കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യ ചിത്രമായിരുന്നുപ്രദര്‍ശിപ്പിച്ച ലോക സിനിമാ വിഭാഗത്തില്‍ ‘ദ അനൗസ്‌മെന്റ്’. തുര്‍ക്കിഷ് ചിത്രമായ ‘ദി അനൗസ്‌മെന്റ്’, ആ പേരു സൂചിപ്പിക്കുതു പോലെ തന്നെ ഒരു അനൗസ്‌മെന്റിന്റെ കഥയാണ്. യഥാര്‍ത്ഥ ചില സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് തുര്‍ക്കിഷ് സംവിധായകനായ മഹ്മുദ് ഫാസില്‍ കോസ്‌കന്‍ ഈ ചിത്രം ഒരുക്കിയിരിക്കുത്.

1963ലെ ഇസ്താംബുളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു സംഘം പട്ടാള ഉദ്യോഗസ്ഥര്‍ നടത്തുന്ന, ഒരു പ്രത്യേക ലക്ഷ്യത്തിലേക്കുള്ള യാത്രയും ഇതിനിടെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുത്. അങ്കാറയില്‍ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തെന്ന് ഇസ്താംബുള്‍ റേഡിയോയിലൂടെ അനൗസ്‌മെന്റ് നടത്തുകയാണ് ഈ പട്ടാളക്കാരുടെ സംഘത്തിന്റെ ലക്ഷ്യം. ഒറ്റ വാചകത്തില്‍ തീരാവുന്ന ഈ കഥാതന്തുവിനെ ഡാര്‍ക്ക് ഹ്യൂമറിന്റെ സഹായത്തോടെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. പതിഞ്ഞ താളത്തില്‍ പോകുന്നുവെന്ന് പ്രേക്ഷകന് തോന്നുന്നിടത്ത് പൊടുന്നനെ ഞെട്ടല്‍ സൃഷ്ടിക്കുന്ന രംഗങ്ങളിലൂടേയും, ത്രില്ലറിലേക്ക് മാറുമെന്ന് തോന്നുന്നിടത്ത് ഹ്യൂമറും അവതരിപ്പിച്ച് സംവിധായകന്‍ വ്യത്യസ്തനായി ചിത്രത്തിലുടനീളം നില്‍ക്കുന്നു.

 

ഒരു ഹോസ്പിറ്റല്‍ ദൃശ്യത്തില്‍ നിുമാണ് ചിത്രം ആരംഭിക്കുത്. ആ രംഗത്തിന്റെ പ്രധാന്യം എന്തായിരുന്നുവെന്ന് പിന്നീടാണ് ചിത്രത്തില്‍ വെളിവാകുന്നത്. അങ്ങേയറ്റം വൃത്തിയുള്ള വെള്ള നിറത്തിന്റെ പകിട്ടുള്ള ആ രംഗത്തില്‍ നിന്നും തൊട്ടടുത്ത രംഗത്തിലേക്ക് എത്തുമ്പോള്‍ ഒരു ടാക്‌സി കാറിനുള്ളിലെ ഇരുട്ടും മഞ്ഞവെളിച്ചവുമായി ചിത്രം മാറുന്നു. പിന്നീടങ്ങോട്ട് ഈ ഡാര്‍ക്ക്‌നെസാണ് ചിത്രത്തിലുടനീളമുള്ളത്. രണ്ട് സംഗീതജ്ഞരുമായി ഒരു ടാക്‌സിക്കാരന്‍ നടത്തുന്ന യാത്രയിലാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ ആരംഭിക്കുത്. കട്ടുകളും പാന്‍ഷോട്ടുകളും ഒന്നുമില്ലാതെ ഒരേ ഫ്രെയിമിലാണ് ആദ്യ രംഗമുള്‍പ്പടെ ചിത്രത്തിലെ മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുത്. ഒരു ക്ലോസപ്പോ മിഡ് ഷോട്ടും ചിത്രത്തില്‍ ഇല്ല എന്നതും സംവിധായകന്‍ തിരഞ്ഞെടുത്ത വേറിട്ട പാതയാണ്.

ടാക്‌സി യാത്രയുടെ അവസാനം ഡ്രൈവറെ സംഗീതജ്ഞരെന്ന വ്യാജേന എത്തിയ പട്ടാളക്കാര്‍ വെടിവെച്ച് കൊല്ലുതോടെയാണ് കഥ മാറുന്നത്. പിന്നീട് നേരത്തെ പേര് നല്‍കിയ സൂചനയില്‍ പറയുന്ന അനൗസ്‌മെന്റിലേക്ക് ചിത്രം മാറുന്നു. റേഡിയോ സ്റ്റുഡിയോയില്‍ എങ്ങനെയാണ് റേഡിയോ നിലയത്തിലെ പ്രവര്‍ത്തനമെന്നു അറിയാത്ത സ്റ്റുഡിയോ മാനേജറുമെല്ലാം വികാര തീവ്രമായ രംഗങ്ങളെ തമാശയുടെതാക്കി മാറ്റുന്നു. പ്രേക്ഷകന് തമാശയായി തോു പല സന്ദര്‍ഭങ്ങളും ചിത്രത്തില്‍ തമാശരൂപേണനയല്ല അവതരിപ്പിച്ചിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ വിഷയത്തിന്റെ പ്രധാന്യം നഷ്ടമാകുന്നില്ല.

ഇതിനിടെ തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യങ്ങളും അന്ന് സാങ്കേതിക വിദ്യ എത്ര മാത്രം പിന്നിലായിരുന്നുവേന്നുമൊക്കെ കാണിച്ചു തരുവാനും സാധിച്ചിട്ടുണ്ട്. അങ്കാറയില്‍ നടക്കുന്ന സൈനിക അട്ടിമറിയുടെ വിവരം ഇസ്താംബുളിലെ റേഡിയോ സ്റ്റുഡിയോയിലുള്ള പട്ടാളക്കാരെ അറിയിക്കാന്‍ സാധിക്കാതെ വരുതോടെ തങ്ങളുടെ യുക്തി അനുസരിച്ച് പട്ടാളക്കാരുടെ സംഘം മുന്നേറേുകയാണ്. ഇതെല്ലാം അതീവ ഗൗരവത്തോടെ അവതരിപ്പിച്ചു പോകുന്നതിനിടെ അപ്രതീക്ഷിതമായി വൈനിനെ കുറിച്ചുള്ള തമാശ പറയു രംഗത്തിലെ പോലെ ഹ്യൂമര്‍ കടന്നു വരുന്നത് സംവിധായകന്‍ കൃത്യമായി തന്നെ ബാലന്‍സ് ചെയ്തിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷമായി നില നിര്‍ത്തുത്.

ഒടുവില്‍ അങ്കാറയില്‍ നിന്നും വിവരം ഒന്നും കിട്ടാതെ വരികയും പക്ഷേ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുക എന്ന ലക്ഷ്യത്തോടെ സൈനിക അട്ടിമറി നടത്തി തെറ്റായ പ്രഖ്യാപനം നടത്തി സൈനികര്‍ മടങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. അതീവ രസകരമായി അവസാനം വരെ ഈ ഹ്യൂമര്‍ എലമെന്റ് നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

നാലു പട്ടാളക്കാരുടേയും വേഷം കൈകാര്യം ചെയ്തിരിക്കുന്ന നടന്മാരുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. വളരെ സീരിയസായി അവര്‍ പറയുന്ന ചില ഡയലോഗുകളാണ് ചിരിയായി മാറുന്നത്. അളി സെക്‌നെര്‍ അലിസി, തര്‍ഹാന്‍ കാരഗോസ്, മൂരറ്റ് കിലിക്, സെന്‍കാന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. മറ്റൊരു പ്രധാന സവിശേഷത ക്രും റോഡ്രിഗ്വസിന്റെ ക്യാമറയാണ്. ആദ്യ ഘട്ടങ്ങളില്‍ ചിലര്‍ക്കെങ്കിലും വിരസമായി തോാവുന്ന ആഘ്യാന ശൈലിയില്‍ നിന്നും ചിത്രത്തെ ആസാദ്യകരമാക്കാന്‍ രണ്ടാം പകുതിയില്‍ ക്യാമറയുടെ വര്‍ക്ക് ഒരുപാട് സഹായിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook