ക്രിക്കറ്റ് ലോകപ്പിന്റെ ഫൈനല്‍ മത്സരം കാണാന്‍ നടന് ഇന്ദ്രജിത്തും കുടുംബവും ലോര്‍ഡ്സില്‍. നാല് ടിക്കറ്റുകളുടെ ചിത്രം ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഉടന്‍ ഇതിന് മറുപടിയുമായി കുഞ്ചാക്കോ ബോബന് എത്തി. ‘നമ്മള് നെറ്റ്സ് കളിച്ച അതേ ലോര്‍ഡ്സ് തന്നെയല്ലേ,’ എന്ന് ചാക്കോച്ചന് ഇന്ദ്രജിത്തിനെ കളിയാക്കിക്കൊണ്ട് ചോദിച്ചു. ‘തന്നെ തന്നെ’ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി.
എന്നാല്‍ ലോകകപ്പില്‍ നിന്നും ‘ഇന്ത്യ എന്ന വന്മരം വീണു, ഇനിയാര്’ എന്ന രസകരമായ കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു. ‘പി.കെ രാംദാസ് ഇന്ന വന്മരം വീണു പകരം ആര്’ എന്നായിരുന്നു ഡയലോഗ്.
ലോകകപ്പ് ഫൈനല്‍സില്‍ ഇന്ന് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. സെമിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആധഇകാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ മറികടന്നാണ് കിവീസ് കലാശപ്പോരിന് എത്തുന്നത്.
ആതിഥേയരായ ഇംഗ്ലണ്ട് നിരവധി തവണ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ വിജയം കൈപിടിയില്‍ ഒതുക്കാനായില്ല. എന്നാല്‍ ഇത്തവണ സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. അതേസമയം, ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടത്തിന് എത്തുന്നത്.