/indian-express-malayalam/media/media_files/uploads/2019/12/iffk-2019-to-screen-three-films-in-35mm-format-323441.jpg)
IFFK 2019: ഡിജിറ്റൽ സിനിമയുടെ കാലത്തും 35 എം എം പ്രൊജക്ഷന്റെ തിയേറ്റർ അനുഭവം സമ്മാനിക്കുകയാണ് 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള. അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം', ലെനിൻ രാജേന്ദ്രന്റെ 'മകരമഞ്ഞ്', ദമാന്‍ കൊസോളിന്റെ 'സ്ലോവേനിയൻ ഗേൾ' എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് 35 എം എം പ്രൊജക്റ്ററിൽ സ്ക്രീൻ ചെയ്യപ്പെടുന്നത്. ഇന്ന് വൈകിട്ടാണ് 5:15 ന് അടൂരിന്റെ 'സ്വയംവരം' ശ്രീ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത്.
"ഇപ്പോൾ 35mm ഫോർമാറ്റ് ഇല്ല, അതാണ് സ്ക്രീനിംഗ് നേരിടുന്ന ഒരു ബുദ്ധിമുട്ട്. 'സ്വയംവര'ത്തിന്റെയും 'മകരമഞ്ഞി'ന്റെയും പ്രിന്റുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നു. 'സ്ലോവേനിയൻ ഗേളിന്റെ' പ്രിന്റ് ഇംപോർട്ട് ചെയ്തു. ടെക്നീഷൻമാരെ കിട്ടാനും ബുദ്ധിമുട്ടാണ്, പഴയ ആളുകളെ കണ്ടെത്തിയാണ് ഒരുക്കങ്ങൾ എല്ലാം നടത്തിയത്. നിലവിൽ ശ്രീ തിയേറ്ററിൽ മാത്രമേ ഇപ്പോൾ ഈ ഫെസിലിറ്റി ഉള്ളൂ. 35 എം എം പ്രൊജക്റ്ററിൽ കിട്ടുന്ന കളർ ടോണും ക്ലാരിറ്റിയുമൊന്നും മറ്റെവിടെയും കിട്ടില്ലെന്നാണ് പഴയ ഛായാഗ്രഹകരൊക്കെ പറയുക. എന്തായാലും ഒരു നൊസ്റ്റാൾജിക് വാല്യൂ ഉണ്ട് ഇപ്പോഴും 35 എം എം പ്രൊജക്റ്ററിന്," ഫിലിം ഫെസ്റ്റിവലിന്റെ പ്രിന്റ് കോ-ഓര്‍ഡിനേറ്റര്‍ ഗോപീകൃഷ്ണൻ പറയുന്നു.
2018 ൽ ഐഎഫ്എഫ്കെയിലെ എല്ലാ ചിത്രങ്ങളും ഡിജിറ്റൽ പ്രൊജക്ഷനിലേക്ക് മാറിയതാണ്. ഡിജിറ്റൽ കാലത്തും മൂന്നു ചിത്രങ്ങൾ 35 എം എം പ്രൊജക്റ്ററിൽ കാണാം എന്നത് കൗതുകം സമ്മാനിക്കുന്ന ഒന്നാണ്. ലെനിൻ രാജേന്ദ്രന്റെ സ്മരണാർത്ഥം 'ഹോമേജ് സെക്ഷനിലാണ് 'മകരമഞ്ഞ്' സ്ക്രീൻ ചെയ്യപ്പെടുന്നത്. ശാരദയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ 'റെട്രോസ്‌പെക്റ്റീവ്' സെക്ഷനിലാണ് 'സ്വയംവരം' സ്ക്രീൻ ചെയ്യുന്നത്.
Read Here: IFFK 2019: സിനിമയെന്ന ആനന്ദ മാർഗ്ഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us