/indian-express-malayalam/media/media_files/uploads/2022/12/iffk-2022.jpg)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ എട്ടു രാപ്പകലുകളെ സജീവമാക്കിയ 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണു. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ബൊളീവിയൻ ചിത്രം ഉതമ നേടിയപ്പോൾ മികച്ച സംവിധായകനുള്ള രജതചകോരത്തിന് ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ളൂ (കെർ) അർഹനായി.
മികച്ച നവാഗത സംവിധാകനുള്ള രജതചകോരം ഫിറാസ് ഹൗരി (അറബിക് ചിത്രം- ആലം) നേടി. ജനപ്രിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' തിരഞ്ഞെടുക്കപ്പെട്ടു.
നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ചു. പത്ത് ലക്ഷം രൂപയാണ് പുരസ്കാര തുക. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദനും മന്ത്രി കെ.രാജനും ചടങ്ങിലെ വിശിഷ്ടാതിഥികളായിരുന്നു.
IFFK 2022 full list of winners:
നെറ്റ്പാക് - റോമി മെയ്തി (അവർ ഹോം)
എഫ്.എഫ്.എസ്.ഐ-കെ.ആര്‍.മോഹനന്‍ - സിദ്ധാർഥ് ചൗഹാൻ (അമർ കോളനി)
എഫ്.എഫ്.എസ്.ഐ മികച്ച ചിത്രം - ഐ പ്ലേസ് ഓഫ് അവർ ഓൺ (എക്‌താര കലക്ടീവ്)
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് - മഹേഷ് നാരായണൻ (അറിയിപ്പ്)
ഫിപ്രസി മലയാള ചലചിത്രം (പുതുമുഖം) - ഇന്ദു വിഎസ് 19 (1)(a)
ഫിപ്രസി മികച്ച രാജ്യാന്തര ചലചിത്രം - റോമി മെയ്തി (അവർ ഹോം)
രാജ്യന്തര മത്സരവിഭാഗങ്ങളിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശം എക്‌താര കലക്ടീവ് ഒരുക്കിയ എ പ്ലേസ് ഓഫ് അവർ ഓണിൽ അഭിനയിച്ച മനീസ സോണിയും മുസ്കാനും നേടി.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമായ ചിത്രത്തിന് 20 ലക്ഷമാണ് സമ്മാനത്തുക. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.
ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ജൂറി ചെയര്‍മാന്‍ വൈറ്റ് ഹെല്‍മര്‍, സ്പാനിഷ് - ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്‌സണ്‍ കാതറിന ഡോക്‌ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്‌സണ്‍, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍. മനു ചക്രവര്‍ത്തി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.