സിനിമകളുടെയും ഒത്തുച്ചേരലിന്റെയും സൗഹൃദങ്ങളുടെയും സംവാദങ്ങളുടെയും വേദിയാണ് മലയാളികൾക്ക് ഐഎഫ്എഫ്കെ. ഓരോ ഡിസംബറിലും സിനിമയോടുള്ള അടങ്ങാത്ത പ്രണയവുമായി തലസ്ഥാന നഗരിയിലേക്ക് വണ്ടികയറുന്ന സിനിമാപ്രേമികളെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ഒരുത്സവപ്രതീതി തന്നെയാണ് ഐഎഫ്എഫ്കെ സമ്മാനിക്കുന്നത്.

എന്നാൽ, ലോകം മൊത്തം ആശങ്കയുടെ നിഴലിൽ ആഴ്ത്തിയ കോവിഡ് മഹാമാരിയുടെ കാലത്ത് ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ ഒരു ഐഎഫ്എഫ്കെ നടത്തപ്പെടുകയാണ്. കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്നലെയാണ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരി തെളിഞ്ഞത്. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയൻ ചിത്രം ‘ക്വോ വാഡിസ്, ഐഡ?’ ആയിരുന്നു മേളയുടെ ഉദ്ഘാടനചിത്രം.

Glimpses from the 25th edition of IFFK.

#InauguralCeremony #25thIFFK #IFFK2021 #IFFKTrivandrum #InternationalFilmFestival #WorldCinema #InternationalCompetition #MalayalamCinemaToday #Kaleidoscope

Posted by International Film Festival of Kerala – IFFK Official on Thursday, February 11, 2021

കോവിഡിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശ്ശേരി എന്നീ കേന്ദ്രങ്ങളിലായാണ് ഇത്തവണ മേള നടത്തപ്പെടുന്നത്. തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമാണ് ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 25-ാം പതിപ്പ് എന്ന സവിശേഷതയും ഇത്തവണ മേളയ്ക്കുണ്ട്.

Read more: IFFK 2021: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook