ഹോളിവുഡ് താരങ്ങളെ വിടാതെ പിൻതുടർന്ന് കൊറോണ. ടോം ഹാങ്ക്സും ഭാര്യ റിതാ വിൽസനും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടപ്പോൾ ഇതാ ഇഡ്രിസ് എൽബയ്ക്കും ഇന്ദിര വർമയ്ക്കും കോറോണ സ്ഥിതീകരിച്ചു എന്ന വാർത്തകളാണ് വരുന്നത്. ‘ലൂതർ’ എന്ന ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചവരാണ് ഇരുവരും.

തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലൂടെ കടന്നുപോയത് കൊണ്ടാണ് പരിശോധിച്ചതെന്നുമാണ് ഇഡ്രിസ് എൽബ ട്വീറ്റ് ചെയ്തത്. രോഗം സ്ഥിരീകരിച്ചതോടെ താരം സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുകയായിരുന്നു. ‘അവഞ്ചേഴ്‌സ്’, ‘തോര്‍’ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഇഡ്രിസ് എല്‍ബ. ലോകത്തെ ഏറ്റവും സെക്സിയസ്റ്റ് പുരുഷനായി പീപ്പിൾ മാഗസിൻ തിരഞ്ഞെടുത്ത നടനാണ് ഇഡ്രിസ് എൽബ.

ഹോളിവുഡ്-ബോളിവുഡ് സംവിധായിക മീരാനായരുടെ കാമസൂത്ര-എ ടെയില്‍ ഒഫ് ലവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് ഇന്ദിരാ വര്‍മ്മ.

‘ഗെയിം ഓഫ് ത്രോൺ’ താരം ക്രിസ്റ്റഫർ ഹിവ്യു, ‘ഫ്രോസൺ’ താരം റേച്ചൽ മാത്യൂസ് എന്നിവർക്കും കൊറോണ സ്ഥിതീകരിച്ചതായി വാർത്തകളുണ്ടായിരുന്നു.

Read more: ‘ഫ്രോസൺ 2’ താരം റേച്ചൽ മാത്യൂസിന് കൊറോണ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook