IFFK 2021: ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് ഇന്ന് തിരി തെളിയും

പതിവ് വിവാദങ്ങളോടെ തന്നെയാണ് കൊച്ചിയിലും മേളയ്ക്ക് തിരശീല ഉയരുന്നത് ചലച്ചിത്ര അക്കാദമി ഭാരവാഹികൾ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സംവിധായകൻ ഷാജി എൻ കരുൺ രംഗത്തെത്തി

IFFK 2020, IFFK 2021, IFFK Kochi, IFFK News, Shaji N Karun, ഷാജി എൻ കരുൺ, സലിം കുമാർ, കേരള രാജ്യാന്തര ചലച്ചിത്ര മേള, ഐ എഫ് എഫ് കെ, Indian express malayalam, IE malayalam

കൊച്ചി: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് തുടക്കം. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വൈകിട്ട് ആറിന് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 21 വർഷത്തിനു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിലെത്തുന്നത്. 80 ചിത്രങ്ങളാണ് ആറ് തിയറ്ററുകളിലായി പ്രദർശിപ്പിക്കുക. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയൻ ചിത്രം ’ക്വോ വാഡിസ്, ഐഡ’യാണ് ഉദ്ഘാടന ചിത്രം.

രാവിലെ ഒൻപത് മുതൽ പ്രദർശനം ആരംഭിക്കും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മേളയുടെ 25 വർഷങ്ങളുടെ പ്രതീകമായി കെ.ജി. ജോർജിന്റെ നേതൃത്വത്തിൽ മലയാള സിനിമയിലെ 24 യുവപ്രതിഭകൾ തിരിതെളിക്കും.

തിരുവനന്തപുരത്തെ മേളയിലെ 80 ചിത്രങ്ങൾ തന്നെയാകും കൊച്ചിയിലും പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിൽ 14 ചിത്രങ്ങളാണുള്ളത്. നാല് ഇന്ത്യൻ സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ നിന്നാണ്.

Read More: മലയാള സിനിമയോടുള്ള അവഹേളനം; സലിം കുമാറിനെ മാറ്റിനിർത്തിയതിൽ രൂക്ഷ വിമർശനവുമായി ചെന്നിത്തല

സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്മ എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. മുഖ്യ വേദിയായ സരിത തിയേറ്റർ കോംപ്ളക്സിലാണ് എക്സിബിഷൻ, ഓപ്പൺ ഫോറം എന്നിവ നടക്കുന്നത്. ഇത്തവണ നാലു മേഖലകളിലായി നടത്തുന്ന മേളയിൽ എല്ലായിടത്തും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുന്നത്.

46 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. മത്സര വിഭാഗത്തിൽ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളാണുള്ളത്. സമകാലിക ലോകസിനിമ വിഭാഗത്തിൽ 22 സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ ’മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ 12 സിനിമകളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴു സിനിമകളും പ്രദർശിപ്പിക്കും.

തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തിൽ അഞ്ച് സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ച പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഗൊദാർദിന്റെ ആറു സിനിമകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More: ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയ സംഭവം; പ്രതികരണവുമായി സലിം കുമാർ

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും മേളയുടെ നടത്തിപ്പ്. തിയറ്ററിനുള്ളിലും മാസ്‌ക് നിർബന്ധമാണ്. ഇന്ന് ആരംഭിക്കുന്ന മേള 21ാം തിയതി അവസാനിക്കും. തലശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയും ചലച്ചിത്ര മേള സംഘടിപ്പിക്കും.

അതേസമയം, പതിവ് വിവാദങ്ങളോടെ തന്നെയാണ് കൊച്ചിയിലും മേളയ്ക്ക് തിരശീല ഉയരുന്നത്. ചലച്ചിത്ര അക്കാദമി ഭാരവാഹികൾ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സംവിധായകൻ ഷാജി എൻ കരുൺ രംഗത്തെത്തി. തന്നെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ സദസ്സിൽ കാഴ്ചക്കാരനായി ഇരിക്കാൻ താൽപര്യമില്ലാത്തതിനാൽ പങ്കെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

സിനിമകൾ പ്രദർശിപ്പിക്കുന്നതിനു ചലച്ചിത്ര അക്കാദമിക്കു പ്രത്യേക വാൻ സജ്ജീകരിച്ചിട്ടുണ്ട്. വാനിന്റെ പുറത്ത് പ്രമുഖ സിനിമകളുടെ പേരു പെയ്ന്റ് ചെയ്തിരുന്നു. എന്നാൽ അക്കാദമിയിലെ ചില ആളുകൾ ഇടപെട്ട് ഷാജിയുടെ പിറവിയുടെ പേര് മായിച്ചു കളഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.

കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽനിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയതും വിവാദമായിരുന്നു. നടൻ സലിം കുമാർ തന്നെയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തുവന്നത്. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളയ്ക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. എന്നാൽ സംവിധായകരായ ആഷിഖ് അബുവും അമൽ നീരദും ചേർന്നാണ് ഐഎഫ്എഫ്കെ കൊച്ചി എഡിഷന് തിരി തെളിയിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Iffk 2021 kochi edition begins today

Next Story
‘അപ്പടി പോട്’, ചേച്ചിയുടെ മേക്കോവറിന് കയ്യടിച്ച് കീർത്തി സുരേഷ്Keerthy Suresh, കീർത്തി സുരേഷ്, Revathy suresh, രേവതി സുരേഷ്, menaka, മേനക, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express