പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ലഭിച്ച മികച്ച നടിക്കുളള രജതമയൂരം അന്തരിച്ച സംവിധായകന്‍ രാജേഷ് പിളളയ്ക്കും കേരളത്തിലെ നഴ്സുമാര്‍ക്കും സമര്‍പ്പിക്കുന്നതായി പാര്‍വ്വതി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വ്വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

രാ​ജേഷ് പി​ള്ള​യു​ടെ വി​യോ​ഗ​ശേ​ഷം അ​ദ്ദേ​ഹ​ത്തോ​ടു സ്നേ​ഹ​മു​ള്ളവ​ർ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ങ്ങ​നെ ഒ​രു സി​നി​മ. രാജേഷിന്റെ സ്വപ്നത്തിന് ചിറക് വയ്ക്കാന്‍ സഹായിച്ച സംവിധായകന്‍ മഹേഷ് നാരായണനും നന്ദി പറയുന്നതായി പാര്‍വ്വതി പറഞ്ഞു. വികാരാധീനയായാണ് പാര്‍വ്വതി വേദിയില്‍ സംസാരിച്ചത്. രാജേഷ് പിളളയുടെ സ്വപ്നമായിരുന്നു ചിത്രമെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

ക​ലാ​പ​ത്തി​ൽ കു​ടു​ങ്ങി​യ ഒ​രു കൂ​ട്ടം ന​ഴ്സു​മാ​രെ അ​ന്യ​രാ​ജ്യ​ത്തു​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്പോ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സം​ഭ​വ​ങ്ങ​ളു​മൊ​ക്കെ​യാ​ണു ടേക്ക്ഓഫ്. രാ​ജേ​ഷിന്‍റെ മനസിലുണ്ടായിരുന്ന ഒരു സിനിമയായിരുന്നു ടേക്ക് ഓഫ്; അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഒരു സിനിമ. മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ആ​ദ്യം ഈ ക​ഥ പ​റ​യു​ന്പോ​ൾ വ​ള​രെ ചെ​റി​യ ഒ​രു സി​നി​മ, ചെ​റി​യ ഒ​രു​ കു​ടും​ബ ക​ഥ, ഒ​രു ഫീ​ൽ ഗു​ഡ് സി​നി​മ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. അ​തി​നു​ശേ​ഷ​മാ​ണ് ഇ​തു ബി​ഗ് ബ​ജ​റ്റ് ചി​ത്രമായത്. മേ​ക്കിങ്ങിന്‍റെ കാ​ര്യ​ത്തി​ലും അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​രം പു​ല​ർ​ത്തിയ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധയവും പിടിച്ചുപറ്റിയിരുന്നു.

ടേക്ക് ഓഫ് ആണ് മലയാളത്തിൽനിന്നു തിരഞ്ഞെടുത്ത ഏക ചിത്രം. ചലച്ചിത്ര മേളയില്‍ നിറഞ്ഞ സദസ്സിലായിരുന്നു ടേക്ക് ഓഫിന്റെ പ്രദർശനം.2014ല്‍ ആഭ്യന്തര യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിയ 19 നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ടേക്ക് ഓഫിന്റെ കഥ പുരോഗമിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ നഴ്‌സുമാരുടെ കഥ പറയുന്ന സിനിമയില്‍ പാര്‍വ്വതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഷെബിന്‍ ബേക്കര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ടേക്ക് ഓഫില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ തിരക്കഥ പി.വി ഷാജികുമാറായിരുന്നു. ദുബായിലും കൊച്ചിയിലുമായി ചിത്രീകരിച്ച ടേക്ക് ഓഫ് രാജേഷ് പിള്ള ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. ഈ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള വയലാർ രാമവർമ്മ പുരസ്കാരം നേടിയ ടേക്ക് ഓഫ് 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook