IFFK 2019: ഇരുപത്തി നാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ശ്രദ്ധേയമാകുന്നത് അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സോളാനസ്സിന്റെ (Fernando Solanas) സാന്നിധ്യം കൊണ്ടാകും. മേളയുടെ ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സൊളാനസിനാണ്.

ലാറ്റിനമേരിക്കൻ വിപ്ലവ പോരാട്ടങ്ങളുടെയും ആക്ടിവിസ്റ്റ് പ്രവർത്തനങ്ങളുടെയും മുൻനിരയിലുള്ള സൊളാനസ്സിനു സിനിമ പോലെ തന്നെയാണ് ജീവിതവും. അർജന്റീനിയൻ രാഷ്ട്രീയത്തിലും തന്റേതായ സാന്നിധ്യം അറിയിക്കാൻ എൺപത്തി മൂന്നുകാരനായ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

മൂന്നാം ലോകരാജ്യങ്ങളുടെ പ്രതിരോധവും ക്യപ്പിറ്റലിസ്റ്റ് ക്രമത്തോടുള്ള എതിർപ്പുമെല്ലാമടങ്ങുന്ന വ്യക്തമായ രാഷ്ട്രീയമാണ് സൊളാനസ്സിന്റെ സിനിമകളുടെ പ്രത്യേകത. ഇടതുപക്ഷ അനുഭാവം കാണിക്കുന്ന ഈ ചലച്ചിത്രങ്ങൾ നവ ലിബറൽ നിയോ കൊളോണിയൽ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു.

‘The Hour of the Furnaces’ പോലുള്ള ഡോക്യുമെന്ററികൾ ലാറ്റിനമേരിക്കൻ അധികാര കേന്ദ്രങ്ങളുടെ ചൂഷണ സാധ്യതകളെ തുറന്നു കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ പലതിനും ഈ ആക്ടിവിസ്റ്റ് സ്വഭാവം ഉള്ളതിനാൽ അവ ആസ്വാദനം എന്നതലത്തിനും അപ്പുറം തൻ്റെ തന്നെ രാഷ്ട്രീയ പോരാട്ടങ്ങളുടെ മാധ്യമമായി മാറുന്നുണ്ട്.

സൊളാനസ്സിന്റെ ‘Sur,’, ‘Tangos-Exile of Gradel,’ ‘The Journey’ തുടങ്ങിയ സിനിമകളാണ് നവലിബറൽ ആശയങ്ങളോട് കൂടുതൽ ചേർന്ന് നിൽക്കുന്നത്.

 

സോളനാസിന്റെ ചലച്ചിത്രനിർമ്മാണ രീതികൾ വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയം എക്കാലവും ഇടതു ചേരിയിൽ തുടർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ അർജന്റീനിയൻ ചരിത്രത്തിന്റെ പുനരവലോകനമാണ് സോളനാസിന്റെ സിനിമകൾ. പ്രത്യേകിച്ചും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെയും കൃഷിക്കാരെയും പരാമർശിക്കുകയും അവരുടെ പ്രാധാന്യം അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യത്തെ നയിച്ച യൂറോപ്യൻ സംസ്കാരത്തോടുള്ള പരമ്പരാഗത താൽപ്പര്യത്തിന് വിരുദ്ധമായി ഒരു ജനകീയത അതിനു കിട്ടി. തൊഴിലാളിവർഗത്തിനിടയിലെ അദ്ദേഹത്തിന്റെ ജനപ്രീതി കൂടിക്കൊണ്ടേയിരുന്നു.

തന്റെ നീണ്ട കരിയറിൽ സോളനാസ് വ്യത്യസ്ത മായ രണ്ട് ഫിലിം മേക്കിംഗ് രീതികൾ അവലംബിച്ചിട്ടുണ്ട്. തീവ്രവാദവും മിതവാദവും ഒരുപോലെ ഇഴ ചേർന്നിരിക്കുന്ന അവയില്‍  പാരമ്പര്യത്തെ വെല്ലുവിളിക്കുക, ചൂഷകന്മാരെ പ്രതിരോധിക്കുക എന്നതൊക്കെയായിരുന്നു ലക്ഷ്യങ്ങൾ. തീവ്രവാദ ഡോക്യുമെന്ററിയായ ‘à la Pino’ ഒരു ഉദാഹരണമാണ്.

Fernando Solanas, Iffk 2019, Iffk dates, Iffk film list, Iffk film schedule, Iffk reservation, Iffk delegate registration, Iffk booking, Iffk award, കേരള രാജ്യാന്തര ചലച്ചിത്ര മേള ചലച്ചിത്ര മേള, ഫെര്‍ണാണ്ടോ സോളനാസ്,

ഫെര്‍ണാണ്ടോ സോളനാസ്

1983 ൽ, സൈനിക സ്വേച്ഛാധിപത്യത്തിന്റെ പതനത്തിനു ശേഷം, സോളനാസ് ബ്യൂണസ് അയേഴ്സിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ അടുത്ത സിനിമകൾ മിക്കതും പ്രവാസത്തിന്റെ ദുരിതങ്ങളും വേദനകളുമായിരുന്നു. 1985-ൽ അദ്ദേഹം ‘ടാംഗോസ്-എൽ എക്സിലിയോ ഡി ഗാർഡൽ’ പുറത്തിറക്കി. ഫ്രാൻസിൽ നിർമ്മിച്ച ഈ ചിത്രം, തീവ്രവാദത്തിൽ നിന്ന ലോക ജനത പിന്മാറണമെന്ന സന്ദേശമാണ് നൽകിയത്. രാജ്യങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തിൽ പ്രവാസത്തിന്റെ അനുഭവങ്ങളെ കുറച്ചുകൂടി വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനുകഴിഞ്ഞു, പ്രത്യേകിച്ചും ടാംഗോ സംഗീതവും നൃത്തവും പോലുള്ള തദ്ദേയശീയ കലകളിൽ അദ്ദേഹം ആഴത്തിൽ അന്വേഷണം നടത്തി.

ഈ കാലയളവിൽ കാനിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ജീവിതത്തിലും സിനിമയെ വെല്ലുന്ന നിരവധി സംഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് സൊളാനസ്സിനു. 1991 ൽ തൻ്റെ സിനിമയുടെ എഡിറ്റിങ് ജോലികൾക്ക് ശേഷം സ്റ്റുഡിയോക്ക് പുറത്തിറങ്ങിയ അദ്ദേഹത്തെ അജ്ഞാതർ അഞ്ചു തവണ നിറയൊഴിച്ചുവെങ്കിലും കീഴ്പ്പെടുത്താനായില്ല. തുടന്ന് രാഷ്ട്രീയത്തിൽ തന്റേതായ മുദ്രപതിപ്പിക്കാൻ അദ്ദേഹത്തിനായി എന്നതാണ് പിൽക്കാല ചരിത്രം.

Read Here: IFFK 2019: Tony Gatlif Films: ജിപ്സി ജീവിതം നിര്‍മിച്ച സിനിമ

മൂന്നാം ലോകത്തിന്റെ പ്രതിനിധാനമായി നാല് സൊളാനസ് ചിത്രങ്ങൾ

മൂന്നാം സിനിമ എന്ന സങ്കല്‍പ്പത്തിന് പ്രചാരണം നൽകിയ അർജന്റീനിയൻ സംവിധായകൻ ഫെര്‍നാണ്ടോ സൊളാനസിന്റെ നാലു ചിത്രങ്ങൾ രാജ്യാന്തര ചലച്ചത്രമേളയിൽ പ്രദർശിപ്പിക്കും. ‘ദി അവർ ഓഫ് ദ ഫര്‍ണെസസ്‌,’ ‘ടാംഗോ- എക്‌സൈല്‍ ഓഫ് ഗ്രെഡല്‍,’ ‘സൗത്ത്,’ ‘ദി ജേര്‍ണി’ എന്നീ ചിത്രങ്ങളും ‘എ ജേര്‍ണി ടു ദ ഫ്യുമിഗേറ്റഡ് ടൗൺസ്’ എന്ന ഡോക്കുമെന്ററിയുമാണ് ‘റ്റുവേഡ്‌സ് എ തേർഡ് സിനിമ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

അറുപതുകളിലെ അര്‍ജന്റീനയുടെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ദി അവർ ഓഫ് ദ ഫര്‍ണെസസിന്റെ’ ആദ്യ ഭാഗമാണ് ഈ വിഭാഗത്തിൽ ആദ്യം പ്രദർശനത്തിന് എത്തുക. നാലു മണിക്കൂര്‍ നീളുന്ന ചലച്ചിത്രത്രയത്തിൽ ഉൾപ്പെട്ട ഈ ചിത്രത്തിന് 1974 ൽ മികച്ചസിനിമയ്ക്കുള്ള ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പാരിസില്‍ കുടിയേറിയ അർജന്റീനക്കാർ സ്വത്വം തേടുന്നതിനെ പ്രമേയമാക്കിയ ചിത്രമാണ് ‘ടാംഗോ-എക്‌സൈല്‍ ഓഫ് ഗ്രെഡല്‍.’ 1988 ലെ കാൻ ഫിലിം മേളയിൽ മികച്ച ജനപ്രിയ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട ‘സൗത്തും’ മാർട്ടിൻ എന്ന യുവാവിന്റെ ചരിത്രത്തിലൂടെയുള്ള സത്യാന്വേഷണം പ്രമേയമാക്കിയ ‘ദി ജേർണി’യും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം അർജന്റീനയിൽ സംഭവിച്ച പരിസ്ഥിതിനാശം പ്രമേയമാക്കിയ ഡോക്യൂമെന്ററിയാണ് ‘എ ജേർണി റ്റു ദി ഫ്യൂമിഗേറ്റഡ് ടൗൺസ്‌.’ കഴിഞ്ഞ വർഷം ബെർലിൻ മേളയിൽ ഈ ചിത്രം മികച്ച ഡോക്യൂമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook