ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരം ഏറ്റുവാങ്ങി ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറപ്രവർത്തകർ. ചിത്രം ഇന്ത്യന്‍ പനോരമയിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകനായ സക്കറിയ, സിനിമോട്ടോഗ്രാഫർ ഷൈജു ഖാലിദ്, സൗബിൻ സാഹിർ എന്നിവരും പ്രദർശനവേദിയിൽ എത്തിയിരുന്നു.
ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഒരു നാടിന്റെ സ്‌നേഹത്തക്കുറിച്ചും നന്മയെക്കുറിച്ചുമെല്ലാം മലയാളികള്‍ക്ക് മനോഹരമായ കാഴ്ച ഒരുക്കിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ സാഹിര്‍ ഒഴികെ മറ്റെല്ലാ അഭിനേതാക്കളും നവാഗതരായിരുന്നു. ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.
മലപ്പുറത്തെ ഒരു ഫുട്ബോള്‍ ക്ലബ്ബിന്റെ മനേജരായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്. മലപ്പുറത്തുകാരുടെ കാല്‍പ്പന്തുകളി പ്രണയത്തെക്കുറിച്ച് പറഞ്ഞ സിനിമയ്ക്ക് തുടക്കത്തിലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആദ്യ ചിത്രമെന്ന തരത്തില്‍ തുടക്കം മുതലേ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് വേണ്ടിയുള്ള ഒരുക്കവും കളിക്കാരനായി എത്തിയ താരത്തിന് അപ്രതീക്ഷിതമായുണ്ടാവുന്ന പരുക്കും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.