ഗായിക ആൻ ആമി ഐഇ മലയാളം ഫെയ്‌സ്‌ബുക്ക് ലെെവിൽ എത്തുന്നു. നിങ്ങള്‍ക്കും പങ്കു ചേരാം, ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങൾക്ക് ആൻ ലൈവായി മറുപടി പറയും.

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവഗായിക. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് ആൻ ചുവടുവയ്ക്കുന്നത്. പുള്ളിക്കാരൻ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘കിളിവാതിലിൻ ചാരെ നീ…’ പിന്നെ ‘പൈപ്പിൻ ചുവട്ടിലെ പ്രണയ’ത്തിലെ ‘കായലിറമ്പില്’ ‘കൂടെ’യിലെ ‘ആരാരോ’ ‘കുമ്പളങ്ങി നൈറ്റ്സിലെ’ ‘ഉയിരിൽ തൊടും’ എന്നീ പാട്ടുകളെല്ലാം ആനിന്റെ ഹിറ്റുകളാണ്. കൂടെ എന്ന ചിത്രത്തിലെ പാട്ടിന് ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു.

ഗാനാലാപനത്തിന് പുറമെ ഡബ്ബിങിലും ആൻ കൈവച്ചിട്ടുണ്ട്. അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശന് ശബ്ദം നൽകിയിരിക്കുന്നത് ആൻ ആണ്.

നടിമാരായ ഐശ്വര്യ ലക്ഷ്മി, മല്ലിക സുകുമാരൻ, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ശാന്തികൃഷ്ണ, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, റീനു മാത്യൂസ്, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, ജ്യോത്സ്ന, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, കൃഷ്ണകുമാർ, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ബിജു സോപാനം, മിഥുൻ രമേശ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭദ്രൻ തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.

ഫേസ്ബുക്ക്‌ ലൈവ് വീഡിയോകള്‍ കാണാം.


Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook