/indian-express-malayalam/media/media_files/uploads/2017/12/Sanju-Award.jpg)
ഇരുപത്തിരണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം 'വാജിബ്' നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരം സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഏദന്‍' നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷി'യും എന്ന ചിത്രത്തിനാണ്.
രയ്ഹാന സംവിധാനം ചെയ്ത 'ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്' എന്ന ചിത്രത്തിനാണ് പ്രേക്ഷക പുരസ്കാരം.
അവാര്‍ഡുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ താഴെ
മികച്ച ചിത്രം
ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം 'വാജിബ്'
സുവര്‍ണ്ണ ചകോരം, 15 ലക്ഷം രൂപ (സംവിധായികയ്ക്കും നിര്‍മ്മാതാവിനും തുല്യമായി വീതിക്കും), പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച സംവിധായിക
അനൂച ബൂന്യവതന, ചിത്രം. 'മലില ദ ഫെയര്‍വെല്‍ ഫ്‌ളവര്‍'
രജത ചകോരം, 4 ലക്ഷം രൂപ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച നവാഗത സംവിധായകന്‍
സഞ്ജു സുരേന്ദ്രന്‍, ചിത്രം. 'ഏദന്‍'
രജത ചകോരം, 3 ലക്ഷം രൂപ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രേക്ഷക പുരസ്കാരം
രയ്ഹാന സംവിധാനം ചെയ്ത 'ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്' എന്ന ചിത്രത്തിനാണ് പ്രേക്ഷക പുരസ്കാരം
രജത ചകോരം, 2 ലക്ഷം രൂപ, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.
ജോണി ഹെന്റിക്‌സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
ഫിപ്രസ്കി പുരസ്കാരം
മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം അമിത് മസ്രുര്‍ക്കര്‍ സംവിധാനം ചെയ്ത 'ന്യൂട്ടനു' ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഏദന്‍' ചിത്രത്തിന് ലഭിച്ചു.
നെറ്റ്പാക്ക് പുരസ്കാരം
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും അമിത് മസ്രുര്‍ക്കര്‍ സംവിധാനം ചെയ്ത 'ന്യൂട്ടനു' തന്നെ. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ലഭിച്ചു.
തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനം ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായി. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സകുറോവിന് മന്ത്രി എ.കെ. ബാലന്‍ സമ്മാനിച്ചു.
അറിയപ്പെടുന്ന ഫിലിം പ്രോഗ്രാമറും, ഇറ്റാലിയന്‍ ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ മാര്‍ക്കോ മ്യുളറാണ് മത്സര ജൂറി അധ്യക്ഷന്‍. ആലീസിന്റെ അന്വേഷണം, പൊന്തന്‍മാട, കഥാവശേഷന്‍, വിലാപങ്ങള്‍ക്കപ്പുറം, ഭൂമിയുടെ അവകാശികള്‍, പാഠം ഒന്ന് ഒരു വിലാപം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത മലയാളി സംവിധായകന്‍ ടി വി ചന്ദ്രന്‍, കൊളംബിയന്‍ അഭിനേതാവായ മാര്‍ലോന്‍ മൊറേനോ, ഫ്രഞ്ച് ന്യൂ വേവ് സിനിമകളുടെ ശില്‍പികളില്‍ ഒരാളായ എറിക് റോമെറുടെ എഡിറ്ററായ മേരി സ്റ്റീഫന്‍, കാര്‍ലെട്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഫിലിം സ്റ്റഡീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറും ഫിലിം സ്‌കോളറും ക്യൂറേറ്ററുമായ അബോബെക്കര്‍ സനോഗോ എന്നിവരാണ് ജൂറിയിലെ മറ്റു അംഗങ്ങള്‍.
ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും നിരൂപകനുമായ ഹാരി റൊമ്പോട്ടി, തുര്‍ക്കിയില്‍ നിന്നുള്ള സിനിമ നിരൂപക സനം എയ്ടാക്, ഇന്ത്യന്‍ സിനിമാ നിരൂപകനും എഴുത്തുകാരനുമായ മധു ഇറവങ്കര എന്നിവടങ്ങുന്നതാണ് ഫിപ്റസ്കി ജൂറി. ജര്‍മ്മനി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്ക്സ് എന്ന നിരൂപക സംഘടന നല്‍കുന്ന പുരസ്കാരങ്ങളാണ് ഈ ജൂറി വിലയിരുത്തുക. രാജ്യാന്തര തലത്തിലെ മികച്ച സിനിമ, മികച്ച മലയാള സിനിമ എന്നിങ്ങനെ രണ്ടു അവാര്‍ഡുകളാണ് ഫിപ്റസ്കി നല്‍കുന്നത്.
'നെറ്റ്‌വര്‍ക്ക് ഫോര്‍ പ്രോമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ' എന്ന ഏഷ്യന്‍ സിനിമാ സാംസ്കാരിക സംഘടന മേളയിലെ മികച്ച ഏഷ്യന്‍ സിനിമയ്ക്കും, മികച്ച മലയാള സിനിമയ്ക്കും പുരസ്കാരങ്ങള്‍ നല്‍കുന്നുണ്ട്. അത് നിര്‍ണ്ണയിക്കുന്ന ജൂറിയില്‍ അംഗങ്ങളായി ഉള്ളത് ഫ്രഞ്ച് പത്രപ്രവര്‍ത്തകനും നിരൂപകനുമായ മാക്സ് ടെസ്സിയര്‍, സ്ക്രോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ സിനിമാ എഡിറ്ററായ നന്ദിനി രാമനാഥ്, ദക്ഷിണ കൊറിയന്‍ അഭിനേതാവ് ജി ഹൂണ്‍ ജോ എന്നിവരാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us