Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

ഞാനിനിയും പറഞ്ഞുകൊണ്ടേയിരിക്കും: പാര്‍വ്വതി

മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിക്കുമ്പോഴും തനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമേ ഉള്ളൂവെന്ന് പാര്‍വ്വതി പറഞ്ഞു

Parvathy

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് നടി പാര്‍വ്വതി. ബാലാൽസംഗ ഭീഷണിയും കൊലപാതക ഭീഷണിയും നടന്നുവരുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്കെതിരെ. പാര്‍വ്വതിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്നുവരെ ഒരുവിഭാഗം പറയുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാവില്ലെന്ന് അടിവരയിടുകയാണ് പാര്‍വ്വതി. ഇതുവരെ പറഞ്ഞനിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞകാര്യങ്ങള്‍ പൊതുസമൂഹത്തിന് മനസ്സിലാകുന്നതുവരെ അതു തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞു.

‘റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, ദീദി ദാമോദരന്‍ തുടങ്ങിയ പലരും ഇക്കാര്യങ്ങളൊക്കെ തുറന്നു പറയുന്നുണ്ട്. എന്റെ സിനിമകള്‍ വിജയിച്ചു തുടങ്ങിയതും എനിക്ക് അവാര്‍ഡുകള്‍ ലഭിച്ചതുമൊക്കെ അടുത്തകാലങ്ങളിലാണ്. പക്ഷെ, ഇതൊന്നുമില്ലായിരുന്നെങ്കിലും ഞാന്‍ സംസാരിക്കുമായിരുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും മുന്‍ വര്‍ഷങ്ങളില്‍ നിന്നൊക്കെ എനിക്ക് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കസബയെക്കുറിച്ചുള്ള പരാമര്‍ശം മുന്‍കൂട്ടി നിശ്ചയിച്ചതൊന്നുമായിരുന്നില്ല. എന്നാല്‍ ഞാന്‍ ഇത്തരം നിരവധി സിനിമകള്‍ കാണുകയും അതിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഐഎഫ്എഫ്‌കെ വേദിയില്‍ അല്ലെങ്കില്‍ മറ്റൊരിടത്ത് ഞാന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞേനെ. ഞാന്‍ ജോലി ചെയ്യുന്നിടത്ത് മാറ്റങ്ങള്‍ വന്നുകാണണമെങ്കില്‍ തുറന്നുസംസാരിച്ചേ പറ്റൂ. അതുപറയാനുള്ള അവകാശം എനിക്കുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. സ്ത്രീവിരുദ്ധത, അതിക്രമങ്ങള്‍ തുടങ്ങി നമ്മുടെ സമൂഹത്തില്‍ കാണുന്ന എല്ലാ മോശം കാര്യങ്ങളും സിനിമയിലും പ്രതിഫലിക്കും. എന്നാല്‍ അതിനെ മഹത്വവത്കരിക്കുന്നത് തെറ്റാണ്.’ പാര്‍വ്വതി വ്യക്തമാക്കി.

Read More: ‘മാറ്റത്തിന് സമയമെടുക്കും എന്നറിയാം, പോരാട്ടം തുടരും’, സിനിമയിലെ വനിതാ കൂട്ടായ്മയെക്കുറിച്ച് പദ്മപ്രിയ

മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിക്കുമ്പോഴും തനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമേ ഉള്ളൂവെന്ന് പാര്‍വ്വതി പറഞ്ഞു. താനൊരിക്കലും മമ്മൂട്ടിയെ ആക്രമിച്ചിട്ടില്ല. അദ്ദേഹത്തിന് അത് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തന്റെ ആരാധകരോട് എന്തു പറയണം, എങ്ങനെ ആശയവിനിമയം നടത്തണം എന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്നാല്‍ തന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോഴും ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ച കാര്യങ്ങളില്‍ മാത്രമാണെന്നും അതില്‍നിന്ന് വ്യതിയാനമുണ്ടാകില്ലെന്നും പാര്‍വ്വതി വ്യക്തമാക്കി.

സ്ത്രീവിരുദ്ധതയെ മഹത്വവത്ക്കരിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്ന് പൃഥ്വിരാജ് പറഞ്ഞതില്‍ അഭിമാനമുണ്ടെന്നും പാര്‍വ്വതി പറഞ്ഞു:

‘പൃഥ്വിരാജ് അത് പറഞ്ഞതില്‍ വളരെ അഭിമാനം തോന്നുന്നുണ്ട്. ആരാധകവൃന്ദങ്ങളും അധികാരങ്ങളുമുള്ള നിരവധി താരങ്ങള്‍ നമുക്കിടയിലുണ്ട്. തങ്ങളുടെ ഉത്തരവാദിത്തം അവരും മനസ്സിലാക്കണം. തുറന്നുപറഞ്ഞില്ലെങ്കിലും അവരും ശരിയായ തീരുമാനങ്ങളെടുക്കുമെന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.’

സിനിമയില്‍ എന്തു ചിത്രീകരിക്കുന്നുവെന്നതും എന്തിനെയെല്ലാം മഹത്വവത്കരിക്കുന്നുവെന്നതും എഴുത്തുകാരന്റേയും സംവിധായകന്റെയും ഉത്തരവാദിത്തമാണെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: I will keep repeating it until people get it parvathy

Next Story
ഡ്യൂഡിന്റെ ‘എന്റർടെയ്ന്റ്മെന്ര്’ ചിത്രീകരിച്ചത് ഇങ്ങനെ …!
The moderation of comments is automated and not cleared manually by malayalam.indianexpress.com