scorecardresearch

IFFI 2022 winners list: സുവർണ മയൂരം നേടി 'ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്'

വാഹിദ് മൊബഷേരി (ചിത്രം: നോ എൻഡ്) മികച്ച നടനായും ഡാനിയേല മരീൻ നവാരോ (ചിത്രം:ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസ്) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു

വാഹിദ് മൊബഷേരി (ചിത്രം: നോ എൻഡ്) മികച്ച നടനായും ഡാനിയേല മരീൻ നവാരോ (ചിത്രം:ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസ്) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
IFFI 2022 winners list, I Have Electric Dreams

IFFI 2022 winners list: 53-മത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്‌ഐ) കൊടിയിറങ്ങി. വാലന്റീന മോറെൽ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം 'ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്' ആണ് ഈ വർഷത്തെ സുവർണ മയൂരത്തിന് അർഹത നേടിയത്.

Advertisment

വാഹിദ് മൊബഷേരി (ചിത്രം: നോ എൻഡ്) മികച്ച നടനായും ഡാനിയേല മരീൻ നവാരോ (ചിത്രം:ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസ്) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പേഴ്‌സണാലിറ്റി ഓഫ് ഇയർ പുരസ്‌കാരം തെലുങ്ക് നടൻ ചിരഞ്ജീവിയും നേടി.

  • ആജീവനാന്ത സംഭാവനയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ സത്യജിത് റായ് പുരസ്‌കാരം: കാർലോസ് സൗറ (സ്പാനിഷ് സംവിധായകൻ)
  • ദാദാ സാഹേബ് പുരസ്‌കാരം: നടി ആശ പരേഖ്
  • മികച്ച സംവിധായകൻ: നാദർ സായ്വർ, നോ എൻഡ്
  • മികച്ച നവാഗത സംവിധായിക: അസിമിന പ്രൊഡ്രോ (ചിത്രം: ബിഹൈൻഡ് ദി ഹേസ്റ്റാക്സ്)
  • പ്രത്യേക ജൂറി അവാർഡ് - ലാവ് ഡയസ്, വേവ്സ് ആർ ഗോൺ

പനാജിയിലെ ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമപാന ചടങ്ങിൽ വാർത്ത വിതരണ മന്ത്രി അനുരാ​ഗ് ഠാക്കൂർ, ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്, ചലച്ചിത്ര താരങ്ങളായ ഖുശ്ബു, ഇഷ ​ഗുപ്ത, അക്ഷയ് കുമാർ, റാണ ദ​​​ഗ്​ഗുബാട്ടി, ആയുഷ്മാൻ ഖുറാന തുടങ്ങിയവർ പങ്കെടുത്തു.

Advertisment
Iffi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: