തിരുവനന്തപുരം: 22 ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് ഡിസംബര്‍ അഞ്ച് ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കും. നേരത്തെ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് രജിസ്ട്രേഷന് നടത്താവുന്നതാണ്.
സംസ്ഥാനത്തെ 2700 ഓളം വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഓണ്‍ലൈന്‍ പേയ്മെന്റിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ ആറ് ബുധനാഴ്ച രാവിലെ 11 മണി മുതല്‍ മുഖ്യവേദിയായ ടാഗോര്‍ തിയറ്ററില്‍ ആരംഭിക്കും.
കേരള ചലച്ചിത്ര അക്കാദമിയുടെ നേരത്തേയുള്ള തീരുമാനപ്രകാരം ആയിരം ഡെലിഗേറ്റ് പാസുകള്‍ ഇന്നായിരുന്നു വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിയതി മാറ്റിവച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.
റജിസ്ട്രേഷന് ചെയ്യുന്നതിന് മുന്നോടിയായി ഇവ ശ്രദ്ധിക്കുക
//registration.iffk.in എന്ന സൈറ്റിലാണ് ഓണ്‍ലൈന്‍ റജിസ്ട്രേഷന് നടത്തേണ്ടത്.
പഴയ ഇമെയിൽ/പാസ്സ്വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, “Forgot Password?” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ മുൻപ് റജിസ്റ്റർ ചെയ്തിരുന്ന മൊബൈലിലേക്ക് OTP ആയും, മുൻപ് റജിസ്റ്റർ ചെയ്തിരുന്ന ഇ-മെയിൽ ഐഡിയിലേക്ക് ഇ-മെയിലായും പുതിയ പാസ്വേഡ് ലഭിക്കുന്നതുമാണ്.
ലോഗിൻ/റജിസ്ട്രേഷൻ ചെയ്ത ശേഷം Nationality, State, District, Post Office, Pincode, Profession, Whatsapp Number തുടങ്ങിയ വിവരങ്ങൾ update ചെയ്യുക. ഒപ്പം തന്നെ നിങ്ങളുടെ പുതിയ ഫോട്ടോഗ്രാഫ് upload ചെയ്യുക.
ഫോട്ടോ upload ചെയ്യുമ്പോൾ ചുവടെ ചേർത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
ഫോട്ടോയുടെ ഫോർമാറ്റ് JPG ആയിരിക്കണം.
ഫോട്ടോയുടെ സൈസ് 200Kb-യിൽ താഴെ മാത്രം ആയിരിക്കണം.
ഫോട്ടോയുടെ resolution (Height x Width) ഏറ്റവും ചുരുങ്ങിയത് 150 x 150 അല്ലെങ്കിൽ ഏറ്റവും കൂടിയത് 350 x 350 മാത്രമായി നിജപ്പെടുത്തുക. |ഫോട്ടോയുടെ resolution (Height x Width) സമാനമായിരിക്കണം (1:1).
നിങ്ങളുടെ കൈവശമുള്ള ഫോട്ടോ ഈ രീതിയിലേക്ക് മാറ്റാൻ, ഓൺലൈനിൽ ലഭ്യമായ സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. അത്തരം ചില സൈറ്റുകൾ ചുവടെ.
i. http://resizeimage.net
ii. https://imagesplitter.net
iii. https://www166.lunapic.com/editor/
iv. http://resizeyourimage.com
ഇത്തരം സൈറ്റുകളിൽ നിന്ന് ക്രമപ്പെടുത്തിയ ഫോട്ടോകൾ നിങ്ങളുടെ മൊബൈൽ/ലാപ്പ്ടോപ്പ്/പിസി തുടങ്ങിയവയിൽ സേവ് ചെയ്തതിന് ശേഷം, ലോഗിൻ/റജിസ്റ്റർ ചെയ്യുമ്പോൾ ഈ ഫോട്ടോഗ്രാഫ് upload ചെയ്യുക.
റജിസ്ട്രേഷൻ തുടങ്ങുന്ന സമയത്തുള്ള തിരക്ക് ഒഴിവാക്കാനും, പാസുകൾ കാലതാമസം കൂടാതെ ബുക്ക് ചെയ്യുവാനും ഫോട്ടോകൾ മുൻകൂട്ടി മുകളിൽ നിർദ്ദേശിച്ച സൈറ്റുകൾ ഉപയോഗിച്ച് ഇത്തരത്തിൽ ക്രമപ്പെടുത്തി തങ്ങളുടെ മൊബൈൽ/ലാപ്ടോപ്പ്/പിസി എന്നിവയിൽ ലഭ്യമാക്കുന്നത് ഡെലിഗേറ്റുകൾക്ക് ഗുണകരമായിരിക്കും.
ഇതിനായുള്ള ഹെൽപ്ലൈന് നമ്പറുകള്‍ ഇവയൊക്കെയാണ് : +91 (471) 4100320, 2310323.