Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

ഐഎഫ്എഫ്കെ; മത്സരത്തിന് 14 ചിത്രങ്ങൾ; മലയാളത്തിൽ നിന്ന് രണ്ടെണ്ണം

മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുളളത്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് 14 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതായി കേരള ചലച്ചിത്ര അക്കാദമി. മലയാളത്തിൽ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുളളത്.

ഇന്ത്യയിലെ ഇതര ഭാഷാ ചിത്രങ്ങളിൽ വിഡോ ഓഫ് സൈലൻസ്, ഗോദെ കൊ ജിലേബി ഖിലാനെ ലാ ജെ രിയാ ഹൂൻ എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എ മീരാ സാഹിബ് ചെയർമാനും ഡോ കെ ഗോപിനാഥ്, നീലൻ, ലിജിൻ ജോസ്, ഉണ്ണി വിജയൻ എന്നിവർ അംഗങ്ങളുമായുളള സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദേശ ഭാഷാ ചിത്രങ്ങൾ

മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവയിൽ നാല് ചിത്രങ്ങൾ വനിത സംവിധായകരുടേതാണ്. ശേഷിച്ചവയിൽ എട്ടെണ്ണം നവാഗത സംവിധായകരുടേതുമാണ്.

ഈ വർഷം ഡിസംബർ ഏഴ് മുതൽ 13 വരെയാണ് തിരുവനന്തപുരത്ത് വച്ച് 23ാമത് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Iffk films selected for international competition segment

Next Story
‘പേട്ട’ പൊളിക്കാൻ രജനീകാന്ത്, ഒപ്പം സിമ്രാനും; പോസ്റ്റർ റിലീസ് ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com
X