സ്വപ്നങ്ങളിലൂടെയും ഉന്മാദങ്ങളിലൂടെയും കടന്നുപോവുന്ന മാനസിക രോഗിയായ ഒരെഴുത്തുകാരന്റെ കടലിനോളം സംഘർഷഭരിതമായ മാനസികവ്യാപാരങ്ങളാണ് ഇറാനിയൻ സംവിധായകനായ ബഹ്‌മാൻ ഫാർമനറ സംവിധാനം ചെയ്ത ‘ടേല്‍ ഓഫ് ദി സീ’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കടൽച്ചുഴികളും ഒടുങ്ങാത്ത തിരയടികളുമായി സംഘർഷങ്ങളിലൂടെ കടന്നു പോവുകയാണ് കഥാനായകനായ താഹെർ മൊഹൈബി (Taher Mohebi). സംവിധായകനായ ഫാര്‍മനറ തന്നെയാണ് താഹെർ മൊഹൈബിയെ അവതരിപ്പിക്കുന്നത്.

സ്കീസോഫ്രീനിയയുടെ വക്കോളം എത്തുന്ന, വിഷാദരോഗത്തിനുള്ള മൂന്നു വർഷം നീണ്ടചികിത്സയ്ക്കും ഹോസ്പിറ്റൽ വാസത്തിനും ശേഷം താഹെറിനെ ഡോക്ടർ ഭാര്യ ജാലേയ്ക്കൊപ്പം വീട്ടിലേക്ക് മടക്കി അയക്കുകയാണ്. എന്നാൽ, താഹെറിൽ നിന്നും വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്ന, സ്വന്തം അസുഖങ്ങൾ കൊണ്ടു തന്നെ വലയുന്ന ജാലേയ്ക്ക് താഹെർ ഒരു ബാധ്യതയാവുകയാണ്. കുടുംബത്തിന്റെ സ്നേഹവും കരുതലും കിട്ടിയില്ലെങ്കിൽ ആത്മഹത്യയോളം ചെന്നെത്താൻ സാധ്യതയുള്ള, ഉന്മാദങ്ങളുടെ കൊടുമുടിയിൽ കഴിയുന്ന താഹെറിനെ ആ വിധം ഉപേക്ഷിച്ചുപോവാൻ നിവൃത്തിയില്ലാതെ ജാലേയ്ക്ക് കൂടെ കൂട്ടേണ്ടി വരുന്നു. നീലക്കണ്ണുകളിൽ വിഷാദം കൂടു കൂട്ടിയ ആ മനുഷ്യനെയും കൊണ്ട് ജാലേ പോകുന്നത്, കടൽക്കരയിലുള്ള അതിമനോഹരമായ അവരുടെ വീട്ടിലേക്കാണ്.

 

കടലിനെ ഒരു മെറ്റഫറായി ഉപയോഗപ്പെടുത്തി വികാരവിക്ഷോഭങ്ങളെ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ് ബഹ്‌മാൻ ഫാർമനറ ചിത്രത്തിലുടനീളം. കടൽക്കരയിലെ ആ വീട്ടിൽ തിരിച്ചെത്തിയ താഹെറിന്റെ ജീവിതത്തിലേക്ക് ഓർമ്മകളിൽ നിന്ന് ഒരോരുത്തരായി കയറി വരികയാണ്. ആക്റ്റിവിസ്റ്റും ജയിൽപ്പുള്ളിയുമൊക്കെയായി തീർന്ന ഒരിക്കൽ താഹെറിന്റെ പ്രിയശിഷ്യനായിരുന്ന ഒരു ചെറുപ്പക്കാരൻ. നാടുവിട്ട് തുർക്കിയിലേക്ക് പാലായനം ചെയ്യാൻ ആഗ്രഹിക്കുന്ന വിഷാദവാനായ ആ ചെറുപ്പക്കാരൻ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും തിരിച്ചെത്തിയ തന്റെ പ്രിയ അധ്യാപകനെ കണ്ട് യാത്ര പറയാനെത്തിയതാണ്.

യാഥാർത്ഥ്യവും മതിഭ്രമവും കൂടികലർന്ന നിമിഷങ്ങളിലൂടെയാണ് താഹെർ പലപ്പോഴും സഞ്ചരിക്കുന്നത്. പതിനേഴ് വർഷങ്ങൾക്കു മുൻപ് മരിച്ചു പോയ സുഹൃത്തിനോട് ഒരു പാർക്ക് ബെഞ്ചിലിരുന്ന് സംസാരിക്കുന്നുണ്ട് താഹെർ. അതു തന്റെ മതിഭ്രമം മാത്രമായിരുന്നു എന്നറിയുമ്പോൾ അയാൾ ഭാര്യ ജാലേയ്ക്കു മുൻപിൽ പൊട്ടിത്തെറിക്കുന്നുമുണ്ട്. പ്രിയപ്പെട്ടവരുടെ മരണത്തോട് സമരസപ്പെടാനാവാത്ത ഒരു ആന്തരിക ശക്തി അയാളെ വിഭ്രമങ്ങളിലേക്കു കൂട്ടി കൊണ്ടു പോവുകയാണ്. മനസ്സിൽ എന്നോ എഴുതപ്പെട്ട ‘ഉന്മാദവുമായി ഒരു സംഭാഷണം’ എന്ന നോവൽ കടലാസിലേക്ക് പകർത്താൻ ശ്രമിക്കുമ്പോൾ എഴുത്ത് സമ്മാനിക്കുന്ന വൈകാരിക പിരിമുറുക്കങ്ങളും കൂടി അയാളെ വല്ലാതെ വലയ്ക്കുകയാണ്.

tale of the sea iffk, tale of the sea, tale of the sea iraninan film, tale of the sea film, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, the annoucement, the annoucement film, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ടേല്‍ ഓഫ് ദി സീ

കലങ്ങി മറിഞ്ഞ് കിടക്കുന്ന താഹെറിന്റെയും ജാലേയുടെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തുന്നു, പർവാൻ, ജാലെയുടെ ആത്മസുഹൃത്തിന്റെ മകൾ. ഇണപിരിയാത്ത സൗഹൃദത്തിൽ നിന്നും വിദ്വേഷത്തിൽ ചെന്നവസാനിച്ച ഒരു ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലുമായാണ് പർവാൻ എത്തുന്നത്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ഒരിക്കൽ പൊട്ടിച്ചെറിഞ്ഞ മതിഭ്രമത്തിന്റെ ചങ്ങലകളെ വീണ്ടും വിളക്കിയെടുത്ത് താഹെറിന്റെ കാലിൽ ചുറ്റിവ രിയുകയാണ്.

പതിഞ്ഞ താളത്തിലാണ് സിനിമ മുന്നോട്ടു പോവുന്നത്. പ്രത്യക്ഷത്തിൽ താഹെർ മൊഹൈബി എന്ന എഴുത്തുകാരന്റെ ആത്മസംഘർഷങ്ങളാണ് സിനിമ പറഞ്ഞു പോവുന്നതെങ്കിൽ പരോക്ഷത്തിൽ അത് ജാലേയെന്ന സ്ത്രീയുടെ നിസ്സഹായതകളുടെ കൂടെ കഥയാണ്. ലോകം വാഴ്ത്തുന്ന, ഉന്മാദിയായ, ഒരു എഴുത്തുകാരന്റെ ഭാര്യയായിരിക്കുക എന്ന അവസ്ഥയില്‍ തളച്ചിടപ്പെട്ട , ജാലേയെയുടെ കാണാക്കെണികളുടെ, സഹനങ്ങളുടെ കൂടെ കഥ പറയുന്നുണ്ട് ‘ടേല്‍ ഓഫ് ദി സീ’.

ആർട്ടിസ്റ്റിക് സമൂഹവും ബുദ്ധിജീവി സമൂഹവുമൊക്കെ പ്രശംസകൾ കൊണ്ടു മൂടുമ്പോഴും താഹെർ മൊഹൈബി എന്ന എഴുത്തുകാരന്റെ ഉന്മാദങ്ങളുടെ തീവ്രതകളും അതിന്റെ പ്രത്യാഘാതങ്ങളും അറിയുകയും അതിന് ജീവിതം കൊണ്ട് ഏറെ വില നൽകേണ്ടി വരികയും ചെയ്ത ഒരു സ്ത്രീയാണ് ജാലേ. മൂന്നു പതിറ്റാണ്ട് നീണ്ട ആ ഭ്രാന്തുകളുടെയും അസ്വസ്ഥതകളുടെയും ലോകത്ത് നിന്നും രക്ഷപ്പെട്ട് സമാധാനം നിറഞ്ഞൊരു ജീവിതം സ്വപ്നം കാണുന്നുണ്ട് അവർ. അതു കൊണ്ടാണ് അയാൾ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു പോവുമ്പോൾ അയാൾ ഓമനിച്ചു വളർത്തിയ, കൂട്ടിലടക്കപ്പെട്ട ബുൾബുളിനെ ജാലേ സ്വതന്ത്രയാക്കുന്നത്. ‘എന്തിന് നീ അതു ചെയ്തെന്ന’ അയാളുടെ ചോദ്യത്തിന് ‘ഞാൻ കൂടുകളെ വെറുക്കുന്നു”‘ എന്നുത്തരമേകുമ്പോൾ ജാലേയുടെ വാക്കുകൾക്ക് തീക്ഷണതയേറുന്നുണ്ട്. ജാലേയായി പ്രേക്ഷകരെ വിസ്മയിപ്പിക്കുകന്നത് ഫതെമേ മോതെമദ് ആര്യയാണ്.

tale of the sea iffk, tale of the sea, tale of the sea iraninan film, tale of the sea film, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, the annoucement, the annoucement film, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ടേല്‍ ഓഫ് ദി സീ

വിഷാദം ഉറയുന്ന ഫ്രെയിമുകളും ക്രാഫ്റ്റിന്റെ മികവും സംഭാഷണങ്ങളുടെ മൂർച്ചയുമൊക്കെ ചേരുമ്പോൾ ‘ടേൽ ഓഫ് ദി സീ’ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു പോവുന്ന ഒരനുഭവമാകുകയാണ്. ആഴവും പരപ്പുമുള്ള, ഷാർപ്പായ സംഭാഷണശകലങ്ങൾ എടുത്തു പറയാതെ വയ്യ. ചിന്തിപ്പിക്കുന്ന, ഒഴുക്കുള്ള സംഭാഷണങ്ങൾക്കൊപ്പം മിസ്റ്റിക് ആയൊരു പശ്ചാത്തലം കൂടി ചേരുമ്പോൾ സിനിമ ഒരു കവിത പോലെ സുന്ദരമാവുന്നു.

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ വേഷങ്ങൾക്കൊപ്പം തന്നെ നിർമ്മാതാവിന്റെ വേഷവും എടുത്തണിഞ്ഞിരിക്കുന്നത് ബഹ്‌മൻ ഫർമാനറ തന്നെ. ഫർഷാദ് മൊഹമദിയുടേതാണ് സിനിമോട്ടോഗ്രാഫി. മണ്മറഞ്ഞ ഇറാനിയന്‍ സംവിധായകൻ അബ്ബാസ് കിയരോസ്തമിക്കാണ് ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook