തെലുങ്കിലെ സായ് പല്ലവിയുടെ ആദ്യ സിനിമയാണ് ‘ഫിദ’. ബോക്സോഫിസിൽ ചിത്രം വൻ ഹിറ്റായിരുന്നു. ‘ഭാനുമതി’ എന്ന സായ് പല്ലവിയുടെ കഥാപാത്രം തെലുങ്ക് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ചിത്രത്തിലെ സായ് പല്ലവിയുടെ ഡാൻസും ഏറെ ശ്രദ്ധ നേടി. യുവ നടൻ വരുൺ തേജ് ആയിരുന്നു ചിത്രത്തിലെ നായകൻ. അടുത്തിടെ ഒരഭിമുഖത്തിൽ സായ് പല്ലവിയെ വിവാഹം കഴിക്കണമെന്ന മോഹം വരുൺ തേജ് വെളിപ്പെടുത്തി.

ലക്ഷ്മി മാഞ്ചു അവതാരകയായ ‘ഫീറ്റ് അപ് വിത് സ്റ്റാർസ്’ എന്ന ടോക് ഷോയിലാണ് വരുൺ വിവാഹ മോഹം തുറന്നുപറഞ്ഞത്. സായ് പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ എന്നീ മൂന്നു നടിമാരിൽ ആരെ വിവാഹം കഴിക്കുമെന്നാണ് അവതാരക വരുണിനോട് ചോദിച്ചത്. സായ് പല്ലവിയെ എന്നായിരുന്നു വരുണിന്റെ മറുപടി. പൂജ ഹെഗ്ഡെയുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും വരുൺ പറഞ്ഞു. റാഷി ഖന്നയെ താൻ കൊല്ലുമെന്നാണ് തമാശരൂപേണ വരുൺ പറഞ്ഞത്.
Read Also: ബസ് കാത്ത് സായ് പല്ലവി, തിരിച്ചറിയാതെ ആരാധകർ- വീഡിയോ

‘ഗെഡലകൊണ്ട ഗണേഷ്’ ആണ് അടുത്തിടെ പുറത്തിറങ്ങിയ വരുൺ ചിത്രം. പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ‘വിരാടപർവ്വം’ എന്ന ചിത്രത്തിലാണ് സായ് പല്ലവി ഇപ്പോൾ അഭിനയിക്കുന്നത്. റാണാ ദഗ്ഗുബാട്ടിയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുളള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

“‘വിരാടപർവ്വം’ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്, ഒപ്പം ഒരു മനോഹരമായ ലവ് സ്റ്റോറിയും. എക്സ്‌ട്രാ ഓർഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റി ഇറക്കാനാണ് ശ്രമം,” ചിത്രത്തിന്റെ വക്താവ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകർ ചെറുകുറി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook