ഗായിക മധുശ്രീ നാരായണ്‍ ഐഇ മലയാളം ഫെയ്സ്ബുക്ക് ലെെവിൽ എത്തുന്നു. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് മധുശ്രീ ലൈവായി മറുപടി പറയും.
മൂന്നു വയസ്സ് മുതല്‍ അച്ഛന് പണ്ഡിറ്റ് രമേശ് നാരായണിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു വരുന്ന മധുശ്രീ, നാല് വയസ്സില്‍ ‘മകള്‍ക്ക്’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തെത്തി. തുടര്‍ന്ന് ‘ഇടവപ്പാതി,’ ‘ആദാമിന്റെ മകന് അബു,’ ‘അലിഫ്,’ ‘ഒറ്റമന്ദാരം,’ ‘വൈറ്റ് ബോയ്സ്,’ ‘പാതി,’ തുടങ്ങിയ ചിത്രങ്ങളില്‍ പാടി. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള മധുശ്രീയ്ക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്
ലോക്ക്ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.
നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ശാന്തികൃഷ്ണ, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, റീനു മാത്യൂസ്, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, ജ്യോത്സ്ന, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കൃഷ്ണകുമാർ, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനം, മിഥുൻ രമേശ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭദ്രൻ തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.
Read more: ലംബോര്‍ഗിനിയെക്കുറിച്ച് ചോദിച്ച ആരാധകന്റെ വായടപ്പിച്ച് മല്ലിക സുകുമാരന്‍; വീഡിയോ
ഫേസ്ബുക്ക് ലൈവ് വീഡിയോകള്‍ കാണാം.