scorecardresearch

IFFK 2019: ഐഎഫ്എഫ്കെ സ്വതന്ത്ര സിനിമകളെ ഒഴിവാക്കുന്നതായി പരാതി

ബോക്‌സ് ഓഫീസ് സിനിമകളെ ഐഎഫ്എഫ്‌കെയില്‍ ഉള്‍പ്പെടുത്തുന്നതിനായി ചലച്ചിത്രമേളകളുടെ വ്യവസ്ഥകളെ അട്ടിമറിച്ചതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു

ബോക്‌സ് ഓഫീസ് സിനിമകളെ ഐഎഫ്എഫ്‌കെയില്‍ ഉള്‍പ്പെടുത്തുന്നതിനായി ചലച്ചിത്രമേളകളുടെ വ്യവസ്ഥകളെ അട്ടിമറിച്ചതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു

author-image
Entertainment Desk
New Update
iffk, ഐഎഫ്എഫ്കെ, independent film, സ്വതന്ത്ര സിനിമകൾ, iffk online delegate registration, iffk 2019, ഐ എഫ് എഫ് കെ, ഐ എഫ് എഫ് കെ 2019, iffk, ഐഎഫ്എഫ്കെ സിനിമകൾ, iffk films, iffk film list, iffk 2019 dates, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം:  കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്വതന്ത്ര സിനിമകളെ അവഗണിക്കുന്നതായി പരാതി. മൂവ്‌മെന്‌റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എം.ഐ.സി) പ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തെത്തിയത്.

Advertisment

സ്വതന്ത്ര സിനിമകളുടെ നിലനില്‍പ്പിനും പ്രചാരത്തിനുമായി സംവിധായകര്‍, സാങ്കേതിക വിദഗ്ധര്‍, വിമര്‍ശകര്‍, ആസ്വാദകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് പുതിയതായി രൂപം നല്‍കിയ കൂട്ടായ്മയാണ് എംഐസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറ്റമ്പതോളം അംഗങ്ങള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

വിപണന-വിതരണ സാധ്യതകളില്ലാത്ത സ്വതന്ത്ര സിനിമകളെ പ്രേക്ഷക സമൂഹത്തിലേക്ക് എത്തിക്കാനുള്ള ഏക വേദിയായ ഐഎഫ്എഫ്‌കെയില്‍ ഇത്തവണത്തെ 'മലയാളം സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ ഭൂരിപക്ഷവും കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തതും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങിയ പ്ലാറ്റ് ഫോമില്‍ ലഭ്യമായതുമാണ്. കോടിക്കണക്കിന് രൂപ നേടി ക്ലബ്ബുകളില്‍ ഇടം പിടിച്ച ഇത്തരം സിനികള്‍ക്കാണ് രണ്ട് ലക്ഷം രൂപയുടെ ഗ്രാന്‍ഡ് ഐഎഎഫ്എഫ്‌കെ വഴി ലഭിക്കാന്‍ പോകുന്നതെന്നും എംഐസി ചൂണ്ടിക്കാട്ടുന്നു.

Read More: IFFK 2019: ഐ.എഫ്.എഫ്.കെ ഓൺലൈൻ രജിസ്ട്രേഷന്‍ ആരംഭിച്ചു

ബോക്‌സ് ഓഫീസ് സിനിമകളെ ഐഎഫ്എഫ്‌കെയില്‍ ഉള്‍പ്പെടുത്തുന്നതിനായി ചലച്ചിത്രമേളകളുടെ വ്യവസ്ഥകളെ അട്ടിമറിച്ചതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടപടിയിലൂടെ ചലച്ചിത്രമേളയുടെ മേന്മ കുറയ്ക്കുകയാണ് അക്കാദമി ചെയ്യുന്നതെന്ന് എംഐസി ആരോപിക്കുന്നു.

Advertisment

എംഐസിയുടെ പ്രധാന ആവശ്യങ്ങള്‍

ഐഎഫ്എഫ്‌കെയില്‍ മത്സരവിഭാഗത്തിലും മലയാള സിനിമ ഇന്ന് വിഭാഗത്തിലും കേരള പ്രീമിയര്‍ നടപ്പിലാക്കുക.

മലയാള സിനിമ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലും സംസ്ഥാന അവാര്‍ഡ് ജൂറിയിലും ഭൂരിപക്ഷ അംഗങ്ങളും മലയാളികള്‍ ആകാന്‍ പാടില്ല. ചലച്ചിത്ര അക്കാദമി കെഎസ്എഫ്ഡിസി അംഗങ്ങളും ഭാരവാഹികളും ജൂറികളും കമ്മിറ്റിയില്‍ ഉള്‍പ്പെടാന്‍ പാടില്ല.

മലയാള സിനിമ ഇന്ന്, കാലിഡോസ്‌കോപ്പ് എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ക്ക് 20 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുക

ഫെസ്റ്റിവൽ ആര്‍ട്ടിസ്റ്റിക് ഡയറക്ടറെ അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറ്റിനിയമിക്കുക.

അടൂര്‍ കമ്മിറ്റി നിര്‍ദേശിച്ചതു പ്രകാരം തന്നെയുള്ള ഫിലിം മാര്‍ക്കറ്റ് നടപ്പിലാക്കുക.

സര്‍ക്കാരിന്‌റെ ഗ്രാന്റ് ലഭിച്ച മലയാളം സിനിമകള്‍ക്ക് കെഎസ്എഫ്ഡിസി തിയറ്ററുകളില്‍ ഒരാഴ്ച, ഒരു ഷോ പ്രൈംടൈമില്‍ അനുവദിക്കുക. ഹോള്‍ഡ് ഓവര്‍ സംവിധാനത്തില്‍നിന്നും ആ ഒരാഴ്ചത്തെ പ്രദര്‍ശനത്തെ ഒഴിവാക്കുക.

90 ശതമാനം പ്രീബുക്കിങ് ഫിസിക്കല്‍ ബുത്തുകള്‍ വഴി തന്നെ നടപ്പാക്കുക

ഐഎഫ്എഫ്‌കെയുടെയും ചലച്ചിത്ര അക്കാദമിയുടെയും പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കുക. സിനിമകളുടെ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്തുക.

Read Here: IFFK 2019: പരിമിതികളുണ്ട്, പക്ഷേ നിലവാരം കുറയില്ല: മേളയെക്കുറിച്ച് ബീനാ പോള്‍

Iffk 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: