സോളോയിൽ അഭിനയിക്കാൻ ക്ഷണിക്കുമ്പോൾ സിനിമയിലെ നായകൻ ദുൽഖർ സല്‍മാനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് നടി നേഹ ശർമ. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് ദുല്‍ക്കര്‍ ആരാണെന്ന് അറിയാന്‍ വേണ്ടി വിക്കിപീഡിയയില്‍ തിരഞ്ഞെന്നും നേഹ ശർമയുടെ വെളിപ്പെടുത്തൽ.

‘ദുല്‍ഖര്‍ ഇത്ര വലിയൊരു താരമാണ് എന്ന് എനിക്കറിയില്ലായിരുന്നു. ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന് തന്നെ അറിയില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് അത് തെന്നിന്ത്യയിലെ വലിയ ഒരു നടനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. സത്യത്തില്‍ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് ദുല്‍ഖര്‍ ആരാണെന്ന് അറിയാന്‍ വേണ്ടി ഞാന്‍ വിക്കിപീഡിയയില്‍ തിരയുക വരെ ചെയ്തു.’–നേഹ പറഞ്ഞു.

‘നല്ലൊരു പ്രൊഫഷണലാണ് ദുല്‍ഖര്‍. അദ്ദേഹത്തിനൊപ്പം ഒപ്പം ജോലി ചെയ്യുക എന്നത് മികച്ചൊരു അനുഭവമാണ്. തന്റെ തൊഴിലിനോട് അങ്ങേയറ്റത്തെ അഭിനിവേശമുള്ളയാളാണ് ദുൽഖർ’ –നേഹ ശര്‍മ പറഞ്ഞു.

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയില്‍ വേൾഡ് ഓഫ് രുദ്ര എന്ന ഹ്രസ്വചിത്രത്തിലെ നായികയായിരുന്നു നേഹ. സോളോയുടെ തമിഴ് പതിപ്പിലും നേഹ ശർമ തന്നെയായിരുന്നു നടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ