scorecardresearch

IFFK 2018: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഇന്ന് മുതല്‍ ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് മുതല്‍ ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

author-image
WebDesk
New Update
കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, iffk film list, ഐ എഫ് എഫ് കെ, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

IFFK 2018 films film list delegate pass online registration

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്.

Advertisment

ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് നല്‍കി രജിസ്റ്റര്‍ ചെയ്തതോടെയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക്കമായത്.

Read More: IFFK 2018: മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍ 'സുഡാനി ഫ്രം നൈജേരിയ', 'ഇ മ യൗ'

മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്ന ഈ ഫെസ്റ്റിവലില്‍ ഒരു വിഭാഗത്തിലും സൗജന്യപാസുകള്‍ അനുവദിക്കുന്നതല്ല. ഇത്തവണ പൊതുവിഭാഗം, സിനിമ-ടിവി പ്രൊഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്റെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരുമിച്ചായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്.

Advertisment

ഇന്ന് മുതല്‍ ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്രമേള 2018 ഡിസംബര്‍ ഏഴ് മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരത്ത് വച്ചായിരിക്കും നടക്കുക.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഇത്തവണത്തെ തീം ‘റീ ബില്‍ഡിങ്’ എന്നാണ് . ‘പ്രളയത്തിനു ശേഷം ജീവിതം തിരിച്ചുപിടിക്കുന്ന പാതയിലാണ് നമ്മള്‍. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ തീം റീ ബില്‍ഡിങ് ആണ്. ഈ വിഭാഗത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: