സ്ത്രൈണത തുളുമ്പുന്ന കാര്‍ലിറ്റോസ്. തോക്കുകള്‍ രണ്ടു കയ്യുകളെ സജീവമാക്കുമ്പോഴും നടത്തത്തില്‍പ്പോലും സവിശേഷമായ ആ താളം അയാള്‍ കൈവെടിയുന്നില്ല. ഒരു വില്ലനെ, കൊലപാതകിയെ സങ്കല്‍പ്പിച്ചു കൂട്ടിയാല്‍ പാബ്ലോ എസ്കോബാര്‍ എന്ന മയക്കുമരുന്ന് രാജാവിനോളം തലപ്പൊക്കം കാണുമെന്ന് പ്രതീക്ഷിച്ചതു തെറ്റി.

അര്‍ജന്റീന-കൊളംബിയ-ബ്രസീല്‍ ചലച്ചിത്രങ്ങളെ മനോഹരമാക്കുന്ന ചടുലമായ നൃത്തച്ചുവടുകളെ ത്രസിപ്പിക്കുന്ന ആ സംഗീതം. പലപ്പോഴും ഏറ്റവും വിഷാദമായ സമയങ്ങളെ പടിക്കു പുറത്താക്കി എന്നെ സന്തോഷിപ്പിക്കുന്ന സ്പാനിഷ് ഭാഷയുടെ ഒഴുക്ക്… മഞ്ഞ വെയില്‍…റോസാപ്പൂക്കള്‍. കല്ലുകള്‍ കൊണ്ടുള്ള അതിരുകളില്‍ പടന്നു പൂക്കുന്ന വള്ളിച്ചെടികള്‍. ലാറ്റിനമേരിക്കന്‍ ഫ്രെയിമുകള്‍ ആഹ്ളാദത്തിന്‍റെതാകുന്നു.

കാര്‍ലിറ്റോസ് – സിനിമ കഴിഞ്ഞിറങ്ങിയിട്ടും വിട്ടു പോകുന്നില്ല. മുഖത്തെ നിഷ്കളങ്കത, അമ്മയോടുള്ള സ്നേഹം, നൃത്തം. എന്തിന്, സംഭാഷണത്തിലൂടെ പോലും അയാള്‍ ആളുകളെ വീഴ്ത്തുന്നു. ചരിത്രത്തില്‍ ഒരു വില്ലനും സാധ്യമാകാത്തതൊക്കെ നേടിയ ഒരു വില്ലനായി അയാള്‍ വിലസുന്നു.

ബ്യൂണസ് അയേഴ്സിലെ എഴുപതുകളുടെ യൗവനം, ചടുലമായ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍, അതെല്ലാം സൃഷ്ടിക്കുന്ന മായിക പ്രപഞ്ചത്തില്‍ നിന്നും രാജാക്കന്മാര്‍ വരുന്നു. അവര്‍ വീഴുമ്പോള്‍ മറ്റു ചിലര്‍ വരുന്നു. അതങ്ങനെ അനുസ്യൂതമായി തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ശരി തെറ്റുകളെപ്പറ്റിയല്ല, ജീവിതത്തെപ്പറ്റി മാത്രം ആ കഥകള്‍ ഓരോന്നും സംവദിക്കുന്നു. കലയും ലൈംഗികതയും ആഹ്ലാദവും ദുഃഖവും എല്ലാമെല്ലാം വലിയൊരു ഘോഷയാത്ര പോലെ ആര്‍ത്തലച്ചു കടന്നു പോകുന്നു.

iffk awards, ഐ എഫ് എഫ് കെ അവാര്‍ഡ്‌, el angel, el angel film, el angel movie review, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

പൂര്‍ണമായ തകര്‍ച്ചയില്‍ നൃത്തച്ചുവടുകളോടു കൂടി തന്‍റെ അധ്യായം അവസാനിപ്പിക്കുന്ന കാര്‍ലിറ്റോസ് ‘ഗോഡ് ഫാദറി’ല്‍ മര്‍ലിന്‍ ബ്രാന്‍ഡോ അനായാസമായി മരിച്ചു വീഴുന്ന ദൃശ്യത്തെ ഓര്‍മിപ്പിക്കുന്നു. ജീവിതം ആഘോഷതിന്റെതാണ്. തിരിച്ചു പിടിക്കാന്‍ പറ്റാത്ത ഓരോ നിമിഷത്തെയും ആസ്വദിക്കുന്ന, ക്രൂരതകളില്‍ ആനന്ദം കണ്ടെത്തുന്ന, വിചിത്രമായ മാനസിക തലങ്ങളുടെ ഒടുവില്‍ ജീവിതത്തില്‍ തന്നെ പരാജയം സമ്മതിക്കേണ്ടി വരുന്ന മനുഷ്യാവസ്ഥ തീവ്രമാണ്.

ജീവിതം ഒരുവേള മനുഷ്യനെ വിജയിപ്പിക്കുകയും താഴേക്ക് തള്ളി വീഴ്ത്തുകയും ചെയ്യുന്നു. വിചിത്രമായ പ്രപഞ്ചം. ലാറ്റിന്‍ അമേരിക്കന്‍ ജീവിതവും രാഷ്ട്രീയവും അത്രമേല്‍ മറ്റെങ്ങും പ്രതിഫലിക്കുന്നില്ല. അശാന്തമായ അതിന്റെ ഭൂപ്രകൃതിയില്‍ അനേകം കഥകളുടെ അംശം ചേര്‍ന്ന് കിടക്കുന്നുണ്ട്..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook