scorecardresearch

Idly Kadai OTT:  ധനുഷിന്റെ ഇഡ്‌ലി കടൈ ഒടിടിയിലേക്ക്, എവിടെ കാണാം?

Idly Kadai OTT Release Date & Platform: ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇഡ്‌ലി കടൈയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത് 45 കോടിയ്ക്കാണ്

Idly Kadai OTT Release Date & Platform: ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇഡ്‌ലി കടൈയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത് 45 കോടിയ്ക്കാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Idly Kadai OTT release

Idly Kadai OTT Release Date & Platform

Idly Kadai OTT Release Date & Platform: നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇഡ്‌ലി കടൈ ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ  ഒടിടി റൈറ്റ്സ് വിറ്റുപോയത് വൻതുകയ്ക്കാണ്. 45 കോടിയ്ക്കാണ് ഇഡ്‌ലി കടൈയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെതെന്നാണ് റിപ്പോർട്ട്.  

Advertisment

Also Read: Lokah OTT: ലോക ഒടിടിയിലേക്ക്, ഒടുവിൽ റിലീസ് തീയതി അനൗൺസ് ചെയ്ത് ഹോട്ട്സ്റ്റാർ

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ആ കുടുംബത്തിന്  കടയോടുള്ള സെന്റിമെൻറ്സുമൊക്കെയാണ് ചിത്രം പറയുന്നത്. ധനുഷിന്റെ നായികയായി എത്തുന്നത് നിത്യ മേനനാണ്. സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Also Read: എക്സ്‌ട്രാ ഫിറ്റിങ് എടുത്തുമാറ്റിയതല്ല, ഇത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്: അന്ന രാജൻ

ഡോൺ പിക്‌ച്ചേഴ്‌സിന്റെയും വണ്ടർബാർ ഫിലിമ്സിന്റേയും ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡലി കടൈ നിർമിച്ചത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. കിരൺ കൗശിക് ക്യാമറയും, ജി കെ പ്രസന്ന എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. 

Also Read: വേർപിരിഞ്ഞെങ്കിലും പ്രിയപ്പെട്ടവൾ തന്നെ; മലൈകയ്ക്ക്​​ ആശംസകളുമായി അർജുൻ

ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഒക്ടോബർ 29ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ

Dhanush OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: