scorecardresearch

Idli Kadai OTT: ധനുഷിന്റെ ഇഡ്‌ലി കടൈ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും, എവിടെ കാണാം?

Idli Kadai OTT Release: ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷും നിത്യ മേനനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്

Idli Kadai OTT Release: ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷും നിത്യ മേനനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്

author-image
Entertainment Desk
New Update
Idli Kadai OTT

Idli Kadai OTT

Idli Kadai OTT Release Date, Platform: തമിഴ് സൂപ്പർതാരം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ഇഡ്‌ലി കടൈ'. ധനുഷ് നായകനാകുന്ന ചിത്രത്തിൽ നിത്യ മേനനാണ് നായിക. 'തിരുച്ചിദ്രമ്പലം' എന്ന ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ച ചിത്രമാണ് ഇഡ്‌ലി കടൈ. ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.

Advertisment

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ആ കുടുംബത്തിന് കടയോടുള്ള സെന്റിമെൻറ്സുമൊക്കെയാണ് ചിത്രം പറയുന്നത്. സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. 

Also Read: ചായയ്ക്ക് 920 രൂപ, സാലഡിന് 1000, ഷാംപെയ്‌നിന് 1.59 ലക്ഷം; ശിൽപ്പ ഷെട്ടിയുടെ റെസ്റ്റോറന്റിലെ വിശേഷങ്ങൾ

വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ധനുഷ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ഇഡ്‌ലി കടൈ. ജി.വി പ്രകാശ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ജി.കെ. പ്രസന്ന, ഛായാഗ്രഹണം കിരൺ കൗശിക്, ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹെയ്ൻ എന്നിവർ നിർവഹിച്ചിരിക്കുന്നു.

Advertisment

Also Read:തലവര ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും, എവിടെ കാണാം?

Idli Kadai OTT:  ഇഡ്‌ലി കടൈ ഒടിടി

നെറ്റ്ഫ്ളിക്സിലൂടെയാണ് ഇഡ്‌ലി കടൈ ഒടിടിയിലെത്തുന്നത്. ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.

Read More: അപരിചിതനിലെ വെള്ളാരംകണ്ണുള്ള സുന്ദരി; മാഹിയും ജയും വേർപിരിയുന്നു

Netflix Dhanush OTT Nithya Menen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: