ലൈംഗിക പീഡനത്തിനു ഇരയായതായി ഹോളിവുഡ് നടിയുടെ വെളിപ്പെടുത്തൽ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക ചൂഷണങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന ലോക കോൺഗ്രസിലാണ് നടിയും ആക്ടിവിസ്റ്റുമായ ആഷ്‌ലി ജൂഡ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏഴാം വയസ്സുള്ളപ്പോഴാണ് ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത്. 14-ാം വയസ്സിലും പിന്നീട് 1998 ലും പീഡനത്തിനിരയായെന്നും ആഷ്‌ലി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരെ ജനങ്ങൾ ശബ്ദമുയർത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഹോളിവുഡിൽ ലിംഗ അസമത്വം നിലനിൽക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനും തുല്യവേതനം ലഭിക്കുന്ന രീതി സിനിമാ മേഖലയിലും ഉണ്ടാകണമെന്ന് ആഷ്‌ലി ആവശ്യപ്പെട്ടു.

Enjoyed my time at the #LastGirlFirst conference.

A video posted by Ashley Judd (@ashley_judd) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook