IFFI 2022 winners list: 53-മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്ഐ) കൊടിയിറങ്ങി. വാലന്റീന മോറെൽ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്’ ആണ് ഈ വർഷത്തെ സുവർണ മയൂരത്തിന് അർഹത നേടിയത്.
വാഹിദ് മൊബഷേരി (ചിത്രം: നോ എൻഡ്) മികച്ച നടനായും ഡാനിയേല മരീൻ നവാരോ (ചിത്രം:ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസ്) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ഇയർ പുരസ്കാരം തെലുങ്ക് നടൻ ചിരഞ്ജീവിയും നേടി.
- ആജീവനാന്ത സംഭാവനയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ സത്യജിത് റായ് പുരസ്കാരം: കാർലോസ് സൗറ (സ്പാനിഷ് സംവിധായകൻ)
- ദാദാ സാഹേബ് പുരസ്കാരം: നടി ആശ പരേഖ്
- മികച്ച സംവിധായകൻ: നാദർ സായ്വർ, നോ എൻഡ്
- മികച്ച നവാഗത സംവിധായിക: അസിമിന പ്രൊഡ്രോ (ചിത്രം: ബിഹൈൻഡ് ദി ഹേസ്റ്റാക്സ്)
- പ്രത്യേക ജൂറി അവാർഡ് – ലാവ് ഡയസ്, വേവ്സ് ആർ ഗോൺ
പനാജിയിലെ ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമപാന ചടങ്ങിൽ വാർത്ത വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്, ചലച്ചിത്ര താരങ്ങളായ ഖുശ്ബു, ഇഷ ഗുപ്ത, അക്ഷയ് കുമാർ, റാണ ദഗ്ഗുബാട്ടി, ആയുഷ്മാൻ ഖുറാന തുടങ്ങിയവർ പങ്കെടുത്തു.