/indian-express-malayalam/media/media_files/uploads/2023/10/Akshay-Kumar-Shefali-Shah.jpg)
'വക്ത്: ദി റേസ് എഗനിസ്റ്റ് ടൈമി'ൽ 37കാരനായ അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്യുമ്പോൾ ഷെഫാലി ഷായ്ക്ക് 32 വയസ് ആയിരുന്നു പ്രായം
2023ലെ അന്താരാഷ്ട്ര എമ്മി അവാർഡ്സിൽ മികച്ച നടി എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷെഫാലി ഷാ, സിനിമാ സെറ്റുകളിൽ നിലനിൽക്കുന്ന അധികാരസമ്പ്രദായത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഒരേസമയം 'അഭിനേതാവും സംവിധായകനുമായ' ഒരാൾക്കൊപ്പം വർക്ക് ചെയ്തപ്പോൾ ആണ് നിന്ദ്യകരമായ അനുഭവം ഉണ്ടായതെന്നും ഷെഫാലി പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്കയുമായി നടത്തിയ അഡ്ഡ സെക്ഷനിടെയാണ് ഷെഫാലി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഇനി താൻ അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്യാൻ തയ്യാർ അല്ലെന്നും ഷെഫാലി കൂട്ടിചേർത്തു.
സിനിമാ സെറ്റുകളിൽ നിലനിൽക്കുന്ന അധികാരസമ്പ്രദായത്തെ കുറിച്ചുള്ള ചോദ്യത്തിന്, "സത്യസന്ധമായി നിങ്ങളോട് പറഞ്ഞാൽ, മികച്ച നിരവധി അഭിനേതാക്കളുമായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിയ്ക്കുന്ന ആളാണ് ഞാൻ. പൊളിറ്റിക്കലി കറക്റ്റ് അല്ലാത്തത് കൊണ്ട് അതിനെപ്പറ്റി സംസാരിയ്ക്കുന്നില്ല. അഭിനേതാവും സംവിധായകനുമായ ഒരാൾക്കൊപ്പം വർക്ക് ചെയ്തപ്പോൾ നിന്ദ്യകരമായ ഒരു അനുഭവമുണ്ടായി. ഇതല്ലാതെ അഭിനേതാക്കളെ സഹപ്രവർത്തകരെന്ന പോലെ ബഹുമാനത്തോടെ കാണുന്ന സംവിധായകരുമായും ഞാൻ വർക്ക് ചെയ്യ്തിട്ടുണ്ട്."
ഇനി അക്ഷയ് കുമാറിന്റെ അമ്മയാവാൻ ഞാനില്ലെന്ന് സത്യം ചെയ്യുന്നുവെന്നും ചിരിയോടെ ഷെഫാലി പറഞ്ഞു.
2005ൽ റിലീസിനെത്തിയ വക്ത്: ദി റേസ് എഗനിസ്റ്റ് ടൈമിൽ 37കാരനായ അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്യുമ്പോൾ ഷെഫാലി ഷായ്ക്ക് 32 വയസ് ആയിരുന്നു. അമിതാഭ് ബച്ചനും പ്രിയങ്ക ചോപ്രയുമായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.