നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐ‌എഫ്‌എഫ്‌ഐ) 51-ാം പതിപ്പ് അടുത്ത വർഷം ജനുവരിയിലേക്ക് നീട്ടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പ്രസ്താവനയിൽ പറഞ്ഞു.

ജനുവരി 16 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ, ഹൈബ്രിഡ് ഫോർമാറ്റിലാവും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

കോവിഡിന്റെ പശ്ചാത്തലത്തിൽ 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയും (ഐഎഫ്എഫ്കെ) നീട്ടി വച്ചിരിക്കുകയാണ്. 2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള നടക്കുകയെന്ന് കേരള ചലച്ചിത്ര അക്കാദമിയും അറിയിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഫെബ്രുവരിയിൽ മേള നടക്കുക. മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചിരിക്കുകയാണ് ചലച്ചിത്ര അക്കാദമി. എൻട്രികൾ ഐഎഫ്എഫ്കെ വെബ്സൈറ്റ് വഴി ഒക്ടോബർ 31 വരെ സമർപ്പിക്കാം.

Read more: സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook