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ക്രൗഡ് ഫണ്ടഡ് സിനിമയാണ് സ്ലീപ്ലെസ്സ്‌ലി യുവേഴ്‌സ്. സ്വന്തം കൈയ്യിലെ പൈസയും വീട്ടുകാരുടേയും കൂട്ടുകാരുടേയും കൈയ്യില്‍ നിന്നും കടം വാങ്ങിയുമൊക്കെയാണ് ഈ യുവ സംവിധായകര്‍ സിനിമയൊരുക്കിയത്.

Read More: അവരവരിലേക്കുണരാന്‍: ‘സ്ലീപ്‌ലെസ്സ്ലി യുവേര്‍സി’നെക്കുറിച്ചൊരു ആസ്വാദനക്കുറിപ്പ്‌

“എന്റെയും ഗൗതത്തിന്റേയും വീടുകള്‍ വരെ ഇതിന്റെ ലൊക്കേഷനാണ്. സിനിമയെടുക്കുമ്പോള്‍ ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി പണം തന്നെയായിരുന്നു. പിന്നെ ചിത്രത്തിലെ നായകനായ സുദേവ് നായര്‍ ഉള്‍പ്പെടെ സിനിമയെ മാത്രം സ്‌നേഹിച്ച് ജീവിക്കുന്നവരായതു കൊണ്ട് ആ പ്രശ്‌നത്തെ അതിജീവിക്കാന്‍ കഴിഞ്ഞു. കൈയ്യില്‍ കുറച്ചു പൈസയേ ഉള്ളൂ എന്നദ്ദേഹത്തോട് ഞങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് ഇഷ്ടമായതുകൊണ്ട് മറ്റൊരു ബാര്‍ഗെയിനിങ്ങും ഉണ്ടായില്ല. സിനിമയുടെ അണിയറയില്‍ ജോലി ചെയ്ത ആരും ഒരു രൂപ പോലും വാങ്ങിക്കാതെയാണ് സഹകരിച്ചത്,” സുദീപ് ഇളമണ്‍ വിശദമാക്കി.

Sleeplessly Yours, Gautham Soorya, Sudeep Elamon, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, the annoucement, the annoucement film, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

‘സ്ലീപ്ലെസ്സ്ലി യുവര്‍സ്’ അണിയറ പ്രവര്‍ത്തകര്‍

എത്രനാള്‍ ഉറങ്ങാതിരിക്കാം എന്ന ഭ്രാന്തന്‍ ആശയത്തിന്റെ പുറകെ ഇറങ്ങിത്തിരിക്കുന്ന രണ്ട് പ്രണയികളുടെ കഥയാണ് ‘സ്ലീപ്ലെസ്സ്‌ലി യുവേഴ്‌സ്’. ഇതവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നു. അവരുടെ സ്‌നേഹത്തിന്റെ, നഷ്ടത്തിന്റെ, നൈരാശ്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

“ഉറക്കമില്ലായ്മ എന്ന അവസ്ഥയെ അതിന്റെ സാധ്യതയെയാണ് ചിത്രം എക്‌സ്‌പ്ലോര്‍ ചെയ്യുന്നത്. ജെസി(സുദേവ്)യും മാനു(ദേവകി)വും ആദ്യം ഒരു കിറുക്കിന്റെ പുറകെ ഇറങ്ങിത്തിരിക്കുകയാണെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അതവരുടെ ജീവിതത്തെ തന്നെ മാറ്റിമറിയ്ക്കുകയാണ്. ഉറക്കമില്ലാതെയാകുന്നതോടെ അവര്‍ക്ക് മാനസികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, അതവരുടെ ബന്ധത്തെ എത്തരത്തില്‍ സ്വാധീനിക്കുന്നു, അവര്‍ക്കിടയിലെ ഇന്റിമസി, ഒടുവില്‍ അവരുടെ ട്രൂ സെല്‍ഫ് തന്നെ പുറത്തുവരുന്നു. അവര്‍ പരസ്പരം വഴക്കിടുന്നു, കുറ്റപ്പെടുത്തുന്നു… അത്തരത്തില്‍ മനഃശാസ്ത്രപരമായ ഒരു അപ്രോച്ച് കൂടിയാണ് ചിത്രം. നോണ്‍ ലീനിയര്‍ ആയാണ് സിനിമ കഥ പറയുന്നത്,” ഗൗതമിന്റെ വാക്കുകള്‍.

സിനിമ സ്വപ്‌നം കണ്ടു നടക്കുന്ന എല്ലാവരേയും പോലെ വലിയ സിനിമ എന്നതു തന്നെയായിരുന്നു ആദ്യം തങ്ങളുടേയും ലക്ഷ്യം എന്ന് സുദീപ് പറയുന്നു.

“ആദ്യം വലിയ തീമിനെ കുറിച്ച്, വലിയ പ്രൊഡക്ഷന്‍ ഹൗസ്, താരങ്ങള്‍ എന്നൊക്കെ ഞങ്ങളും ചിന്തിച്ചിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതൊന്നും നടക്കില്ലെന്ന് മനസിലായി. അഞ്ച് ദിവസം കൊണ്ടാണ് ഗൗതം സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. 15 ദിവസം കൊണ്ട് ഷൂട്ട് തീര്‍ത്തു. തിരുവനന്തപുരം തന്നെയാണ് പ്രധാന ലൊക്കേഷന്‍. രാത്രി കാലങ്ങളാണ് ഞങ്ങള്‍ക്ക് ഏറ്റവുമധികം വേണ്ടിയിരുന്നത്. തിരുവനന്തപുരത്തെ രാത്രികളെ ഒരുപാട് അറിയുന്ന, ഇഷ്ടപ്പെടുന്ന ആളുകളാണ് ഞങ്ങളൊക്കെ,” തിരുവനന്തപുരം നഗരത്തിന്റെ രാത്രി കാലങ്ങളുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തിയതും ഗൗതമും സുദീപും ചേര്‍ന്നു തന്നെയാണ്.

Sleeplessly Yours, Gautham Soorya, Sudeep Elamon, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, the annoucement, the annoucement film, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

‘സ്ലീപ്‌ലെസ്ലി യുവര്‍സ്’

സിനിമയുടെ മറ്റൊരു ലൊക്കേഷന്‍ രാമേശ്വരമാണ്. സംവിധായകരായ ഗൗതമും സുദീപും ക്രിയേറ്റീവ് ഡയറക്ടര്‍ എം.എസ് ശ്യാമപ്രസാദ്, സുദേവ് നായര്‍, ദേവകി രാജേന്ദ്രന്‍ എന്നിവര്‍ മാത്രം ഒരു കാറില്‍ പോയാണ് രാമേശ്വരത്തെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കഷ്ടപ്പെട്ടും അലഞ്ഞു തിരിഞ്ഞും ഒരുക്കിയെടുത്ത തങ്ങളുടെ ആദ്യ ചിത്രം ഐഎഫ്എഫ്‌കെയില്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ടീമിപ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook