തിരുവനന്തപുരം: സിനിമയിലേക്ക്, ക്യാമറയുടെ പുറകിലേക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരാനും, സിനിമ സ്വപ്‌നം കാണുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പരിശീലന പരിപാടി ഹോട്ടല്‍ അപ്പോളോ ഡി മൊറയില്‍ ആരംഭിച്ചു.
എഴുത്തുകാരിയും ഗവേഷകയും സിനിമാ പ്രവര്‍ത്തകയുമായ ഉമാ ദ കുന്‍ഹ പരിപാടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാനും രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്ടറുമായ കമല്‍, ചലച്ചിത്രോത്സവത്തിന്‍റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍ പേഴ്‌സണുമായ ബീനാ പോള്‍ പരിപാടി എന്നിവരും സന്നിഹിതരായിരുന്നു.  ചടങ്ങില്‍ അരുണാരാജെ പാട്ടീലിന്‍റെ ‘ഫ്രീഡം മൈ സ്റ്റോറി’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
 release‘സ്ത്രീകള്‍ക്ക് സിനിമയിലേക്ക് വരാന്‍ വെല്ലുവിളിയായി നില്‍ക്കുന്ന കുറേ ഘടകങ്ങള്‍ ഉണ്ട്. ഒരു തിരക്കഥ എഴുതിയാല്‍ അത് ആരെ കാണിക്കും എവിടെ നിന്ന് തുടങ്ങും എന്നിങ്ങനെ. അത്തരം പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ഒഴിവാക്കാവുന്നതല്ല. ഈ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും അതിനെ എങ്ങനെ മറികടക്കാമെന്നും സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനക്കളരിയുടെ ഉദ്ദേശ’മെന്ന് ബീന പോള്‍ പറഞ്ഞു.
രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരും വിദ്യാര്‍ത്ഥികളും പരിശീലന കളരിയില്‍ പങ്കെടുക്കുന്നുണ്ട്.  ഡോകുമെന്ററി സിനിമാ സംവിധായകരായ ഉര്‍മി ജുവേക്കര്‍, ജൂഡി ഗ്ലാസ്ട്ടന്‍, ഗീതു മോഹന്‍ദാസ്, വിധു വിന്സന്റ്, സഞ്ജയ്‌ രാം, അന്ശുലിക ദുബേ, അപൂര്‍വ്വ എന്നിവരുടെ നേത്രുത്വത്തിലാണ് ശില്പശാല നടക്കുന്നത്.  തിരക്കഥ, ഡിജിറ്റല്‍ സിനിമ എന്നിവയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സെഷനുകളില്‍ സിനിമയ്കായുള്ള ധന സമാഹരണ രീതികളെക്കുറിച്ചും വിവരണങ്ങള്‍ ഉണ്ടാകും.  രണ്ടു ദിവസം നീളുന്ന ശില്പശാലയില്‍ അനൂപ്‌ സിംഗ്, അമിത് മസ്രുര്‍ക്കര്‍, അലെക്സന്ദ്ര സ്പെഷ്യലെ, റിമ ദാസ് എന്നിവരും ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മ്യൂലര്‍ എന്നിവരും സംബന്ധിക്കും.
‘സ്ത്രീകളെ അവരുടെ സ്വപ്‌നങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പല ഘടങ്ങളുണ്ടാകും, പക്ഷെ നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ച കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടതെന്ന്’ സിനിമ പ്രവര്‍ത്തക അരുണരാജെ പാട്ടീല്‍ ശില്പശാല ആരംഭിച്ചു കൊണ്ട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ