/indian-express-malayalam/media/media_files/2025/12/19/iffk-2025-12-19-21-21-09.jpg)
'ടു സീസൺ ടു സ്‌ട്രെയിഞ്ചേഴ്‌സി'ന്റെ എഡിറ്റർ കെയ്‌കോ ഒക്കാവ പുരസ്കാരം ഏറ്റുവാങ്ങി
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം ജാപ്പനീസ് സംവിധായകൻ ഷോ മിയാക്കെയുടെ 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്' സ്വന്തമാക്കി. നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംവിധായകൻ ഷോ മിയാക്കെയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും അവർക്കിടയിലെ വൈകാരിക ബന്ധത്തിൻ്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ഈ ചിത്രം മേളയിലും ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലി എന്ന തിരക്കഥാകൃത്ത് തന്റെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ നേരിടുന്ന ആന്തരിക സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
പതിനാലു സിനിമകളാണ് ഇത്തവണയും അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുവർണ്ണ ചകോരത്തിനായി മാറ്റുരച്ചത്. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസലൂഫ് അധ്യക്ഷനായ അന്താരാഷ്ട്ര ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. ഉണ്ണികൃഷ്ണൻ ആവളയുടെ 'തന്തപ്പേര്' പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. കൂടാതെ, പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡും തന്തപ്പേര് സ്വന്തമാക്കി.
Also Read: ബുസാന്‍ രാജ്യാന്തരചലച്ചിത്രമേളയിലേക്ക് ജനല്‍പ്പാളികള്‍ തുറന്ന് സഞ്ജു സുരേന്ദ്രന്റെ 'ഖിഡ്കി ഗാവ്'
മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരം അർജന്റീനിയൻ ചിത്രം 'ബിഫോർ ദ ബോഡി'യുടെ സംവിധായകരായ കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനു നേടി. നാലു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
അർജന്റീനിയൻ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും ചേർന്ന് ഒരുക്കിയ ഈ സ്പാനിഷ് ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. 'ലാ വിദ ട്രാൻക്വില' എന്ന വെബ് സീരീസിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധേയരായ ഇരുവരുടെയും ചലച്ചിത്ര ലോകത്തെ ശക്തമായ ചുവടുവെപ്പുകൂടിയാണ് ഈ സിനിമ.
Also Read: വേരുകൾ നഷ്ടപ്പെടുന്നവരുടെ കഥ പറഞ്ഞ് 'പലസ്തീന്‍ 36'
/indian-express-malayalam/media/post_attachments/5fb70523-d16.jpg)
Read More: IFFK 2025: ഹൃദയം കവർന്ന് നിനോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us