scorecardresearch
Latest News

IFFK 2019: മൂന്ന് പെണ്‍കുട്ടികളുടെ കഥ

IFFK 2019: മലനിരകളും പാറക്കെട്ടുകളും ഉള്ള ഭൂപ്രകൃതിയാണ് സിനിമയുടെ പശ്ചാത്തലം. മഞ്ഞു വീഴ്ചയുള്ള ഈ പ്രദേശം പകൽ ഒരു മാന്ത്രിക ലോകമായി മാറുന്നു, രാത്രിയിൽ അജ്ഞാതമായ അപകടങ്ങൾ പതിയിരിക്കുന്ന ഭയാനകമായ ഒരിടമായും

iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള, ചലച്ചിത്ര മേള, world cinema, a tale of three sisters

IFFK 2019: സെൻട്രൽ അനറ്റോലിയയിലെ ഒരു നിഗൂഢമായ ഫാമിലി ഡ്രാമയാണ് എമിൻ ആൽപറിന്റെ മൂന്നാമത്തെ ചിത്രമായ ‘എ ടെയിൽ ഓഫ് ത്രീ സിസ്‌റ്റേഴ്‌സ്.’ മൂന്ന് സഹോദരിമാർ നിർബന്ധിത സാഹചര്യങ്ങളാൽ ഗ്രാമത്തിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നു. പിതാവിന്റെ വീടിന്റെ പരിമിതമായ പരിധികൾ ഉപേക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു.

 

മൂന്ന് സഹോദരിമാരിൽ ഇളയവളായ സുന്ദരിയായ ഹവയെ അവൾ ജോലി ചെയ്തിരുന്ന നഗരത്തിൽ നിന്ന് ഗ്രാമത്തിൽ തിരികെ കൊണ്ടാക്കാൻ പോകുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ പരിപാലിച്ചിരുന്ന കുട്ടി മരിച്ചിരിക്കുന്നു. അവളുടെ പ്രായം ചെന്ന പിതാവ് സെവ്കെറ്റ് ഉടനെ തന്നെ ഹവയ്‌ക്കായി ഒരു പുതിയ ജോലി തരപ്പെടുത്താന്‍ തുടങ്ങുന്നു. യാദൃശ്ചികമായി അവളുടെ സഹോദരി നൂർഹാൻ പരിചരണ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നു. ഡോ. നെക്കാട്ടി രോഗിണിയായ അവളെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. അവളുടെ പരിചരണത്തിലുള്ള ഒരു കുട്ടി കിടക്ക നനയ്ക്കുന്നതിനു അവൾ ശകാരിക്കുന്നതാണ് അവൾ ചെയ്ത കുറ്റം. നെക്കാട്ടി തന്റെ പഴയ ഗ്രാമത്തിൽ രാത്രി ചെലവഴിക്കാൻ തീരുമാനിക്കുന്നു. നിർഭാഗ്യകരമായ തീരുമാനമായിരുന്നു അതെന്ന് പിന്നീട് തെളിയുന്നു.

മൂർച്ചയുള്ള നാവുള്ള മൂത്ത മകൾ റെയ്ഹാൻ വിവാഹിതയാണ്. റെയ്ഹാൻ ഗർഭിണിയായി വീട്ടിൽ തിരിച്ചെത്തുമ്പോൾ, അവളുടെ പിതാവ് സെവ്‌കേറ്റ് തിടുക്കത്തിൽ അവളെ ഗ്രാമത്തിലെ അന്ധവിശ്വാസിയും നിരക്ഷരനുമായ ഇടയനായ വെയ്‌സലുമായി വിവാഹം കഴിപ്പിക്കുന്നു. അവൾക്ക് ഒരു കുഞ്ഞ് ജനിക്കുന്നു. വെയ്‌സലിനൊപ്പം അച്ഛന്റെ രണ്ട് മുറികളുള്ള വീട്ടിൽ അവൾ താമസിക്കുന്നു. തണുപ്പിലായിരിക്കുമ്പോൾ, രാത്രിയിൽ ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍ കേട്ട് അയാൾ ഭയപ്പെടുന്നു. രണ്ടു പുരുഷന്മാർ ഒരിടത്തു നിന്നും പ്രത്യക്ഷപ്പെട്ട് അവന്റെ ആടുകളെക്കുറിച്ച് ചോദ്യം ചെയ്യാൻ തുടങ്ങുമ്പോൾ അവന്റെ ഭയം ഇരട്ടിയാക്കുന്നു. പിന്നീട്, അമ്മായിയപ്പൻ അവന്‍ ഒരു ഭീരുവാണെന്ന് പറയുന്നു, ഭാര്യയും അവനെ പുച്ഛിക്കുന്നതായി തോന്നുന്നു.

മൂന്ന് സഹോദരിമാരും, അവരുടെ പുതിയതും എന്നാൽ പരിചിതമായതുമായ ചുറ്റുപാടുകളും ബന്ധങ്ങളും ചർച്ച ചെയ്യുന്നു. അവരുടെ ഇടയിൽ തർക്കങ്ങളും കലഹങ്ങളും ഉണ്ടാകുന്നു. ഒരു മലഞ്ചെരിവിന്റെ അരികിലുള്ള രസകരമായ സ്ഥലത്ത് റാക്കി പിക്നിക്കിൽ നെക്കാട്ടിയെ സെവ്‌കറ്റും ഗ്രാമത്തലവനും ടേബിളിന് ചുറ്റും കൂടിയിരുന്നു ഭാവികാര്യങ്ങൾ ചർച്ച ചെയ്യുന്നു. പല കാര്യങ്ങൾ നെയ്തു കൂട്ടുമ്പോൾ അതിന് വിപരീതമായി പല സംഭവവികാസങ്ങൾ നടക്കുന്നു. അത് എല്ലാവരുടെയും ജീവിതങ്ങൾ മാറ്റി മറിക്കുന്നു. ദുരന്തങ്ങളുടെ ഒരു തീരാമഴ പെയ്യുന്നു. എപ്പിലോഗിൽ, ജീവിതം എല്ലായ്പ്പോഴും ഉള്ളതു പോലെ തുടരുന്നു.

iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള, ചലച്ചിത്ര മേള, world cinema, a tale of three sisters
IFFK 2019: A Tale of Three Sisters

മലനിരകളും പാറക്കെട്ടുകളും ഉള്ള ഭൂപ്രകൃതിയാണ് സിനിമയുടെ പശ്ചാത്തലം. മഞ്ഞു വീഴ്ചയുള്ള ഈ പ്രദേശം പകൽ ഒരു മാന്ത്രിക ലോകമായി മാറുന്നു, രാത്രിയിൽ അജ്ഞാതമായ അപകടങ്ങൾ പതിയിരിക്കുന്ന ഭയാനകമായ ഒരിടമായും. പാറക്കെട്ടുകൾക്കിടയിൽ വൈഡ്സ്ക്രീനിൽ അതിശയകരമായ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം കാണികളെ വിഷ്വലുകളിലൂടെ ത്രസിപ്പിക്കും.

ജിയോർഗോസും നിക്കോസ് പപ്പായോനവും കമ്പോസ് ചെയ്ത മധുരവും നൊസ്റ്റാൾജിയ ഉളവാക്കുന്നതുമായ സംഗീതം രംഗങ്ങൾക്ക് മാറ്റ് കൂട്ടുന്നു. അതിലെ വയലിനുകളുടേയും നാടോടി ഗായകരുടെയും സരളമായ ട്യൂണുകള്‍ എടുത്തു പറയേണ്ടവയാണ്.

തീവ്രവും സജീവവുമായ ഒരു സ്ത്രീ ലോകത്തിന്റെ സവിശേഷതകളിലാണ് ഈ ചിത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെൺകുട്ടികൾ നഗരത്തിൽ താമസിക്കണമെന്നു ആഗ്രഹിച്ചതെന്താണെന്ന് തിരയാൻ ചിത്രം കാഴ്ചക്കാരനെ  പ്രേരിപ്പിക്കുന്നു. ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികളെ നല്ല കുടുംബങ്ങളോടൊപ്പം പാർപ്പിക്കുകയും അവര്‍ വളർത്തുന്ന കുട്ടിയും വീട്ടുജോലിക്കാരനും തമ്മിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് കഥയുടെ കേന്ദ്രം.

‘ബെസ്‌ലെം’ എന്ന അന്യം നിന്നു കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയാണ് ചിത്രം പ്രതിപാദിക്കുന്നത്. വളർത്തു കുട്ടിയെയും സേവകനെയും ഉൾക്കൊള്ളുന്ന ഒരു പദമാണിത്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ മെച്ചപ്പെട്ട വീടുകളിൽ പാർപ്പിക്കുന്നു, അവിടെ അവർക്ക് കുടുംബത്തിൽ നാമമാത്രമായ പദവി ലഭിച്ചിട്ടുണ്ടെങ്കിലും അവരെ സേവകരായി കണക്കാക്കുന്നു.

iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള, ചലച്ചിത്ര മേള, world cinema, a tale of three sisters
IFFK 2019: A Tale of Three Sisters

ചിത്രത്തിന്റെ കാസ്റ്റ് വളരെ മികച്ചതാണ്. ഹെലിൻ കാൻഡെമിർ, മുഫിറ്റ് കയാക്കൻ, എസെ യുക്സൽ, കുബിലേ ടൻസർ, സെമ്രെ എബുസിയ, കെയ്‌ഹാൻ അസിക്‌ഗോസ് എന്നിവർ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നു.

വളർന്നു വരുന്ന ടർക്കിഷ് എഴുത്തുകാരൻ എമിൻ ആൽപറിൽ നിന്നുള്ള ഈ കാലാതീതമായ കഥയിൽ ഫാമിലി ഡ്രാമ ആവർത്തിക്കുന്നു. മഞ്ഞുവീഴ്ചയുള്ള പർവതശിഖരങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു പോസ്റ്റ്കാർഡ് രൂപത്തിലുള്ള ഗ്രാമത്തിൽ കുടുംബ സ്നേഹം, വൈരാഗ്യം, ചെറിയ അഭിലാഷങ്ങൾ, വലിയ ക്രൂരതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ചിന്തകള്‍ കാണാന്‍ കഴിയും. ആകർഷകവും ചിലപ്പോൾ തീക്ഷ്ണവുമായ ഈ ചിത്രത്തിൽ അസംതൃപ്തരായ മൂന്ന് യുവതികളുടെ ആധിപത്യവും കാണാൻ സാധിക്കും.

തിരശ്ശീല വീഴുമ്പോൾ എന്തെങ്കിലും നിർണായകമായ പാഠങ്ങള്‍ കഥാപാത്രങ്ങള്‍ ആരെങ്കിലും പഠിച്ചുവെന്നോ തെറ്റുകൾ തിരുത്തപ്പെടുമോ എന്നൊന്നും ചിന്തിക്കാന്‍ സാധിക്കില്ല. അതിൽ അർത്ഥമില്ല എന്ന് കൂടിയാണ് സിനിമ പഠിപ്പിക്കുന്നത്. നേരെ മറിച്ച്, ജീവിതം അതിന്റെ വഴിക്ക് മുന്നോട്ട് തന്നെ പോകുമെന്ന വ്യക്തമായി അടിവരയിടുന്നു. എപിലോഗ്വിൽ പെൺകുട്ടികളുടെ പിതാവ് അവർക്ക് പരിചിതമായ ഒരു കഥ വീണ്ടും വീണ്ടും പറയാൻ തുടങ്ങുന്നതായി കാണുന്നു. കഥാപാത്രങ്ങൾ അവരുടെ തെറ്റുകൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ട് എന്ന് ഈ കഥ പറച്ചില്‍ സൂചിപ്പിക്കുന്നുണ്ട്.

Read Here: IFFK 2019: കുഞ്ഞുങ്ങളുടെ കണ്ണീര്‍ വീഴുന്ന അഭയാര്‍ഥി ലോകങ്ങള്‍

Stay updated with the latest news headlines and all the latest Iffk news download Indian Express Malayalam App.

Web Title: Iffk 2019 movies a tale of three sisters