/indian-express-malayalam/media/media_files/2025/12/03/iffk-2025-malayalam-films-2025-12-03-13-19-40.jpg)
IFFK 2025, തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഈ വർഷം ഐഎഫ്എഫ്കെയിൽ, മത്സരവിഭാഗത്തിലും മലയാള സിനിമ ഇന്ന് വിഭാഗത്തിലുമായി പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
Also Read: IFFK 2025: ഐഎഫ്എഫ്കെയിൽ നാല് അനിമേഷന്‍ ചിത്രങ്ങളും
ഐഎഫ്എഫ്കെ 2025-ലെ മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ലൈഫ് ഓഫ് എ ഫാലസും, സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവുമാണ് മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.
Also Read: എന്റെ ഭ്രാന്തൊക്കെ ഈ മനുഷ്യനിൽ നിന്നും കിട്ടിയതാ; ലാലിന് പിറന്നാൾ ആശംസകളുമായി മകൾ
ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഹൈലൈഫ് വിഷൻ പുരസ്കാരം നേടിയ സിനിമയാണ് സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ്. അതേസമയം, ചോലനായ്ക്കരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ് ഉണ്ണികൃഷ്ണൻ ആവളയുടെ ലൈഫ് ഓഫ് എ ഫാലസ്.
Also Read: നിങ്ങൾക്കെന്നെ ഇഷ്ടപ്പെടാൻ കഴിയില്ല, പടം കണ്ടിറങ്ങുമ്പോൾ എന്റെ കഥാപാത്രം നിങ്ങളെ വിട്ട് പോവുകയുമില്ല: മമ്മൂട്ടി
12 മലയാളം സിനിമകൾ
അതേസമയം, 'മലയാള സിനിമ ഇന്ന്' (malayalam Cinema Today) വിഭാഗത്തിൽ 12 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
- എബ്ബ് (ജിയോ ബേബി)
- പെണ്ണും പൊറാട്ടും (രാജേഷ് മാധവൻ)
- സമസ്ത ലോക (ഷെറി ഗോവിന്ദൻ)
- ആംബ്രോസിയ (ആദിത്യ ബേബി)
- കാത്തിരിപ്പ് (നിപിൻ നാരായണൻ)
- ശവപ്പെട്ടി (റിനോഷുൺ കെ)
- ആദി സ്നേഹത്തിന്റെ വിരുന്ന് മേശ (മിനി ഐ ജി)
- ശേഷപ്പ് (ശ്രീജിത്ത് എസ് കുമാർ, ഗ്രിറ്റോ വിൻസെന്റ്)
- അന്യരുടെ ആകാശങ്ങൾ (ശ്രീകുമാർ കെ)
- ഒരു അപസർപ്പക കഥ (അരുൺ വർദ്ധൻ)
- മോഹം (ഫാസിൽ റസാഖ്)
- ചാവു കല്യാണം (വിഷ്ണു ബി ബീന)
/filters:format(webp)/indian-express-malayalam/media/media_files/2025/12/03/30th-iffk-malayalam-cinema-today-2025-12-03-13-07-47.jpg)
മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 14 മലയാള ചിത്രങ്ങളിൽ ഒമ്പത് എണ്ണവും നവാഗതരുടെതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 30-ാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കും.
Also Read: സാമന്തയ്ക്ക് ആശംസകളുമായി ഡേവിഡ് ബെക്കാം; കമന്റ് വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us