കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ പട്ടിക പുറത്തുവന്നു. മലയാളത്തിൽനിന്ന് നായാട്ട്, സണ്ണി, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങിയ സിനിമകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഡിസംബർ 10 മുതൽ 17 വരെയാണ് മേള നടക്കുക.
സാനു വർഗീസ് സംവിധാനം ചെയ്ത ആർക്കറിയാം, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സണ്ണി, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ,ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവ. താര രാമാനുജന്റെ നിഷിദ്ധോ, കൃഷ്ണപ്രസാദ് ആർകെയുടെ ആവാസവ്യൂഹം എന്നീ സിനിമകളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

കൃഷ്ണേന്ദു കലേഷിന്റെ പ്രാപ്പെട, വിഗ്നേഷ് പി ശശിധരന്റെ ഉദ്ധരണി, ഷെറി ഗോവിന്ദ്, ദീപേഷ് ടി എന്നിവർ ചേർന്നൊരുക്കിയ അവനോവിലോന, വിഷ്ണു നാരായണന്റെ ബനേർഘട്ട, റഹ്മാൻ സഹോദരങ്ങളുടെ ചവിട്ട്, ജയരാജിന്റെ നിറയെ തത്തകളുള്ള മരം, അടൽ കൃഷ്ണന്റെ വുമൺ വിത്ത് എ ക്യാമറ എന്നീ സിനിമകളാണ് ഈ വിഭാഗത്തിലെ മറ്റു സിനിമകൾ.
Read More: 26-ാമത് ഐഎഫ്എഫ്കെ ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്ത്