തിരുവനന്തപുരം: മുഖ്യധാര സിനിമയിൽ നിന്നും സംവിധായകർ ഐഎഫ്എഫ്കെയിലേക്കു വരുന്നതു പോലെ, ഐഎഫ്എഫ്കെയിൽ നിന്ന് മുഖ്യധാര സിനിമയിലേക്കും സംവിധായകർ കടന്നു വരണമെന്നും അതിനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും സംവിധായകൻ ദിലീഷ് പോത്തൻ അഭിപ്രായപ്പെട്ടു. 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിവസമായ ഇന്ന് ടാഗോർ തിയേറ്റിലെത്തിയതായിരുന്നു ദിലീഷ് പോത്തൻ.

“മെയിൻ സ്ട്രീമിൽ നിന്നും ആളുകൾ ഇങ്ങോട്ട് വരുന്നതു പോലെ തന്നെ ഇവിടെ പ്രദർശിപ്പിക്കുന്ന നല്ല സിനിമകളുടെ സംവിധായകർ തിരിച്ച് മുഖ്യധാരാ സിനിമകളിലേക്ക് കൂടി വരട്ടെ. അവരെ മുഖ്യധാര സിനിമകളിലേക്ക് കൊണ്ടു വരാൻ ശ്രമിക്കാം,” ദിലീഷ് പോത്തൻ പറയുന്നു.

dileesh pothan, dileesh poten, ദിലീഷ് പോത്തന്‍, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, the annoucement, the annoucement film, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഐ എഫ് എഫ് കെയില്‍ പങ്കെടുത്തു സംസാരിക്കുന്ന ദിലീഷ് പോത്തന്‍

ലിജോ ജോസ് പെല്ലിശ്ശേരി, സൗബിൻ സാഹിർ, ജയരാജ്, ആഷിഖ് അബു, അജിത് കുമാർ, സക്കറിയ മുഹമ്മദ് തുടങ്ങി മുഖ്യധാര സിനിമയിൽ തങ്ങളുടെതായ ഒരിടം രേഖപ്പെടുത്തി കഴിഞ്ഞ നിരവധി മലയാളി സംവിധായകരുടെ സാന്നിധ്യം കൊണ്ടു കൂടി ശ്രദ്ധേയമാകുകയാണ് 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. ലിജോയുടെ ‘ഇ മ യൗ’, സക്കറിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’ തുടങ്ങിയ സിനിമകൾ ഇന്റർനാഷണൽ മത്സര കാറ്റഗറിയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേളയിൽ മലയാള സിനിമകളുടെ പ്രാധിനിത്യം ഏറിവരുന്നതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തൻ.

കേരള രാജ്യാന്തര മേളയുടെ കഴിഞ്ഞ രണ്ടു പതിപ്പുകളിലും ദിലീഷ് പോത്തന്റെ രണ്ടു ചിത്രങ്ങളും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. 2016ൽ ദിലീഷിന്റെ ആദ്യ സംവിധാന സംരംഭമായ ‘മഹേഷിന്റെ പ്രതികാര’വും 2017 ൽ ‘തൊണ്ടിമുതലും ദൃക്സാക്ഷിയു’മാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. 2017ൽ മികച്ച സിനിമയ്ക്കുള്ള NETPAC അവാർഡ് ‘ തൊണ്ടിമുതലും ദൃക്‌സാക്ഷികളും’ നേടിയിരുന്നു

“2010 കാലഘട്ടത്തിലാണ് ഞാൻ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തി തുടങ്ങിയത്. തിരുവനന്തപുരത്തായതു കൊണ്ട് മേള അക്കാലത്ത് നമുക്കൊക്കെ അഫോർഡബിൾ ആയത്. ആ ആവർത്തിച്ചുള്ള കാഴ്ചകളും ശീലങ്ങളുമൊക്കെ എന്റെ സിനിമാ കാഴ്ചയേയും സ്വാധീനിച്ചിട്ടുണ്ട്. ഇവിടെ എത്തുന്നവരെയും ആ കാഴ്ചകൾ സ്വാധീനിക്കുന്നുണ്ടാകാം, അതാണ് എല്ലാ വർഷവും മുടങ്ങാതെ ഡെലിഗേറ്റുകൾ മേളയ്ക്ക് എത്തുന്നത്,” ദിലീഷ് പോത്തൻ കൂട്ടിച്ചേർക്കുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook